ബെംഗളൂരു : രേണുകാസ്വാമി കൊലക്കേസിൽജുഡീഷ്യൽ റിമാൻഡിൽ ജയിലിൽക്കഴിയുന്ന നടൻ ദർശന്റെ ബെംഗളൂരുവിലെ വീട്ടിൽ മോഷണം. ദർശന്റെ ഭാര്യ വിജയലക്ഷ്മി താമസിക്കുന്ന ബെംഗളൂരു ഹൊസകെരെഹള്ളി പ്രസ്റ്റീജ് അപ്പാർട്ട്മെന്റിൽ മോഷണംനടന്നെന്നാണ് പരാതി. കിടപ്പുമുറിയിൽ സൂക്ഷിച്ചിരുന്ന മൂന്നുലക്ഷം രൂപ കാണാതായെന്ന് വിജയലക്ഷ്മി പറഞ്ഞു.
മൈസൂരുവിൽപ്പോയി തിരിച്ചുവന്നപ്പോൾ പണം കാണാനില്ലായിരുന്നെന്നാണ് പരാതി. വീട്ടിലെ ജോലിക്കാരെ ചോദ്യംചെയ്തെങ്കിലും തുമ്പൊന്നും ലഭിച്ചില്ല. അപ്പാർട്ട്മെന്റ്റ് മാനേജർ നൽകിയ പരാതിയിൽ ചെന്നമ്മനകെരെ അച്ചുകാട്ടു പോലീസ് കേസെടുത്തു. ദർശന് ഹൈക്കോടതി അനുവദിച്ച ജാമ്യം സുപ്രീംകോടതി റദ്ദാക്കിയതിനെത്തുടർന്ന് വീണ്ടും പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്
ആദ്യം സന്ദേശം, പിന്നെ ഒടിപി! വാട്സ് ആപ്പിലൂടെ വമ്ബൻ തട്ടിപ്പ്; മുന്നറിയിപ്പ് നല്കി അധികൃതര്‍
ലക്ഷക്കണക്കിന് ആളുകളാണ് വാട്സ്ആപ്പ് ഉപയോഗിക്കുന്നത്. സാധാരണക്കാരെ ലക്ഷ്യം വച്ച് സമൂഹമാധ്യമമായ വാട്സ്ആപ്പിലൂടെ നടക്കുന്ന തട്ടിപ്പിനെക്കുറിച്ച് മുന്നറിയിപ്പുമായി കേരള പോലീസ്.വാട്സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്ത് തട്ടിപ്പു നടത്തുന്ന രീതി വ്യാപകമായിക്കൊണ്ടിരിക്കെയാണ് അധികൃതരുടെ നിർദ്ദേശം. വ്യക്തിഗത വിവരങ്ങള്‍ കൈക്കലാക്കല്‍, ആള്‍മാറാട്ടം നടത്തിയുള്ള സാമ്ബത്തിക തട്ടിപ്പ് തുടങ്ങി നിരവധി കുറ്റകൃത്യങ്ങളാണ് വാട്സ്ആപ്പിലൂടെ നടക്കുന്നത്.പൊതുജനങ്ങള്‍ക്ക് സാമ്ബത്തിക നഷ്ടവും മാനഹാനിയും ഉണ്ടാക്കുന്ന തരത്തിലാണ് ഇത്തരം തട്ടിപ്പുകള്‍ അരങ്ങേറുന്നതെന്നും മുന്നറിയിപ്പില്‍ പോലീസ് അറിയിച്ചു.
തട്ടിപ്പുകാർ സാധാരണക്കാരുടെ വാട്സ്ആപ്പ് അക്കൗണ്ടാണ് ലക്ഷ്യവയ്ക്കുന്നത്. ഇവ ഹാക്ക് ചെയ്ത് അവരുടെ ഫോണ്‍കളിലോ, ലാപ്ടോപ്പുകളിലോ ലോഗിൻ ചെയ്യാൻ ശ്രമിക്കുന്നു.ഈ സമയം വാട്സ്ആപ്പ് ലിങ്ക് ചെയ്തിരിക്കുന്ന ഫോണ്‍ നമ്ബറിലേക്ക് ഒടിപി അയയ്ക്കുന്നു. തുടർന്ന് തട്ടിപ്പുകാർ തന്നെ ഫോണ്‍ വിളിച്ച് ആളുകളുടെ വിശ്വാസം നേടിയെടുക്കും. തുടർന്ന് ഒടിപി കൈക്കലാക്കുകയും ചെയ്യുന്നു. ടു സ്റ്റെപ്പ് വേരിഫിക്കേഷൻ സജ്ജമാക്കിയിട്ടില്ലാത്തവരുടെ വാട്സ്ആപ്പ് അക്കൗണ്ടുകളാണ് ഇത്തരത്തില്‍ ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യത കൂടുതലുള്ളതെന്നും അധികൃതരുടെ നിർദ്ദേശത്തില്‍ പറയുന്നുണ്ട്.
പലപ്പോഴും സാധാരണക്കാർക്ക് അവരുടെ വാട്സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്തതായി ഉടൻ മനസ്സിലാവാറില്ല. ഇതാണ് തട്ടിപ്പുകാർക്ക് കുറ്റകൃത്യം നടത്താൻ കൂടുതല്‍ എളുപ്പമാക്കുന്നത്. തട്ടിപ്പുകാർ ഫോണ്‍ നമ്ബറും വാട്സ്ആപ്പ് അക്കൗണ്ടിന്റെയും നിയന്ത്രണം സ്വന്തമാക്കിയാല്‍ അക്കൗണ്ട് ലോഗ്ഔട്ട് ആക്കുന്നു. എന്നാല്‍ പ്രശ്നം പരിഹരിക്കാനുള്ള ആദ്യ ശ്രമമായി ഇര വാട്സ്ആപ്പ് ഡിലീറ്റ് ചെയ്ത് വീണ്ടും ഇൻസ്റ്റാള്‍ ചെയ്യാൻ ശ്രമിക്കും. ലോഗിൻ ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഒടിപി തെറ്റായി പലവട്ടം നല്‍കേണ്ടതായി വരുന്നു.
പിന്നീട് വാട്സ്ആപ്പ് സുരക്ഷാ സംവിധാനം ഒടിപി ജനറേറ്റ് ചെയ്യുന്നത് 12 മുതല്‍ 24 മണിക്കൂർ വരെ തടഞ്ഞുവെയ്ക്കും. ഈ സമയത്ത് ഉപഭോക്താവിന് സ്വന്തം വാട്സ്ആപ്പ് അക്കൗണ്ടില്‍ പ്രവേശിക്കാൻ കഴിയാതെ വരുന്നു. ഈ സമയം തട്ടിപ്പുകാർ ഇരയുടെ വാട്സ്ആപ്പ് അക്കൗണ്ടില്‍ ആള്‍മാറാട്ടം നടത്തുന്നു. അവരുടെ സുഹൃത്തുക്കളെയും ബന്ധുക്കളെയും ലക്ഷ്യം വെച്ച് പണം ആവശ്യപ്പെട്ട് വ്യാജ സന്ദേശങ്ങള്‍ അയയ്ക്കുകയും പണം തട്ടിയെടുക്കുകയും ചെയ്യുമെന്നും നിർദ്ദേശത്തില്‍ പറയുന്നു.