Home തിരഞ്ഞെടുത്ത വാർത്തകൾ ഇൻഡിഗോ പ്രതിസന്ധിക്ക് പിന്നാലെ മൂടല്‍മഞ്ഞ്; ഫ്ലൈറ്റുകള്‍ റദ്ദാക്കുന്നു

ഇൻഡിഗോ പ്രതിസന്ധിക്ക് പിന്നാലെ മൂടല്‍മഞ്ഞ്; ഫ്ലൈറ്റുകള്‍ റദ്ദാക്കുന്നു

by admin

ന്യൂഡൽഹി :ഉത്തരേന്ത്യയിലെ കനത്ത മൂടല്‍മഞ്ഞ് വ്യോമയാന രംഗത്ത് പ്രതിസന്ധി സൃഷ്ടിക്കുന്നു. മൂടല്‍മഞ്ഞ് മൂലം ഡിസംബർ 16-ന് ഇൻഡിഗോയുടെ നിരവധി വിമാനങ്ങള്‍ റദ്ദാക്കി.യാത്രക്കാർക്ക് ഇക്കാര്യത്തില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഡല്‍ഹി, മുംബൈ, ബംഗളൂരു, ഹൈദരാബാദ്, കൊല്‍ക്കത്ത, ചെന്നൈ എന്നിവിടങ്ങളിലെ വിമാനങ്ങളെയാണ് ഇത് പ്രധാനമായും ബാധിച്ചത്. ഇൻഡിഗോ തടസ്സങ്ങള്‍ക്കു പിന്നാലെ മൂടല്‍മഞ്ഞു കൂടി വന്നതോടെ വ്യോമയാന രംഗം പ്രതിസന്ധിയെ നേരിടുകയാണ്.ഡിസംബർ 17-ന് ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 10 വിമാനങ്ങള്‍ റദ്ദാക്കി, കാരണം മൂടല്‍മഞ്ഞ് തന്നെ. ചെന്നൈ വിമാനത്താവളത്തിലും 11 വിമാനങ്ങള്‍ റദ്ദാക്കി. ഹൈദരാബാദ് വിമാനത്താവളത്തില്‍ 29 വിമാനങ്ങളാണ് റദ്ദാക്കിയത്.ഇൻഡിഗോ വിമാനങ്ങള്‍ റദ്ദാക്കിയത് ഡിസംബർ 16-ന് രാവിലെയാണ്. കനത്ത മൂടല്‍മഞ്ഞും കാഴ്ചാപരിമിതിയും കാരണം വടക്കേ ഇന്ത്യയിലാകമാനം വിമാന സർവീസുകള്‍ പ്രശ്നത്തിലായിരിക്കുകയാണ്. യാത്രക്കാർ വിമാനങ്ങളുടെ സ്റ്റാറ്റസ് പരിശോധിക്കാനും വിമാനത്താവളങ്ങളില്‍ നേരത്തെ എത്താനും ഇൻഡിഗോ നിർദ്ദേശിച്ചു. വിമാനത്താവളങ്ങളിലെ പ്രവർത്തനങ്ങള്‍ സുഗമമാക്കാൻ വിമാനക്കമ്ബനി ആവശ്യമായ ക്രമീകരണങ്ങള്‍ ഏർപ്പെടുത്തിയിട്ടുണ്ട്.

ഡിസംബർ 17-ന് ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 10 വിമാനങ്ങള്‍ റദ്ദാക്കി. മോശം കാലാവസ്ഥയും വായു മലിനീകരണവുമാണ് കാരണമെന്ന് റിപ്പോർട്ടുകള്‍ പറയുന്നു. ചെന്നൈ വിമാനത്താവളത്തിലും സമാനമായ സാഹചര്യം നിലനില്‍ക്കുന്നു. ഡല്‍ഹിയിലേക്കും വടക്കൻ സംസ്ഥാനങ്ങളിലേക്കുമുള്ള 11 വിമാനങ്ങള്‍ റദ്ദാക്കി. ഡല്‍ഹിയില്‍ നിന്ന് ചെന്നൈയിലേക്കും മറ്റ് നഗരങ്ങളിലേക്കുമുള്ള വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ടെന്ന് റിപ്പോർട്ടുകള്‍ പറയുന്നു.ഡല്‍ഹിയിലെ വായു ഗുണനിലവാരം മെച്ചപ്പെട്ടിട്ടുണ്ട്. എങ്കിലും ഇപ്പോഴും ‘വളരെ മോശം’ വിഭാഗത്തില്‍ തന്നെയാണ് നില്‍ക്കുന്നത്. ഡിസംബർ 16-നെ അപേക്ഷിച്ച്‌ 17-ന് രാവിലെ വായു ഗുണനിലവാര സൂചിക 328 ആയി കുറഞ്ഞു. സെൻട്രല്‍ പൊല്യൂഷൻ കണ്‍ട്രോള്‍ ബോർഡിന്റെ കണക്കനുസരിച്ച്‌ രാവിലെ 8 മണിയോടെ എയർ ക്വാളിറ്റി ഇൻഡെക്സ് 328 ആയാണ് രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് വായുഗുണനിലവാരം 354 ആയിരുന്നതിനേക്കാള്‍ ഇത് മെച്ചപ്പെട്ടു. എന്നിരുന്നാലും നഗരത്തിന്റെ വലിയ ഭാഗങ്ങള്‍ വിഷപ്പുകയില്‍ മുങ്ങിത്താഴ്ന്നു. മൊത്തത്തിലുള്ള വായുനില മോശം തന്നെയായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group