Home പ്രധാന വാർത്തകൾ ഐടി പാര്‍ക്കുകള്‍ അടച്ചിട്ട് ബെംഗളൂരു നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്ന് ടെക്കി, വൈറലായി കുറിപ്പ്

ഐടി പാര്‍ക്കുകള്‍ അടച്ചിട്ട് ബെംഗളൂരു നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്ന് ടെക്കി, വൈറലായി കുറിപ്പ്

by admin

ബെംഗളൂരുവിലെ മോശമാകുന്ന റോഡുകളെയും അടിസ്ഥാന സൗകര്യങ്ങളെയും കുറിച്ചുള്ള ഒരു സോഷ്യല്‍ മീഡിയ പോസ്റ്റ് വ്യാപകമായ ശ്രദ്ധ നേടുകയാണ്. പ്രധാന ഐടി പാര്‍ക്കുകള്‍ താത്ക്കാലികമായി അടച്ചിട്ട് നഗരത്തിലെ അറ്റകുറ്റപ്പണികളും നിര്‍മാണ പ്രവര്‍ത്തനങ്ങളും വേഗത്തിലാക്കണമെന്ന് കര്‍ണാടക സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചുകൊണ്ട് അമര്‍നാഥ് ശിവശങ്കര്‍ എന്ന ടെക്കിയാണ് സാമൂഹികമാധ്യമത്തില്‍ കുറിപ്പ് പങ്കുവെച്ചത്.റോഡുകളിലെയും മഴവെള്ളം ഒഴുകിപ്പോകാനുള്ള ഓടകളിലെയും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ഒരു ബിസിനസ് കണ്ടിന്യുവിറ്റി പ്ലാന്‍ (ബിസിപി) നടപ്പിലാക്കണമെന്നും ഐടി കമ്പനികളെ കുറച്ച് മാസത്തേക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുവദിക്കണമെന്നുമാണ് അദ്ദേഹം സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്
ബിസിപി നടപ്പിലാക്കണം, ഐടി പാര്‍ക്കുകള്‍ താത്ക്കാലികമായി അടച്ചിടണം, റോഡുകളും ഡ്രെയിനേജ് സംവിധാനങ്ങളും നന്നാക്കണം, പൂര്‍ത്തിയാകാത്ത ഫ്‌ളൈഓവറുകള്‍ പൂര്‍ത്തിയാക്കണം, ബിഎംടിസി ബസുകളുടെ എണ്ണം വര്‍ധിപ്പിക്കണം എന്നിങ്ങനെയാണ് അമര്‍നാഥിന്റെ പോസ്റ്റില്‍ പറയുന്നത്. ‘മനസ്സുണ്ടെങ്കില്‍ മാര്‍ഗവുമുണ്ട്’ എന്നും ബെംഗളൂരുവിനെ ഒറ്റയടിക്ക് പൂര്‍ണമായി നന്നാക്കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഔട്ടര്‍ റിങ് റോഡ്, ഐടിപിഎല്‍, ഇലക്ട്രോണിക് സിറ്റി, മാന്യത ടെക് പാര്‍ക്ക്, ബാഗ്മാനെ ടെക് പാര്‍ക്ക് തുടങ്ങിയ സ്ഥലങ്ങളിലെ ഐടി കമ്പനികള്‍ക്ക് കോവിഡ് കാലത്ത് ഒരു വര്‍ഷത്തിലേറെ പൂര്‍ണമായും വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ കഴിഞ്ഞെങ്കില്‍, സര്‍ക്കാര്‍ നിര്‍ബന്ധിച്ചാല്‍ അവര്‍ക്കത് വീണ്ടും ചെയ്യാനാവും. യാത്രാസമയത്ത് ജീവനക്കാര്‍ക്ക് അവരുടെ വിലയേറിയ സമയം നഷ്ടപ്പെടുന്നു,’ അദ്ദേഹം കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

You may also like

error: Content is protected !!
Join Our WhatsApp Group