Home പ്രധാന വാർത്തകൾ പ്രാര്‍ഥനയ്ക്കായി പെട്ടി തുറന്ന വീട്ടുകാര്‍ ഞെട്ടി; മുംബൈയില്‍നിന്നും അയച്ച മൃതദേഹം മാറി, പെരുമ്ബടവം സ്വദേശിക്കു പകരമെത്തിയത്‌ പത്തനംതിട്ട സ്വദേശിയുടെ മൃതദേഹം

പ്രാര്‍ഥനയ്ക്കായി പെട്ടി തുറന്ന വീട്ടുകാര്‍ ഞെട്ടി; മുംബൈയില്‍നിന്നും അയച്ച മൃതദേഹം മാറി, പെരുമ്ബടവം സ്വദേശിക്കു പകരമെത്തിയത്‌ പത്തനംതിട്ട സ്വദേശിയുടെ മൃതദേഹം

by admin

മുളന്തുരുത്തി: മുംബൈ നാസിക്കില്‍ മരിച്ച എറണാകുളം സ്വദേശിയുടെ മൃതദേഹത്തിനു പകരം നാട്ടിലേക്ക്‌ അയച്ചത്‌ പത്തനംതിട്ട സ്വദേശിയുടെ മൃതദേഹം.പെരുമ്ബടവം സ്വദേശി കര്‍ളേത്ത്‌ ജോര്‍ജ്‌ കെ. ഐപ്പി(59)ന്റെ മൃതദേഹത്തിനു പകരം അയച്ചത്‌ പത്തനംതിട്ട സ്വദേശി കുപ്പയ്‌ക്കല്‍ കെ.ജി. വര്‍ഗീസ്‌ (രാജു-67)എന്നയാളുടെ മൃതദേഹം.ഇന്നലെ രാവിലെ ഒമ്ബതു മണിയോടെയാണ്‌ ജോര്‍ജ്‌ കെ. ഐപ്പിന്റെ വസതിയില്‍ മൃതദേഹം എത്തിയത്‌. പ്രാര്‍ഥനാ ചടങ്ങ്‌ ആരംഭിക്കാന്‍ പെട്ടി തുറന്നപ്പോഴാണ്‌ വീട്ടുകാരും നാട്ടുകാരും ഞെട്ടിയത്‌. യാതൊരു പരിചയവുമില്ലാത്ത മറ്റൊരാളുടെ മൃതദേഹമാണ്‌ അവര്‍ കണ്ടത്‌. തുടര്‍ന്ന്‌ മൃതദേഹം അയച്ച മുംബൈയിലെ ഏജന്‍സിയുമായി ബന്ധപ്പെട്ടപ്പോഴാണ്‌ മൃതദേഹം മാറിയതായി മനസിലായത്‌.മുംബൈയില്‍ ബിസിനസ്‌ ചെയ്യുന്ന ജോര്‍ജ്‌ കുടുംബസമേതം വര്‍ഷങ്ങളായി അവിടെയാണു താമസിക്കുന്നത്‌. കഴിഞ്ഞ ദിവസം ജോര്‍ജ്‌ മരണമടഞ്ഞതിനെത്തുടര്‍ന്ന്‌ മൃതദേഹം വീട്ടിലെത്തിക്കാന്‍ മുംബൈ ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന ജോണ്‍ പിറ്റോ എന്ന എജന്‍സിയെയാണു ചുമതലപ്പെടുത്തിയത്‌. ഒരുലക്ഷം രൂപയില്‍ അധികം തുകയാണ്‌ ഇതിനായി ഏജന്‍സിക്കു നല്‍കിയത്‌.ഇന്നലെ രാവിലെ ഏഴ്‌ മണിയോടെ നെടുമ്ബാശേരി വിമാനത്താവളത്തില്‍ മൃതദേഹം എത്തിച്ചു. ജോര്‍ജിന്റെ ഭാര്യയും മകനും ഒപ്പമുണ്ടായിരുന്നു.എംബാം ചെയ്‌ത മൃതദേഹം പിറവത്ത്‌ സ്വകാര്യ ആശുപത്രിയില്‍ ശുചിയാക്കിയ ശേഷം വീട്ടിലെത്തിച്ചുകൊള്ളാമെന്ന്‌ ഏജന്‍സിക്കാര്‍ പറഞ്ഞതിനെത്തുടര്‍ന്ന്‌രണ്ട്‌ പേരും പെരുമ്ബടവത്ത്‌ വീട്ടിലേക്ക്‌ പോയി. പിന്നീട്‌ ഏജന്‍സിക്കാര്‍ വീട്ടില്‍ മൃതദേഹം കൊണ്ടുവന്നപ്പോഴാണ്‌ ആളുമാറിയ വിവരമറിയുന്നത്‌.മുതദേഹം പിന്നീട്‌ പിറവം ഗവ. താലൂക്ക്‌ ആശുപത്രിയില്‍ എത്തിച്ചു.പോലീസ്‌ എത്തി വിവരങ്ങള്‍ ശേഖരിക്കുകയും മാറിപ്പോയ മൃതദേഹം ഏജന്‍സിക്കാര്‍ക്ക്‌ വിട്ടു നല്‍കുകയും ചെയ്‌തു. അവര്‍ ഇക്കാര്യം പത്തനംതിട്ട സ്വദേശിയുടെ ബന്ധുക്കളെ അറിയിക്കാതെ എറണാകുളം ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചു.പിന്നീട്‌ മുംബൈയില്‍ നിന്നും നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച്‌ പെരുമ്ബടവം സ്വദേശി ജോര്‍ജ്‌ കെ. ഐപ്പിന്റെ മൃതദേഹം വൈകിട്ട്‌ ആറുമണിയോടെ നെടുമ്ബാശ്ശേരി വിമാനത്താവളത്തിലും രാത്രി പെരുമ്ബടവത്തെ വീട്ടിലും എത്തിച്ചു. സംസ്‌കാരം ഇന്നു രാവിലെ 11 ന്‌ വീട്ടിലെ ശുശ്രൂഷകള്‍ ആരംഭിച്ച്‌ 12 മണിക്ക്‌ പെരുമ്ബടവം സെന്റ്‌ ജോര്‍ജ്‌ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ സംസ്‌കാരം നടത്തും. ഇന്നലെ വൈകിട്ട്‌ നാലിനാണ്‌ ആദ്യം സംസ്‌കാരം നിശ്‌ചയിച്ചിരുന്നത്‌.അതിനിടെ, മാധ്യമപ്രവര്‍ത്തകര്‍ അന്വേഷിച്ചപ്പോഴാണ്‌ പത്തനംതിട്ട സ്വദേശി കെ .ജി വര്‍ഗീസിന്റെ ബന്ധുക്കള്‍ മൃതദേഹം മാറിയ വിവരം അറിഞ്ഞത്‌. സഹോദരന്‍ കെ.ജി. ജോണ്‍ ഉടന്‍തന്നെ ഏജന്‍സിക്കാരെ ബന്ധപ്പെട്ടു. പോലീസിലും വിവരം നല്‍കി. തങ്ങള്‍ക്ക്‌ തെറ്റുപറ്റിയെന്ന്‌ ഏജന്‍സിക്കാര്‍ സമ്മതിച്ചതായി ജോണ്‍ പറഞ്ഞു. മുംബൈ കല്യാണ്‍ നഗരത്തില്‍ കുടുംബസമേതം താമസിച്ചു വരികയായിരുന്നു കെ. ജി. വര്‍ഗീസ്‌. പത്തനംതിട്ടയിലെ വീട്ടില്‍ ഇന്ന്‌ രാവിലെ ഏജന്‍സിക്കാര്‍. മൃതദേഹം എത്തിക്കും. വെള്ളിയാഴ്‌ച കരിമ്ബനാംകുഴി സെന്റ്‌ ആന്‍ഡ്രൂസ്‌ മാര്‍ത്തോമ ചര്‍ച്ചില്‍ സംസ്‌കാരം നടത്തും.

You may also like

error: Content is protected !!
Join Our WhatsApp Group