യുവ എഞ്ചിനീയറെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭർത്താവ് അറസ്റ്റില്‍. യുവതിയുടെ അമ്മയുടെ പരാതിയിലാണ് ഭർത്താവ് പ്രവീണിന് പോലീസ് അറസ്റ്റ് ചെയ്തത്.ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 80 ( സ്ത്രീധന മരണം ), 1961ലെ സ്ത്രീധന നിരോധന നിയമം എന്നിവ പ്രകാരമാണ് പ്രവീണിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തത്.27കാരിയായ ശില്പ മരിക്കുമ്ബോള്‍ ഗർഭിണിയായിരുന്നു. സ്ത്രീധനം ആവശ്യപ്പെട്ടും നിറത്തിന്റെ പേരില്‍ ബോഡി ഷെയ്മിങ് നടത്തിയും ഭർത്താവിന്റെ വീട്ടുകാർ ശില്പയെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്ന് അമ്മ നല്കിയ പരാതിയില്‍ പറയുന്നു.
പ്രവീണിന്റെ കുടുംബത്തിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് അമ്മ നല്കിയ പരാതിയിലുള്ളത്. ശില്പയ്ക്ക് ഹൃദയാഘാതമുണ്ടായെന്നാണ് ആദ്യം അറിയിച്ചതെന്നും പിന്നീട് ആത്മഹത്യ ചെയ്തെന്ന് മാറ്റിപറഞ്ഞെന്നും ശില്പയുടെ അമ്മ ശാരദയും സഹോദരി സൗമ്യയും പറഞ്ഞു. പൊലീസ് സ്ഥലത്തെത്തുന്നതിന് മുമ്ബ് പ്രവീണും കുടുംബവും ചേർന്ന് ശില്പയുടെ മൃതദേഹം കട്ടിലില്‍ കിടത്തി. പ്രവീണും കുടുംബവും ചേർന്ന് ശില്പയെ കൊലപ്പെടുത്തിയതാണെന്നും ആരോപിച്ചു
.തെക്കൻ ബെംഗളൂരുവിലെ സുദ്ദഗുണ്ടെപാളയയിലുള്ള വീട്ടില്‍ ചൊവ്വാഴ്ച രാത്രിയാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.ശില്‍പ്പയും പ്രവീണും സോഫ്റ്റ്വെയർ എഞ്ചിനീയർമാരായിരുന്നു. 2022ലായിരുന്നു വിവാഹം. ഇവർക്ക് രണ്ട് വയസ്സുള്ള ഒരു മകനുണ്ട്. വിവാഹം കഴിഞ്ഞ് ഒരു വർഷത്തിന് ശേഷം പ്രവീണ്‍ ജോലി രാജിവെച്ച് പാനി പൂരി കട തുടങ്ങി. മകൻ ജനിച്ചതിന് ശേഷമാണ് ശില്പ ജോലി ഉപേക്ഷിച്ചത്.