ബെംഗളൂരു : “മതം, കുടുംബം, ധാർമികത” എന്ന പ്രമേയത്തിൽ വിസ്ഡം ബെംഗളൂരു ചാപ്റ്റർ സംഘടിപ്പിച്ച ഫാമിലി എവയ്ക്കനിങ് കോൺഫറൻസ്, വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ കേരള സംസ്ഥാന വൈസ് പ്രസിഡൻ്റും, പരിശുദ്ധ ഖുർആൻ വിവർത്തകനുമായ കുഞ്ഞി മുഹമ്മദ് മദനി പറപ്പൂർ ഉദ്ഘാടനം ചെയ്തു. റമദാൻ ധാർമികമായി കൂടുതൽ കരുത്താർജ്ജിക്കാനുള്ള സുവർണ്ണാവസരമാണെന്ന് അദ്ദേഹം ഉത്ബോധിപ്പിച്ചു. വിസ്ഡം ബെംഗളൂരു പ്രസിഡൻ്റ് ഹബീബ് കെ എം അധ്യക്ഷത വഹിച്ച ചടങ്ങിൽ വിസ്ഡം സംസ്ഥാന സെക്രട്ടറി Dr. ഷാനവാസ് പറവണ്ണ, ഹാരിസ് മദനി കായക്കൊടി, അർഷദ് താനൂർ, ഫിറോസ് സ്വലാഹി , എന്നിവർ സംസാരിച്ചു.സമ്മേളനത്തിൽ ഹാരിസ് ബന്നൂർ സ്വാഗതവും ശഹീർ സി പി നന്ദിയും പറഞ്ഞു.