Home തിരഞ്ഞെടുത്ത വാർത്തകൾ മൊജ്തബാ ഖമനേയിക്ക് പരിക്ക്?

മൊജ്തബാ ഖമനേയിക്ക് പരിക്ക്?

by ടാർസ്യുസ്

ടെഹ്‌റാൻ: ഇറാന്റെ പുതിയ പരമോന്നത നേതാവാകുന്ന മൊജ്തബാ ഖമനേയിക്ക് യു.എസ്-ഇസ്രയേല്‍ ആക്രമണത്തില്‍ പരിക്കേറ്റതായി റിപ്പോർട്ടുകള്‍.ചെയ്യുന്നതിനിടെയാണ് ഇറാനിയൻ സ്‌റ്റേറ്റ് ടി.വി ഇക്കാര്യം സ്ഥിരീകരിച്ചത്.

‘റമദാൻ ജാൻബാസ്” (റമദാൻ യുദ്ധത്തില്‍ ശത്രുക്കളാല്‍ മുറിവേറ്റവൻ) എന്നാണ് മാദ്ധ്യമം മൊജ്‌തബായെ വിശേഷിപ്പിച്ചത്.കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.മൊജ്‌തബായുടെ പിതാവും പരമോന്നത നേതാവുമായിരുന്ന ആയത്തുള്ള അലി ഖമനേയിയും മാതാവും സഹോദരിയുമടക്കം ഫെബ്രുവരി 28ന് ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. പണ്ഡിതസഭ കഴിഞ്ഞ ദിവസമാണ് 56കാരനായ മൊജ്തബായെ തിരഞ്ഞെടുത്തത്.ഊഹാപോഹങ്ങള്‍പരമോന്നതനേതാവായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും പണ്ഡിത സഭ മൊജ്തബാ ഇതുവരെ പരസ്യമായി പ്രത്യക്ഷപ്പെടുകയോ മാദ്ധ്യമങ്ങളില്‍ പ്രസ്താവന നടത്തുകയോ ചെയ്തിട്ടില്ല. അതിനാല്‍ “റമദാൻ ജാൻബാസ്”എന്ന വിശേഷണം കൂടുതല്‍ ഊഹാപോഹങ്ങള്‍ക്കും വഴിവച്ചു. പരിക്കേറ്റതായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന അവകാശവാദങ്ങളെക്കുറിച്ച്‌ പ്രധാന മാദ്ധ്യമങ്ങളും വിശദീകരണം തല്‍കുന്നില്ല. അദ്ദേഹം പരിക്കേറ്റ നിലയിലാണെന്നോ അല്ലെങ്കില്‍ വ്യക്തിപരമായി മുറിവേറ്റവനെന്നാണെന്നോ സൂചിപ്പിക്കുന്നതെന്ന് വിദഗ്ദ്ധർ സംശയം പ്രകടിപ്പിക്കുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group