Home Uncategorized സിനിമാ ടിക്കറ്റുനിരക്ക് വർധിക്കും ; സെസ്സ് ഏർപ്പെടുത്താൻ ഒരുങ്ങി കർണാടക സർക്കാർ

സിനിമാ ടിക്കറ്റുനിരക്ക് വർധിക്കും ; സെസ്സ് ഏർപ്പെടുത്താൻ ഒരുങ്ങി കർണാടക സർക്കാർ

by admin

ബെംഗളൂരു : സിനിമ, സാംസ്‌കാരികപ്രവർത്തകരുടെ ക്ഷേമനിധിയിലേക്ക് പണംകണ്ടെത്താൻ സിനിമാടിക്കറ്റുകൾക്കും വിനോദചാനലുകൾക്കും മേൽ സെസ്സ് ഏർപ്പെടുത്താൻ സർക്കാർ തീരുമാനം. രണ്ടു ശതമാനം സെസ്സാണ് ഏർപ്പെടുത്തുന്നത്.ഇതുസംബന്ധിച്ച കരടുവിജ്ഞാനപനം തൊഴിൽവകുപ്പ് പുറപ്പെടുവിച്ചു. പുതിയ സെസ്സ് നിലവിൽവരുന്നതോടെ സിനിമ ടിക്കറ്റുകൾക്ക് വിലകൂടും. വിനോദ ചാനലുകളുടെ വരിസംഖ്യയിലും വർധനയുണ്ടാകും.

മൾട്ടിപ്ലക്സുകൾ അടക്കം സംസ്ഥാനത്തെ എല്ലാ തിയറ്ററുകളിലെയും ടിക്കറ്റിന് പുതിയ സെസ്സ് ബാധകമായിരിക്കും. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന എല്ലാ വിനോദചാനലുകളുടെയും ആകെ വരിസംഖ്യയുടെ രണ്ടുശതമാനം സെസ് ഈടാക്കുമെന്നാണ് വിജ്ഞാനപത്തിൽ പറയുന്നത്. സിനിമ,സാംസ്ക്‌കാരിക പ്രവർത്തകരുടെ ക്ഷേമത്തിനായി കഴിഞ്ഞ വർഷം പുതിയനിയമംകൊണ്ടുവന്നിരുന്നു.

ഇതിലാണ് ക്ഷേമനിധിരൂപീകരണത്തിന് വ്യവസ്ഥ ചെയ്തിരുന്നത്.സിനിമാടിക്കറ്റുകൾക്കും വിനോദചാനലുകളുടെ വരിസംഖ്യയിലും സെസ്സ് ഏർപ്പെടുത്തി ക്ഷേമനിധിയുണ്ടാക്കണമെന്നായിരുന്നു ഇതിൽ പറഞ്ഞിരുന്നത്. ഒരു ശതമാനം മുതൽ രണ്ടുശതമാനംവരെ സെസ്സ് ഈടാക്കാമെന്നായിരുന്നു നിർദേശം. എന്നാൽ ഇത് രണ്ടുശതമാനമായി ഇപ്പോൾ നിർണയിക്കുകയും ചട്ടം രൂപവത്കരിക്കുകയുമായിരുന്നു.നിലവിൽ സിനിമ-സാംസ്‌കാരിക മേഖലയിൽ 70,000 പേർ പ്രവർത്തിക്കുന്നുണ്ടെന്നാണ് ഏകദേശ കണക്ക്. പ്രത്യേക രജിസ്ട്രേഷൻമുഖേനയാകും ക്ഷേമനിധിയിൽ ആളുകളെ ചേർക്കുന്നത്.

സംസ്ഥാനത്ത് സിനിമാ ടിക്കറ്റുകളുടെ പരാമവധിനിരക്ക് 200 രൂപയായി സർക്കാർ നിശ്ചയിച്ചിരുന്നുവെങ്കിലും കഴിഞ്ഞ ദിവസമാണ് ഇത് ഹൈക്കോടതി സ്റ്റേ ചെയ്തത്. മൾട്ടിപ്ലക്സ് അസോസിയേഷൻ സമർപ്പിച്ച ഹർജിയെത്തുടർന്നായിരുന്നു ഹൈക്കോടതി വിധി.ഇതേത്തുടർന്ന് തിയേറ്ററുകൾ നിരക്ക് വർധിപ്പിച്ചിട്ടുണ്ട്. മിക്ക മൾട്ടിപ്ലക്സ്‌സുകളിലും ഏറ്റവും കുറഞ്ഞനിരക്ക് തന്നെ 200-ന് മുകളിലാണ്. സെസ്സ് കൂടി ഏർപ്പെടുത്തുമ്പോൾ നിരക്ക് ഇനിയും ഉയരും.

സ്തനവലിപ്പത്തിന് ശസ്ത്രക്രിയ, 14-കാരിക്ക് ദാരുണാന്ത്യം ; ശസ്ത്രക്രിയ നടത്തിയത് അമ്മയുടെ കാമുകൻ

സ്തനത്തിന്റെയും നിതംബത്തിന്‍റെയും വലിപ്പംകൂട്ടാന്‍ ശസ്ത്രക്രിയ നടത്തിയ പതിന്നാലുകാരിക്ക് ദാരുണാന്ത്യം .മെക്‌സിക്കോയിലാണ് സംഭവം. പലോമ നിക്കോള്‍ അരെല്ലാനോ എന്നു പേരുള്ള കുട്ടിയാണ് മരിച്ചത്. സംഭവത്തില്‍ അമ്മയുടെ കാമുകനും പ്ലാസ്റ്റിക് സര്‍ജനുമായ കാമുകനെതിരേ അശ്രദ്ധമൂലമുള്ള നരഹത്യക്ക് കേസെടുത്ത് അന്വേഷണമാരംഭിച്ചു.ഒരാഴ്ച മുന്‍പാണ് ശസ്ത്രക്രിയ നടന്നത്. തലച്ചോറില്‍ നീര്‍ക്കെട്ടും ഹൃദയസംബന്ധമായ പ്രശ്‌നങ്ങളും കാരണം കോമയിലായിരുന്ന പലോമ, ഡുറാന്‍ഗോയിലുള്ള ഒരാശുപത്രിയില്‍വെച്ചാണ് മരിച്ചത്.

കോവിഡ് രോഗബാധയുമായി ബന്ധപ്പെട്ടാണ് മകള്‍ മരിക്കാനിടയായതെന്ന് അച്ഛനെ പറഞ്ഞ് വിശ്വസിപ്പിച്ചു. എന്നാല്‍, സംസ്‌കാരച്ചടങ്ങിനിടെ ചില ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതോടെയാണ് മരണകാരണം പുറത്തറിഞ്ഞത്.സംശയം തോന്നിയ അച്ഛന്‍ തന്റെ മുന്‍ഭാര്യയായ, കുട്ടിയുടെ അമ്മയോട് ഇതേക്കുറിച്ച്‌ ചോദിച്ചെങ്കിലും അവര്‍ക്ക് ഒന്നുമറിയില്ലെന്നായിരുന്നു മറുപടി. തുടര്‍ന്ന് മുന്‍ഭാര്യയെയും കുടുംബാംഗങ്ങളെയും മുറിയില്‍നിന്ന് പുറത്താക്കി കുടുംബം നടത്തിയ അന്വേഷണത്തില്‍ അസ്വാഭാവികത കണ്ടതോടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തുകയായിരുന്നു.

പെണ്‍കുട്ടിയുടെ അമ്മയുടെ പങ്കാളിയാണ് ശസ്ത്രക്രിയ നടത്തിയതെന്ന് പിന്നീട് നടത്തിയ അന്വേഷണത്തില്‍ വെളിപ്പെട്ടു. മുന്‍ ഭാര്യയും അവരുടെ പങ്കാളിയും കള്ളം പറഞ്ഞ് ഇക്കാര്യം തന്നില്‍നിന്ന് മറച്ചുവെയ്ക്കുകയായിരുന്നെന്നും മകളുടെ മരണത്തിന് ഉത്തരവാദി അവരാണെന്നും അച്ഛന്‍ കാര്‍ലോസ് അരെലാനോ ആരോപിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group