Home കർണാടക പാരച്യൂട്ടിൽനിന്ന് വീണ് രണ്ടു സൈനികർക്ക് പരുക്ക്

പാരച്യൂട്ടിൽനിന്ന് വീണ് രണ്ടു സൈനികർക്ക് പരുക്ക്

by ടാർസ്യുസ്

ബെംഗളൂരു: ബല്ലാരിയിൽപാരച്യൂട്ട് പരിശീലനത്തിനിടെ 50 അടി ഉയരത്തിൽ നിന്ന് വീണ് രണ്ടു സൈനികർക്ക് പരുക്ക്. ബല്ലാരിയുടെ പ്രാന്തപ്രദേശത്തുള്ള പി.ഡി ഹള്ളിയിൽ വെള്ളിയാഴ്‌ചയാണ് സംഭവം. വൈകുന്നേരം പരിശീലനത്തിന്റെ ഭാഗമായി ഉയരത്തിൽ നിന്ന് ചാടിയ. രണ്ട് സൈനിടെ പാരച്യൂട്ടുകൾ ശരിയായി പ്രവർത്തിക്കാത്തത് മൂലം താഴേക്ക്, വീഴുകയും ഇരുവരുടേയും കാലുകൾക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്‌തു.പ്രാഥമിക ചികിത്സക്കായി സൈനികരെ ബല്ലാരിയിലെ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. വിദഗ്‌ധ ചികിത്സക്കായി പിന്നീട് ബെംഗളൂരുവിലേക്ക് മാറ്റി.അതേസമയം ഉദ്യോഗസ്ഥരെക്കുറിച്ചുള്ള വിവരങ്ങൾ സൈന്യം പുറത്തു വിട്ടിട്ടില്ല.

You may also like

error: Content is protected !!
Join Our WhatsApp Group