Home കർണാടക ജെ.ഡി-എസ് നേതാവ് മധു ബംഗാരപ്പ കോണ്‍ഗ്രസില്‍

ജെ.ഡി-എസ് നേതാവ് മധു ബംഗാരപ്പ കോണ്‍ഗ്രസില്‍

by admin

ബംഗളൂരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്. ബംഗാരപ്പയുടെ മകനും ജെ.ഡി^എസ് നേതാവും മുന്‍ എം.എല്‍.എയുമായ മധു ബംഗാരപ്പ കോണ്‍ഗ്രസില്‍ േചര്‍ന്നു. വെള്ളിയാഴ്ച രാവിലെ ഹുബ്ബള്ളി ഗോകുല്‍ ഗാര്‍ഡനില്‍ നടന്ന പൊതുയോഗത്തില്‍ കര്‍ണാടകയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിങ് സുര്‍ജേവാല, പ്രതിപക്ഷനേതാവ് സിദ്ധരാമയ്യ, കെ.പി.സി.സി അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍ തുടങ്ങിയവര്‍ പാര്‍ട്ടി പതാക മധു ബംഗാരപ്പക്ക് കൈമാറി.

ഇക്കഴിഞ്ഞ മാര്‍ച്ചില്‍തന്നെ ജെ.ഡി-എസ് വിട്ട് േകാണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്ന് ഇ​ദ്ദേഹം പ്രഖ്യാപിച്ചിരുന്നെങ്കിലും പാര്‍ട്ടിയില്‍ വെള്ളിയാഴ്ചയാണ് ഒൗദ്യോഗികമായി ചേര്‍ന്നത്. മധു ബംഗാരപ്പയെ കര്‍ണാടക േകാണ്‍ഗ്രസിന് ലഭിച്ചതില്‍ അഭിമാനിക്കുന്നുവെന്ന് യോഗത്തിനുശേഷം രണ്‍ദീപ് സിങ് സുര്‍ജേവാല ട്വീറ്റ് ചെയ്തു.പുതിയ തുടക്കമാണിതെങ്കിലും പഴയ പാരമ്ബര്യം തുടരുകയാണ്. കോണ്‍ഗ്രസിെന്‍റ മുതിര്‍ന്ന നേതാവ് പരേതനായ എസ്. ബംഗാരപ്പയില്‍നിന്ന് യുവത്വവും പ്രസരിപ്പുമുള്ള മധു ബംഗാരപ്പയിലേക്ക് എന്നും സുര്‍ജേവാല ട്വീറ്റ് ചെയ്തു.

രാഷ്​​ട്രീയഗുരുവായ എസ്. ബംഗാരപ്പയുടെ മകന്‍ മധു ബംഗാരപ്പയെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്യാനായതില്‍ സന്തോഷമുണ്ടെന്നും പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനായി അദ്ദേഹം പ്രവര്‍ത്തിക്കുമെന്ന് വിശ്വാസമുണ്ടെന്നും ഡി.കെ. ശിവകുമാര്‍ പറഞ്ഞു. ഹുബ്ബള്ളിയിലെ ജെ.ഡി-എസ് നേതാക്കളായ കിരണ്‍ ഹിരെമത്ത്, ബസവരാജ് മായകര്‍ തുടങ്ങിയവരും കോണ്‍ഗ്രസില്‍ ചേര്‍ന്നു. എ.ഐ.സി.സി നിരീക്ഷകന്‍ ഡി.കെ. ഗോപാലകൃഷ്ണന്‍, എച്ച്‌.കെ. പാpട്ടീല്‍, ഈശ്വര്‍ ഖണ്‍ഡ്രെ, സലിം അഹമ്മദ് തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ സൊറാബയില്‍ത്തന്നെ സഹോദരന് എതിരാളിയായി വിധിതേടുന്നതിനാണ് മധു ബംഗാരപ്പ ലക്ഷ്യമിടുന്നത്.

മൂത്ത സഹോദരനും ബി.ജെ.പി നേതാവുമായ കുമാര്‍ ബംഗാരപ്പയാണ് നിലവില്‍ സൊറാബയില്‍നിന്നുള്ള എം.എല്‍.എ. നടനും സിനിമാനിര്‍മാതാവുമായ മധു ബംഗാരപ്പ ജെ.ഡി-എസ് യൂത്ത് വിങ് സംസ്ഥാന അധ്യക്ഷനായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി മധു ബംഗാരപ്പ ജെ.ഡി-എസ് വിട്ട് കോണ്‍ഗ്രസില്‍ ചേരുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആദ്യം ബി.ജെ.പിയിലായിരുന്ന മധു ബംഗാരപ്പ സമാജ് വാദി പാര്‍ട്ടിയില്‍നിന്നാണ് ജെ.ഡി-എസിലെത്തുന്നത്. സഹോദരന്‍ കുമാര്‍ ബംഗാരപ്പ കോണ്‍ഗ്രസ് വിട്ട് 2017ലാണ് ബി.ജെ.പിയിലെത്തുന്നത്. സഹോദരന്മാര്‍ തമ്മില്‍ 2018ലെ തെരഞ്ഞെടുപ്പില്‍ ഏറ്റുമുട്ടിയപ്പോള്‍ കുമാറിനായിരുന്നു ജയം. 2018ല്‍ ശിവമൊഗ്ഗ ലോക്സഭ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ മധു ബംഗാരപ്പ, ബി.ജെ.പിയുടെ ബി.വൈ. രാഘവേന്ദ്രേയാട് അരലക്ഷം വോട്ടുകള്‍ക്ക് പരാജയപ്പെട്ടിരുന്നു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group