Home പ്രധാന വാർത്തകൾ കൃതികയെ കൊലപ്പെടുത്തിയത് പ്രണയബന്ധം തുടരാൻ, വിവാഹമോചനം നേടിയാല്‍ സ്വത്ത് പോകുമെന്നും ഭയം’; കുറ്റസമ്മതം നടത്തി ഡോ. മഹേന്ദ്ര

കൃതികയെ കൊലപ്പെടുത്തിയത് പ്രണയബന്ധം തുടരാൻ, വിവാഹമോചനം നേടിയാല്‍ സ്വത്ത് പോകുമെന്നും ഭയം’; കുറ്റസമ്മതം നടത്തി ഡോ. മഹേന്ദ്ര

by admin

ബെംഗളൂരു: ബെംഗളൂരുവിലെ യുവ ഡോക്ടറുടെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രണയ ബന്ധം തുടരാൻ വേണ്ടിയാണ് കൃതികയെ ഡോ മഹേന്ദ്ര കൊലപ്പെടുത്തിയതെന്ന വിവരമാണ് പുറത്തുവരുന്നത്.

വിവാഹമോചനം നേടിയാല്‍ സ്വത്ത് നഷ്ടപ്പെടുമെന്ന് ഭയന്നു. കൃതികയ്ക്ക് കാൻസറാണെന്ന് അറിഞ്ഞതും കൊലയ്ക്ക് കാരണമായി. രോഗവിവരം കൃതികയുടെ മാതാപിതാക്കള്‍ മറച്ചുവച്ചുവെന്നും ഡോ മഹേന്ദ്രയുടെ മൊഴിയുണ്ട്. മരിക്കുന്നതിന് തലേദിവസം കൃതികയ്ക്ക് 15എംഎല്‍ അനസ്തേഷ്യ നല്‍കിയിരുന്നു. പൊലീസിനോട് കുറ്റം ഏറ്റുപറഞ്ഞിരിക്കുകയാണ് ഡോ. മഹേന്ദ്ര റെഡ്ഡി. വാട്സാപ്പ് ചാറ്റുകള്‍ പൊലീസ് വീണ്ടെടുത്തതിന് പിന്നാലെയാണ് മഹേന്ദ്രയുടെ കുറ്റസമ്മതം. കൃതികയെ കൊന്നു എന്ന് പെണ്‍സുഹൃത്തിന് അയച്ച സന്ദേശമാണ് പൊലീസ് വീണ്ടെടുത്തത്.ബെംഗളൂരുവില്‍ യുവ ഡോക്ട‍റെ ഭർത്താവ് കൊലപ്പെടുത്തിയത് ദീർഘനാളത്തെ ആസൂത്രണത്തിനൊടുവിലെന്ന് പൊലീസ് വ്യക്തമാക്കുന്നു. ഡോക്ടർ കൃതികയെ കൊലപ്പെടുത്താൻ ഉപയോഗിച്ച അനസ്തേഷ്യ ഡോക്ടർ മഹേന്ദ്ര റെഡ്ഡി വാങ്ങിയത് സ്വന്തം കൈപ്പടയില്‍ എഴുതിയ പ്രിസ്ക്രിപ്ഷൻ ഉപയോഗിച്ചാണെന്നും പൊലീസ് കണ്ടെത്തി. ഭാര്യയെ ഡോക്ടർ മഹേന്ദ്ര എന്തിന് കൊലപ്പെടുത്തി എന്നതില്‍ അവ്യക്തത തുടരുന്നതിനിടെ മകള്‍ക്കായി നിർമിച്ച്‌ നല്‍കിയ മൂന്ന് കോടിയുടെ വീട് ഡോക്ടർ കൃതിക റെഡ്ഡിയുടെ മാതാപിതാക്കള്‍ ദാനം ചെയ്തു. ആ വീട് ഞങ്ങള്‍ അവള്‍ക്കായി ഉണ്ടാക്കിയതാണ്. അവിടെ അവളില്ല. കൃതികയില്ലാത്ത ആ വീട്ടിലേക്ക് ഇനി ഞങ്ങളില്ല. അതുകൊണ്ട് ആ വീട് ഇസ്കോണ്‍ ട്രസ്റ്റിന് നല്‍കിയെന്ന് മാതാപിതാക്കള്‍ പറഞ്ഞു.മകളുടെ ഓ‌ർമകള്‍ നിറഞ്ഞു നില്‍ക്കുന്ന ബെംഗളൂരു അയ്യപ്പ ലേ ഔട്ടിലെ വീട്. ആ വീടിലേക്ക് ഇനിയില്ലെന്ന് പ്രഖ്യാപിക്കുകയാണ് ഭർത്താവിന്റെ ക്രൂരതയില്‍ അകാലത്തില്‍ പൊലിഞ്ഞ ഡോക്ടർ കൃതിക എം.റെഡ്ഡിയുടെ മാതാപിതാക്കള്‍. മകളും ഭർത്താവും പേരക്കുട്ടികളും സന്തോഷത്തോടെ ജീവിക്കുമെന്ന് കരുതി നിർമിച്ച്‌ നല്‍കിയ വീട് ഇസ്കോണ്‍ ക്ഷേത്രം ട്രസ്റ്റിന് മുനി റെ‍‍ഡ്ഡിയും ഭാര്യ സൗജന്യയും കൈമാറി. 3 കോടിയോളം രൂപ വില വരുന്ന വീടിന് മുന്നില്‍ ഒരു ബോർ‍ഡും സ്ഥാപിച്ചു. ഇൻ മെമ്മറി ഓഫ് ഡോക്ടർ കൃതിക റെഡ്ഡി എന്ന്.മഹേന്ദ്ര കൃതികയെ കൊന്നത് കൃത്യമായ ആസൂത്രണത്തോടെയാണെന്നാണ് പൊലീസിന്റെ നിഗമനം. കൊലപ്പെടുത്താൻ ഉപയോഗിച്ച അനസ്തേഷ്യ ഡ്രഗ്ഗായ പ്രോപ്പോഫോള്‍ മഹേന്ദ്ര വാങ്ങിയത് സ്വന്തം കൈപ്പടയില്‍ എഴുതിയ പ്രിസ്ക്രിപ്ഷൻ കാണിച്ചാണ്. മരുന്ന് നല്‍കാൻ മെഡിക്കല്‍ ഷോപ്പുടമ വിസമ്മതിച്ചപ്പോഴായിരുന്നു ഇത്. കൃതികയെ നേരത്തെ മുതല്‍ ഗാസ്ട്രിക് പ്രശ്നങ്ങള്‍ അലട്ടിയിരുന്നത് മനസിലാക്കിയ മഹേന്ദ്ര സമർത്ഥമായി കരുക്കളെല്ലാം നീക്കി. അവളെ ഭൂമുഖത്ത് നിന്നൊഴിവാക്കി.

You may also like

error: Content is protected !!
Join Our WhatsApp Group