Home കർണാടക ബെംഗളൂരു KSRTC ബസ് അപകടം: കാരണം മാനുഷിക പിഴവെന്ന് മന്ത്രി സി.പി. ജോണ്‍; പരിക്കേറ്റവരുടെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കും

ബെംഗളൂരു KSRTC ബസ് അപകടം: കാരണം മാനുഷിക പിഴവെന്ന് മന്ത്രി സി.പി. ജോണ്‍; പരിക്കേറ്റവരുടെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കും

by ടാർസ്യുസ്

ബെംഗളൂരു കെഎസ്‌ആർടിസി ബസ് അപകടത്തിന് കാരണം വാഹനത്തിന്റെ പ്രശ്നമല്ലെന്നും മാനുഷിക വീഴ്ചയാണെന്നും ഗതാഗത മന്ത്രി സി.പി.ജോണ്‍. ബസിന്റെ സാങ്കേതിക അവസ്ഥ തൃപ്തികരമായിരുന്നുവെന്നും എന്നാല്‍ ജീവനക്കാർക്ക് ആവശ്യത്തിന് വിശ്രമം ലഭിച്ചില്ലെന്ന പരാതിയില്‍ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അപകടത്തില്‍ പരിക്കേറ്റ മുഴുവൻ ആളുകളുടെയും ചികിത്സാ ചെലവുകള്‍ കെഎസ്‌ആർടിസി ഏറ്റെടുക്കുമെന്നും, അപകടത്തില്‍ കർണാടക സർക്കാരിന്റെ ഭാഗത്തുനിന്ന് വലിയ പിന്തുണയാണ് ലഭിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഡ്രൈവർ കം കണ്ടക്ടർ സമ്പ്രദായം നിയമമല്ലെന്നും, ജീവനക്കാരുടെ അവശ്യ വിശ്രമവും ഡ്യൂട്ടി സമയവും സംബന്ധിച്ച്‌ എം.ഡിയുമായി കൂടിയാലോചിച്ച ശേഷം കർശനമായ തുടർനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. പോസ്റ്റ് ക്രാഷ് അന്വേഷണവും പുരോഗമിക്കുകയാണ്.റോഡപകടങ്ങളുടെ പശ്ചാത്തലത്തില്‍ സർക്കാർ ‘സേഫ് റോഡ് മിഷൻ’ ആരംഭിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. നിലവില്‍ സംസ്ഥാനത്ത് ഒരു ദിവസം പത്തില്‍ കൂടുതല്‍ ആളുകള്‍ റോഡപകടങ്ങളില്‍ മരിക്കുന്ന സാഹചര്യമുണ്ടെന്നും ഇത് ഗൗരവമായി കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.മുതലപ്പൊഴിയില്‍ സ്കൂബ സംഘം എത്താൻ വൈകിയ സംഭവത്തില്‍ ഇന്നലെ തന്നെ അടിയന്തര നടപടികള്‍ സ്വീകരിച്ചിരുന്നതായി മന്ത്രി വ്യക്തമാക്കി.

കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബത്തിന്റെ വേദന മനസ്സിലാക്കുന്നുവെന്നും, ആ കുടുംബം മാനസിക വിഷമം കൊണ്ട് എന്ത് പറഞ്ഞാലും അതില്‍ വിഷമം കാണിക്കേണ്ടതില്ലെന്നും പറഞ്ഞ മന്ത്രി, തങ്ങള്‍ ഭാഗത്തുനിന്ന് ഒന്നും ന്യായീകരിക്കാനില്ലെന്നും വ്യക്തമാക്കി.ആറന്മുളയില്‍ രക്ഷാപ്രവർത്തനത്തിനെത്തിയ വാഹനങ്ങള്‍ക്ക് പിഴ ചുമത്തിയ സംഭവത്തില്‍ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത നടപടിയെ മന്ത്രി ന്യായീകരിച്ചു. സർക്കാർ ഉദ്യോഗസ്ഥർ നിയമങ്ങള്‍ പരിശോധിക്കുന്നത് പോലെ തന്നെ സന്ദർഭവും (context) നോക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. എം.എല്‍.എമാർ നേരിട്ട് ആഹ്വാനം ചെയ്തതിന്റെയും ഉദ്യോഗസ്ഥരെ വിളിച്ചു സംസാരിച്ചതിന്റെയും അടിസ്ഥാനത്തിലാണ് വാഹനങ്ങള്‍ രക്ഷാപ്രവർത്തനത്തിനെത്തിയത്. അടിയന്തര സാഹചര്യത്തില്‍ ഉദ്യോഗസ്ഥർ ചെയ്തത് ഒരിക്കലും ശരിയല്ലെന്നും, അത് ശരിയാണെന്ന് ആർക്കും തോന്നില്ലെന്നും മന്ത്രി സി.പി. ജോണ്‍ കൂട്ടിച്ചേർത്തു.

You may also like

error: Content is protected !!
Join Our WhatsApp Group