Home പ്രധാന വാർത്തകൾ വിവാഹം നടത്താന്‍ പണമില്ല; ബന്ധു വീട്ടില്‍ നിന്നും സ്വര്‍ണവും പണവും മോഷ്ടിച്ച്‌ യുവാവ്‌

വിവാഹം നടത്താന്‍ പണമില്ല; ബന്ധു വീട്ടില്‍ നിന്നും സ്വര്‍ണവും പണവും മോഷ്ടിച്ച്‌ യുവാവ്‌

by admin

ബെംഗളൂരു:കാമുകിയെ വിവാഹം ചെയ്യാന്‍ പണം ഇല്ലാതായതോടെ ബന്ധുവീട്ടില്‍ നിന്നും സ്വര്‍ണവും പണവും മോഷ്ടിച്ച്‌ യുവാവ്.
സംഭവത്തില്‍ 22കാരനായ ശ്രേയസ് എന്ന യുവാവിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. നാല് വര്‍ഷമായി യുവാവ് ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. വിവാഹം നടത്താന്‍ തീരുമാനിച്ചതോടെ പണം വലിയ വെല്ലുവിളിയായി. തുടര്‍ന്ന് പണത്തിനായി യുവാവ് ബന്ധുവായ ഹരീഷിന്റെ വീട്ടില്‍ മോഷണം നടത്താന്‍ പദ്ധതിയിടുകയായിരുന്നു.

ശ്രേയസ് ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമയും ആണ് ഹരീഷ്.ഹരീഷിന്റെ വീട്ടില്‍ പണമുണ്ടെന്ന് ശ്രേയസിന് അറിയാമായിരുന്നു . തുടര്‍ന്ന് ഹരീഷിന്റെ വീട്ടില്‍ അതിക്രമിച്ച്‌ കയറി സ്വര്‍ണവും പണവുമായി പ്രതി കടന്നുകളയുകയായിരുന്നു.വീട്ടുടമസ്ഥന്റെ പരാതിയെത്തുടര്‍ന്ന് ബെംഗളൂരുവിലെ ഹെബ്ബഗോഡി പൊലീസ് അന്വേഷണം ആരംഭിക്കുകയും ശ്രേയസിനെ അറസ്റ്റ് ചെയ്യുകയും ആയിരുന്നു. പൊലീസ് യുവാവില്‍ നിന്നും 416 ഗ്രാം സ്വര്‍ണ്ണവും 3.46 ലക്ഷം രൂപയും കണ്ടെടുത്തു. ഇവക്ക് എല്ലാം കൂടെ ആകെ 47 ലക്ഷം രൂപ വിലമതിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

You may also like

error: Content is protected !!
Join Our WhatsApp Group