കല്‍പ്പറ്റ:ചൂരല്‍മല- മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതർക്ക് കോണ്‍ഗ്രസ് നിർമിക്കുന്ന വീടുകളുടെ തറക്കല്ലിടല്‍ ഇന്ന് നടക്കും.ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയാണ് തറക്കലിടല്‍ നിർവഹിക്കുക. കോണ്‍ഗ്രസ് നിർമ്മിക്കുന്ന നൂറു വീടുകളില്‍ 50 വീടുകളാണ് മേപ്പാടിയിലെ കുന്നമ്ബറ്റയില്‍ ആദ്യം നിർമ്മിക്കുന്നത്. ചടങ്ങില്‍ പ്രിയങ്ക ഗാന്ധി എംപി, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് ഉള്‍പ്പെടെയുള്ളവർ പങ്കെടുക്കും.

1041 ചതുരശ്ര അടിയുള്ള വീടും എട്ട് സെൻറ് ഭൂമിയും ആണ് കോണ്‍ഗ്രസ് ദുരന്തബാധിതർക്ക് നിർമ്മിച്ചു നല്‍കുന്നത്. പേരാവൂരില്‍ കർഷക സംഘടന നേതാക്കളുമായും കർഷകരുമായുള്ള സംവാദത്തിനുശേഷമായിരിക്കും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് പോവുക. രാവിലെ 11 മണിക്ക് പേരാവൂർ തുണ്ടിയില്‍ പാരിഷ് ഹാളിലാണ് പരിപാടി. രാവിലെ ഹെലികോപ്റ്ററില്‍ എത്തുന്ന രാഹുല്‍ഗാന്ധി പേരാവൂർ സെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റേഡിയത്തില്‍ ഇറങ്ങും. കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് അടക്കമുള്ള നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കും.