ബെംഗളൂരു: ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേള മേളയിൽ ഇന്ന് മൂന്നു മലയാള ചിത്രങ്ങൾ പ്രദർശിപ്പിക്കും. ഇന്ത്യൻ മത്സരവിഭാഗത്തിൽ താമർ സംവിധാനം ചെയ്ത ‘സർക്കീറ്റ്’, കെ.ആർ.ഉണ്ണിയുടെ ‘എ പ്രഗ്നന്റ്റ് വിഡോ’ എന്നിവയും റീസ്റ്റോർഡ് ക്ലാസ്സിക്ക് വിഭാഗത്തിൽ അരവിന്ദന്റെ ‘വാസ്തുഹാര’യുമാണ് പ്രദർശിപ്പിക്കുന്നത്.പ്രധാന വേദിയായ ലുലു മാൾ സിനിപോളിസിലെ സ്ക്രീൻ ഒന്നിൽ ഉച്ചകഴിഞ്ഞ് 2.40നാണ് സർക്കീട്ടിന്റെ പ്രദർശനം. ചിത്രത്തിൽ ആസിഫ് അലിയും ബാലതാരം ഓർഹാനുമാണ് മുഖ്യവേഷങ്ങളിലെത്തുന്നത്. ഗോവ രാജ്യാന്തര ചലച്ചിത്രമേളയിൽ കുട്ടികളുടെ വിഭാഗത്തിൽ ഓർഹാന് സ്പെഷൽ ജൂറി പുരസ്കാരം ലഭിച്ചിരുന്നു. എ പ്രഗ്നൻ്റ് വിഡോ സ്ക്രീൻ രണ്ടിൽ 3.10ന് പ്രദർശിപ്പിക്കും. സ്ക്രീൻ ഒന്നിൽ രാത്രി 8.30 ന് ആണ് വാസ്തുഹാരയുടെ പ്രദർശനം.
ബെംഗളൂരു അന്താരാഷ്ട ചലച്ചിത്രമേള; ഇന്ന് മൂന്ന് മലയാള ചിത്രങ്ങൾ
previous post