Home തിരഞ്ഞെടുത്ത വാർത്തകൾ കളങ്കാവലിന് ലഭിക്കുന്ന സ്നേഹത്തില്‍ ഞാൻ ശരിക്കും അത്ഭുതപ്പെട്ടുപോയി”: നന്ദി പറഞ്ഞ് നടൻ മമ്മൂട്ടി

കളങ്കാവലിന് ലഭിക്കുന്ന സ്നേഹത്തില്‍ ഞാൻ ശരിക്കും അത്ഭുതപ്പെട്ടുപോയി”: നന്ദി പറഞ്ഞ് നടൻ മമ്മൂട്ടി

by admin

മമ്മൂട്ടി – വിനായകൻ ചിത്രം കളങ്കാവലിന്റെ വിജയത്തിന് നന്ദി പറഞ്ഞ് മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടി. രണ്ട് ദിവസായി മികച്ച പ്രതികരണങ്ങളാണ് സിനിമ നേടുന്നത്.ആഗോള തലത്തില്‍ വലിയ കളക്ഷനും സിനിമ നേടി. ആദ്യ ദിനം 14 കോടിക്ക് മുകളിലായിരുന്നു സിനിമയുടെ കളക്ഷൻ.മമ്മൂട്ടിയുടെ ഇതുവരെ കാണാത്ത പ്രകടനമാണ് സിനിമയിലുള്ളത്. പ്രതി നായകനായാണ് മമ്മൂട്ടി വേഷമിടുന്നത്.

ഇതിന് മികച്ച പ്രതികരണങ്ങള്‍ ലഭിക്കുകയും ചെയ്തു. ഇങ്ങനെയൊരു തെരഞ്ഞെടുപ്പില്‍ വിശ്വസിച്ചതിന് നന്ദിയെന്നാണ് മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചിട്ടുള്ളത്.’കഴിഞ്ഞ രണ്ട് ദിവസങ്ങള്‍ വളരെ ആവേശകരമായിരുന്നു. റിലീസ് ചെയ്തതിനു ശേഷം കളങ്കാവലിന് ലഭിക്കുന്ന സ്നേഹത്തില്‍ ഞാൻ ശരിക്കും അത്ഭുതപ്പെട്ടുപോയി. എന്റെ തിരഞ്ഞെടുപ്പുകളില്‍ നിങ്ങള്‍ വിശ്വസിച്ചതിന് നന്ദി,’ മമ്മൂട്ടി പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group