Home Uncategorized ബംഗളുരു :മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി, സംസ്കരിക്കാൻ പോകുന്നതിനിടെ ഉറക്കെ കരഞ്ഞു കുട്ടി

ബംഗളുരു :മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി, സംസ്കരിക്കാൻ പോകുന്നതിനിടെ ഉറക്കെ കരഞ്ഞു കുട്ടി

by admin

കർണാടകയില്‍ സ്വകാര്യ ആശുപത്രി ഡോക്ടർമാർ മരിച്ചതായി പ്രഖ്യാപിച്ച കുട്ടി ഉറക്കെ കരഞ്ഞു. കർണാടകയിലെ ചിക്കമംഗളൂരുവിലാണ് സംഭവം.മാതാപിതാക്കള്‍ കുഞ്ഞിനെ സംസ്കരിക്കാൻ വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് കുട്ടി ഉറക്കെ കരഞ്ഞത്. കുട്ടിയെ ഉടൻ തന്നെ ഹാസൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസസില്‍ പ്രവേശിപ്പിച്ചു. അവിടെ ഇപ്പോള്‍ ഐസിയുവില്‍ കഴിയുകയാണ് കുട്ടി.കർണാടകയിലെ ചിക്കമഗളുരു ജില്ലയിലെ ലോകാവലി എന്ന ഗ്രാമത്തിലെ നിർധന ദമ്ബതിമാരാണ് സ്വകാര്യ ആശുപത്രിയുടെ അനാസ്ഥയ്ക്ക് ഇരയായത്.

പനി ബാധിച്ച കുഞ്ഞുമായാണ് ഇവർ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നേടിയത്. മൂന്നുദിവസം ആശുപത്രി അധികൃതർ കിടത്തി ചികിത്സിച്ചു. ഓക്സിജൻ സപ്പോർട്ടും നല്‍കി. പിന്നീട് കുട്ടിയുടെ ആരോഗ്യ നിലയില്‍ കാര്യമായ പുരോഗതിയില്ലെന്ന് വ്യക്തമാക്കിയ ഡോക്ടർമാർ ഓക്സിജൻ ട്യൂബ് നീക്കി കുട്ടി മരിച്ചെന്ന് വിധിയെഴുതുകയായിരുന്നു.തുടർന്ന് ആംബുലൻസില്‍ സംസ്കരിക്കാൻ കൊണ്ടുപോകുമ്ബോഴാണ് കുഞ്ഞ് ഉറക്കെ കരഞ്ഞത്. ഉടൻതന്നെ തൊട്ടടുത്ത ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

ഇവിടെനിന്ന് ആംബുലൻസുകളുടെ സഹായത്തോടെ കുഞ്ഞിനെ ഹാസനിലെ എച്ച്‌ എം എസ് ആശുപത്രിയില്‍ എത്തിച്ചു.നിലവില്‍ ഈ ആശുപത്രിയിലെ ഐസിയുവിലാണ് കുട്ടി ഉള്ളത്. സാധ്യമായ എല്ലാ ചികിത്സയും നല്‍കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. സംഭവം വിവാദമായതോടെ കുഞ്ഞിനെ ആദ്യം ചികിത്സിച്ച ചിക്കമഗളൂരുവിലെ സ്വകാര്യ ആശുപത്രിക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയിട്ടില്ലാത്തതിനാല്‍ നിലവില്‍ കേസെടുത്തിട്ടില്ല.

പരാതി കിട്ടിയാല്‍ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.മുഡിഗരെ താലൂക്കിലെ ലോകവള്ളി ഗ്രാമത്തിലെ കാപ്പി എസ്റ്റേറ്റ് തൊഴിലാളിയായ സുപ്രിത് ഹരീഷിന്റെ കുട്ടിയാണ് ഈ ദാരുണമായ സംഭവത്തിന് ഇരയായത്. കുട്ടി മരിച്ചുപോയി എന്ന് വിശ്വസിച്ച്‌ മൃതദേഹം ഗ്രാമത്തിലേക്ക് കൊണ്ടുപോകുന്നതിനിടെ, വഴിമധ്യേ കുട്ടി പെട്ടെന്ന് കരയുകയും ശ്വസിക്കാൻ തുടങ്ങുകയും ചെയ്യുകയായിരുന്നെന്ന് മാതാപിതാക്കള്‍ പറയുന്നു. ഞെട്ടിപ്പോയ ഞങ്ങള്‍ മുദിഗെരെ ആശുപത്രിയിലേക്ക് തിരികെ പോയി, അവിടെ പ്രഥമശുശ്രൂഷ നല്‍കി, പിന്നീട് ഡോക്ടർമാർ കുട്ടിയെ ഹസ്സൻ ഹിംസ് ആശുപത്രിയിലേക്ക് റഫർ ചെയ്തു.

You may also like

error: Content is protected !!
Join Our WhatsApp Group