Home തിരഞ്ഞെടുത്ത വാർത്തകൾ ഗ്യാസ് സിലിണ്ടര്‍ ക്ഷാമം: ബെംഗളൂരുവിലെ ഹോട്ടലുകള്‍ അടച്ചുപൂട്ടലിലേക്ക്?

ഗ്യാസ് സിലിണ്ടര്‍ ക്ഷാമം: ബെംഗളൂരുവിലെ ഹോട്ടലുകള്‍ അടച്ചുപൂട്ടലിലേക്ക്?

by ടാർസ്യുസ്

ബെംഗളൂരു: പശ്ചിമേഷ്യന്‍ യുദ്ധത്തെത്തുടര്‍ന്ന് പാചകവാതക വിതരണത്തിലുണ്ടായ കടുത്ത കുറവ് ബെംഗളൂരുവിലെ ഹോട്ടല്‍ വ്യവസായത്തെ പ്രതിസന്ധിയിലാക്കുന്നു.സിലിണ്ടറുകളുടെ ലഭ്യത സാധാരണ നിലയിലായില്ലെങ്കില്‍ നഗരത്തിലെ ഹോട്ടലുകള്‍ അടച്ചിടേണ്ടി വരുമെന്ന് ഹോട്ടല്‍ ഉടമകളുടെ സംഘടന മുന്നറിയിപ്പ് നല്‍കി.

തിങ്കളാഴ്ച ആവശ്യമായ സിലിണ്ടറുകളുടെ 20 ശതമാനം മാത്രമാണ് വിതരണം ചെയ്തതെന്ന് ബെംഗളൂരു ഹോട്ടല്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി വീരേന്ദ്ര കാമത്ത് പറഞ്ഞു. ഇതേ സാഹചര്യം തുടര്‍ന്നാല്‍ ഹോട്ടലുകള്‍ക്ക് പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സിലിണ്ടര്‍ ക്ഷാമം മൂലം നഗരത്തിലെ ഹോട്ടലുകള്‍, ബേക്കറികള്‍, ചായക്കടകള്‍, ആശുപത്രികളിലെയും പിജി ഹോസ്റ്റലുകളിലെയും കാന്റീനുകള്‍ എന്നിവയുടെ പ്രവര്‍ത്തനം താളംതെറ്റിയിരിക്കുകയാണ്.70 ദിവസത്തേക്ക് ഇന്ധന ക്ഷാമം ഉണ്ടാകില്ലെന്ന് എണ്ണക്കമ്പനികള്‍ അവകാശപ്പെട്ടിരുന്നെങ്കിലും യുദ്ധം തുടങ്ങി പത്ത് ദിവസത്തിനുള്ളില്‍ വിതരണം നിലച്ചത് വ്യവസായത്തെ ഞെട്ടിച്ചിരിക്കുകയാണെന്ന് അസോസിയേഷന്‍ പ്രസിഡന്റ് പി.സി. റോയ് പറഞ്ഞു.സിലിണ്ടര്‍ ക്ഷാമം മുതലെടുത്ത് കരിഞ്ചന്ത സജീവമാകുന്നതായും പരാതിയുണ്ട്. വാണിജ്യ സിലിണ്ടറുകളുടെ വിലയില്‍ ഇതിനകം 115 രൂപയുടെ വര്‍ദ്ധനവുണ്ടായി. പലയിടത്തും സിലിണ്ടറിന് 500 മുതല്‍ 600 രൂപ വരെ അധികം നല്‍കേണ്ടി വരുന്നതായി ഹോട്ടല്‍ ഉടമകള്‍ ആരോപിക്കുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group