കൊച്ചി: ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ച കേസില്‍ കോലഞ്ചേരി തമ്മാനിമറ്റം മൂന്ന് സെൻ്റ് നഗറില്‍ മണിയൻപാറ വീട്ടില്‍ സാജു(58)വിനെ മൂന്ന് വർഷത്തേക്ക് തടവിന് ശിക്ഷിച്ചു.കോലഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഇയാളുടെ മാതാപിതാക്കളെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച പുത്തൻകുരിശ് പൊലീസ് സ്റ്റേഷനിലെ സബ്‌ഇൻസ്പെക്ർ ശശിധരൻ, സിപിഒ ബിൻസ് എന്നിവരെ ആക്രമിക്കുകയായിരുന്നു.2025 ജൂലൈയിലാണ് സംഭവം. മാതാപിതാക്കളെ ഉപദ്രവിക്കുന്നതായി ഇയാളുടെ അമ്മ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചറിയിച്ചതനുസരിച്ചാണ് പൊലീസ് സ്ഥലത്ത് എത്തിയത്. പോക്സോ കേസില്‍ ശിക്ഷിക്കപ്പെട്ട് ജാമ്യത്തില്‍ ഇറങ്ങിയതിനു ശേഷമാണ് ഇയാള്‍ കുറ്റകൃത്യം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. അന്വേഷണ സംഘത്തില്‍ പുത്തൻകുരിശ് സബ് ഇൻസ്പെക്ടർമാരായ ജിതിൻ കുമാർ, ജി.ശശിധരൻ, മനോജ് കുമാർ, സിപിഒ ബിൻസ് എബ്രഹാം എന്നിവരാണ് ഉണ്ടായിരുന്നത്.