Home കർണാടക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണംനടന്നത് വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ; അമ്മ ബന്ധുക്കളെ വിവരം അറിയിച്ചത് രാത്രി പത്തുമണിക്ക് ശേഷവും; തനുശ്രീയുടെ മരണത്തില്‍ ദുരൂഹതയെന്ന് പിതാവിന്റെ വീട്ടുകാര്‍

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണംനടന്നത് വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ; അമ്മ ബന്ധുക്കളെ വിവരം അറിയിച്ചത് രാത്രി പത്തുമണിക്ക് ശേഷവും; തനുശ്രീയുടെ മരണത്തില്‍ ദുരൂഹതയെന്ന് പിതാവിന്റെ വീട്ടുകാര്‍

by ടാർസ്യുസ്

ബെംഗളൂരു: പരീക്ഷയില്‍ തോറ്റതിന് പിന്നാലെ പതിനേഴുകാരി ജീവനൊടുക്കി. കർണാടകയിലെ ഹെബ്ബാളിലാണ് സംഭവം. ഹെബ്ബാളിലെ മനോരായണപാളയ സ്വദേശിനി തനുശ്രീയെ വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.തനുശ്രീ പ്രീ യൂണിവേഴ്സിറ്റി കോഴ്സ്(പിയുസി) പരീക്ഷയില്‍ പരാജയപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.വ്യാഴാഴ്ച്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് സംഭവം നടന്നതെന്ന് റിപ്പോർട്ടുണ്ട്. എന്നാല്‍, പൊലീസിനെ വിവരംഅറിയിച്ചത് രാത്രി പത്തോടെയാണ്. ഇതോടെ മരണത്തില്‍ ദൂരൂഹതയുണ്ടെന്ന് ആരോപിച്ച്‌ തനുശ്രീയുടെ പിതാവിന്റെ വീട്ടുകാർ രംഗത്തെത്തി.പി.യു.സി പരീക്ഷയില്‍ പരാജയപ്പെട്ടതിനെത്തുടർന്നാണ് മകള്‍ ജീവനൊടുക്കിയതെന്നാണ് മാതാവ് വ്യാഴാഴ്ച പൊലീസിന് മൊഴിനല്‍കിയത്. രാത്രി പത്തു മണിക്കാണ് അമ്മയും നാലുപേരുംചേർന്ന് തനുശ്രിയെ കയറില്‍നിന്ന് താഴെയിറക്കി ബന്ധുക്കളെ വിവരം അറിയിച്ചത്. എന്നാല്‍, വെള്ളിയാഴ്ച വന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടില്‍ മരണംനടന്നത് വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയെന്നാണ്. ഇതോടെയാണ് ദുരൂഹതയുണ്ടെന്ന് ആരോപിച്ച്‌ ബന്ധുക്കള്‍ രംഗത്തെത്തിയത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് ഹെബ്ബാള്‍ പൊലീസ് വിശദമായ അന്വേഷണം തുടങ്ങി.

You may also like

error: Content is protected !!
Join Our WhatsApp Group