Home Featured വാഹനങ്ങളെ ക്യാമറ പൊക്കും, അടയ്ക്കാനുള്ള ചലാനുകള്‍ തത്സമയം പ്രദര്‍ശിപ്പിക്കും; ബെംഗളൂരുവില്‍ ട്രാഫിക് നിരീക്ഷണം പുതിയ തലത്തിലേക്ക്

വാഹനങ്ങളെ ക്യാമറ പൊക്കും, അടയ്ക്കാനുള്ള ചലാനുകള്‍ തത്സമയം പ്രദര്‍ശിപ്പിക്കും; ബെംഗളൂരുവില്‍ ട്രാഫിക് നിരീക്ഷണം പുതിയ തലത്തിലേക്ക്

by admin

ബെംഗളൂരുവില്‍ ട്രാഫിക് നിരീക്ഷണം പുതിയ തലത്തിലേക്ക് എത്തിയിരിക്കുകയാണ്. സിറ്റി പോലീസ്, കാർസ് 24-മായി സഹകരിച്ച്‌ ട്രിനിറ്റി സർക്കിളില്‍ എഐയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഒരു ബില്‍ബോർഡ് സ്ഥാപിച്ചു.ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ടുചെയ്തത്. ഓണ്‍ലൈനിലും ഇതുസംബന്ധിച്ച പോസ്റ്റുകള്‍ പ്രചരിക്കുന്നുണ്ട്.100 മീറ്റർ ചുറ്റളവിലുള്ള വാഹനങ്ങളെ നിരീക്ഷിക്കുന്നതിനായി ഈ ഹൈ-ടെക് സ്ക്രീൻ, ക്യാമറകളുമായും ‘വാഹൻ’ ഡാറ്റാബേസുമായും ബന്ധിപ്പിച്ചിരിക്കുന്നു.

വെറും പത്ത് സെക്കൻഡിനുള്ളില്‍ അടച്ചുതീർക്കാനുള്ള ട്രാഫിക് ചലാനുകളോ കാലാവധി കഴിഞ്ഞ പുക പരിശോധനാ സർട്ടിഫിക്കറ്റോ ഉണ്ടോയെന്ന് കണ്ടെത്താനും ആ വിവരങ്ങള്‍ ഉടൻതന്നെ വലിയ സ്ക്രീനില്‍ പ്രദർശിപ്പിക്കാനും സാധിക്കും.കുടിശ്ശികയെക്കുറിച്ച്‌ ആളുകളെ ഓർമിപ്പിക്കുന്നതിനുള്ള ഒരു മികച്ച സംരംഭമായി പലരും ഇതിനെ കാണുമ്ബോള്‍, അധികാരികള്‍ക്ക് ഇത് കൂടുതല്‍ ഫലപ്രദമായി ഉപയോഗിക്കാമായിരുന്നു എന്ന് ചിലർ വാദിക്കുന്നു. റോഡിലെ കുഴികളുടെ എണ്ണവും അവയുടെ അറ്റകുറ്റപ്പണിയുടെ തത്സമയ വിവരങ്ങളും പ്രദർശിപ്പിക്കുക എന്ന നിർദേശവും ഉയർന്നിട്ടുണ്ട്.

അടയ്ക്കാനുള്ള പിഴകളും കുടിശികകളും പരസ്യമായി പ്രദർശിപ്പിക്കുന്നതിനേക്കാള്‍, ട്രാഫിക് നിയമലംഘകരെക്കുറിച്ച്‌ മുന്നറിയിപ്പ് നല്‍കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നെങ്കില്‍ ബില്‍ബോർഡ് കൂടുതല്‍ ഉപകാരപ്രദമാകുമായിരുന്നു എന്ന് മറ്റുചിലർ സാമൂഹിക മാധ്യമങ്ങളില്‍ അഭിപ്രായപ്പെടുന്നു.’ബെംഗളൂരുവില്‍ എല്ലായിടത്തുമുള്ള കുഴികളെക്കുറിച്ച്‌ ബിബിഎംപി എൻജിനീയർമാരുടെയും കമ്മിഷണർമാരുടെയും എംഎല്‍എമാരുടെയും ഓഫീസുകള്‍ക്കും വീടുകള്‍ക്കും എതിർവശത്തായി ഒരു ബില്‍ബോർഡ് സ്ഥാപിക്കാൻ അവർക്ക് കഴിയുമോ’ എന്ന് പോസ്റ്റിനോട് പ്രതികരിച്ചുകൊണ്ട് ഒരു ഉപയോക്താവ് നിർദേശിച്ചു.

‘സർക്കാർ ജനങ്ങളെ പിഴിയുകയാണ്. ആളുകളെക്കൊണ്ട് പണം അടപ്പിക്കാനുള്ള ഒരേയൊരു മാർഗം ഒരുപക്ഷേ ഇതായിരിക്കും’, എന്ന് മറ്റൊരാള്‍ വിമർശിച്ചു.റോഡിലെ കുഴികളെക്കുറിച്ചുള്ള പുതിയ വിവരങ്ങളും പരിഹരിച്ചവയുടെ വിവരങ്ങളും നല്‍കുന്ന ഒരു ബില്‍ബോർഡും ആവശ്യമുണ്ടെന്ന് മറ്റൊരു ഉപയോക്താവ് കമന്റ് ചെയ്തു. ‘ആ ബോർഡ് മതിയാവില്ല. അത് ഉടൻ തന്നെ ഓവർഫ്ലോ/സെർവർ എറർ കാണിക്കും’ എന്ന് ഒരാള്‍ തമാശയായി പറഞ്ഞു.’നമുക്കിത് മെച്ചപ്പെടുത്താം.

ബിടിപി (ബെംഗളൂരു ട്രാഫിക് പോലീസ്) വണ്‍വേകളിലും ജങ്ഷനുകളിലും ക്യാമറകള്‍ സ്ഥാപിച്ച്‌ തെറ്റായ ദിശയില്‍ വരുന്ന ഡ്രൈവർമാരെ പിടികൂടുകയും അവരുടെ വിവരങ്ങള്‍ സ്ക്രീനില്‍ കാണിക്കുകയും പിഴ ഈടാക്കുകയും വേണം. തെറ്റായ ദിശയിലുള്ള ഡ്രൈവിങ് പ്രശ്നം മൂന്നു മാസത്തിനുള്ളില്‍ പരിഹരിക്കപ്പെടും’ എന്ന് മറ്റൊരാള്‍ കൂട്ടിച്ചേർത്തു.

അതേസമയം, അടച്ചുതീർക്കാനുള്ള പിഴകളെക്കുറിച്ചും വാഹനത്തിന്റെ നിയമപരമായ കാര്യങ്ങളെക്കുറിച്ചും ഡ്രൈവർമാരെ ഉടനടി ബോധവാന്മാരാക്കുന്നതിലൂടെ റോഡ് സുരക്ഷ മെച്ചപ്പെടുത്താനാണ് എഐയുടെ സഹായത്തോടെയുള്ള ഈ ബില്‍ബോർഡ് പൈലറ്റ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥനെ ഉദ്ദരിച്ച്‌ മണികണ്‍ട്രോള്‍ റിപ്പോർട്ട് ചെയ്തു. ഇത് റോഡുകളില്‍ ഉത്തരവാദിത്തപരമായ പെരുമാറ്റം പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group