
ന്യൂഡല്‍ഹി : പാര്‍ട്ടി നേതാക്കള്‍ തന്നെ തന്‍റെ രാജിക്കായി മുറവിളി കൂട്ടുന്നതിനിടെ കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ സ്ഥാനമൊഴിയാന്‍ സന്നദ്ധതയറിയിച്ചതായി റിപ്പോര്‍ട്ടുകള്‍. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് യെദിയൂരപ്പ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് രാജി സന്നദ്ധത അറിയിച്ചത്.
വിജയപുര എം.എല്‍.എ ബസന ഗൗഡ പാട്ടീല്‍ യത്നാല്, ടൂറിസം മന്ത്രി സി.പി യോഗേശ്വര്‍, എം.എല്‍.സി എ.എച്ച് വിശ്വനാഥ് എന്നിവര്‍ യെദിയൂരപ്പക്കെതിരെ പരസ്യമായി രംഗത്ത് വന്നിരുന്നു.യെദിയൂരപ്പയുടെ മകന്‍ വിജയേന്ദ്ര ഭരണത്തില്‍ അനാവശ്യമായ ഇടപെടലുകള്‍ നടത്തുന്നുവെന്നാണ് പ്രധാന വിമര്‍ശനം.

GPR Safe Storage Contact: +91 80954 70818 www.gharperaho.in