Home Uncategorized ടിക്കറ്റ് നിരക്ക് കൂട്ടാതെ വരുമാനം വര്‍ദ്ധിപ്പിക്കും ; ബെംഗളൂരു നമ്മ മെട്രോ യെല്ലോ ലൈനില്‍ നിര്‍ണായക നീക്കങ്ങളുമായി ബിഎംആര്‍സിഎല്‍

ടിക്കറ്റ് നിരക്ക് കൂട്ടാതെ വരുമാനം വര്‍ദ്ധിപ്പിക്കും ; ബെംഗളൂരു നമ്മ മെട്രോ യെല്ലോ ലൈനില്‍ നിര്‍ണായക നീക്കങ്ങളുമായി ബിഎംആര്‍സിഎല്‍

by admin

നമ്മ മെട്രോ യെല്ലോ ലൈനില്‍ ടിക്കറ്റ് ഇതര വരുമാനം 25% വരെ വര്‍ദ്ധിപ്പിക്കാന്‍ ഊര്‍ജിത നടപടികളുമായി ബെംഗളൂരു മെട്രോ റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ് (ബിഎംആര്‍സിഎല്‍).ആര്‍വി റോഡ് മുതല്‍ ബൊമ്മസാന്ദ്ര വരെയുള്ള യെല്ലോ ലൈനിലെ മുഴുവന്‍ സ്റ്റേഷനുകളും പൂര്‍ണ തോതില്‍ സാക്ഷാത്കരിക്കപ്പെടുന്നതോടെ ഉയര്‍ന്ന വരുമാനത്തിന് സാധ്യതയുണ്ടെന്നാണ് ബിഎംആര്‍സിഎല്ലിന്റെ വിലയിരുത്തലെന്ന് ഡെക്കാണ്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.നിലവില്‍, ബിഎംആര്‍സിഎല്ലിന്റെ വാര്‍ഷിക വരുമാനത്തിന്റെ 12-14% സംഭാവന ചെയ്യുന്നത് ഇതര വരുമാനമാണ്.

‘ഞങ്ങള്‍ ടിക്കറ്റ് ഇതര വരുമാനം വര്‍ദ്ധിപ്പിക്കാന്‍ കൂടുതല്‍ വഴികള്‍ തേടുകയാണ്. നിലവില്‍, ഇത് റീട്ടെയില്‍ കടകള്‍, പരസ്യങ്ങള്‍, പാര്‍ക്കിങ് എന്നിവയിലൂടെയാണ് വരുന്നത്. ഞങ്ങള്‍ സ്റ്റേഷന്റെ മുന്‍ഭാഗങ്ങളിലും പരസ്യം ചെയ്യാന്‍ അവസരം തുറന്നിട്ടുണ്ട്.ബിഎംആര്‍സിഎല്ലിന്റെ പക്കല്‍ വലിയ അളവില്‍ ഭൂമിയുണ്ട്. അവ പൊതുജനങ്ങള്‍ക്ക് പ്രയോജനകരമാകുന്ന തരത്തിലും വരുമാന വര്‍ദ്ധനവിന് ഉതകുന്ന രീതിയിലും എങ്ങനെ ഉപയോഗിക്കാമെന്ന് ഞങ്ങള്‍ പരിശോധിച്ചുവരികയാണ്.

ഇതര വരുമാനത്തിലെ വര്‍ദ്ധനവ് ജീവനക്കാരുടെ ശമ്ബളത്തിനായാണ് നീക്കിവയ്ക്കുന്നത്. ടിക്കറ്റ് വരുമാനം വൈദ്യുതി, മെയിന്റനന്‍സ് തുടങ്ങിയ പ്രവര്‍ത്തന ചെലവുകള്‍ക്ക് ഉപയോഗിക്കുന്നു. ടിക്കറ്റ് ഇതര വരുമാനം 25% വരെ വര്‍ദ്ധിച്ചാല്‍, ശമ്ബളം നല്‍കാന്‍ അത് മതിയാകും’ – പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ബിഎംആര്‍സിഎല്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

പരസ്യ കരാര്‍ ഇങ്ങനെ : ബിഎംആര്‍സിഎല്‍ സൈന്‍പോസ്റ്റ് ഇന്ത്യ എന്ന കമ്ബനിയുമായി ഒമ്ബത് വര്‍ഷത്തെ പരസ്യ കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. നമ്മ മെട്രോയുടെ ആകെയുള്ള 83 സ്റ്റേഷനുകളില്‍ 67 എണ്ണത്തിന്റെ അവകാശമാണ് നല്‍കിയത്. 700 കോടിയുടേതാണ് കരാര്‍. എംജി റോഡ്, മെജസ്റ്റിക്, ഇന്ദിരാനഗര്‍ എന്നിവയാണ് കരാറില്‍ ഉള്‍പ്പെട്ടിട്ടുള്ള ചില പ്രധാന സ്റ്റേഷനുകള്‍.’ഈ കരാറിലൂടെ, ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ പരസ്യങ്ങളുടെ അവകാശം ഞങ്ങള്‍ നേടി. എന്നാല്‍ ആളുകളുടെ ദൈനംദിന യാത്രയ്ക്ക് ഒരു തരത്തിലും തടസമുണ്ടാക്കില്ല. പ്രതിദിനം 10 ലക്ഷം യാത്രക്കാര്‍ നമ്മ മെട്രോ ഉപയോഗിക്കുമ്ബോള്‍ അവരില്‍ ഭൂരിഭാഗവും ചെറുപ്പക്കാരും ടെക്-അവബോധമുള്ളവരുമാണ്, ബ്രാന്‍ഡുകള്‍ക്ക് അവരുമായി ബന്ധപ്പെടാനുള്ള അവസരവുമാണ് ഒരുങ്ങുന്നത്’ – സൈന്‍പോസ്റ്റ് ഇന്ത്യയുടെ മാനേജിങ് ഡയറക്ടര്‍ ശ്രീപാദ് അഷ്ടേക്കര്‍ പറയുന്നു.

ഈ വര്‍ഷം ആദ്യം, ബിഎംആര്‍സിഎല്‍ ഗ്രീന്‍, പര്‍പ്പിള്‍ ലൈനുകളില്‍ പരസ്യം പതിച്ച ട്രെയിനുകള്‍ക്കായി രണ്ട് ഏഴ് വര്‍ഷ കരാറുകളില്‍ ഒപ്പുവച്ചു. മുദ്ര വെഞ്ചേഴ്‌സ്, ലോകേഷ് ഔട്ട്‌ഡോര്‍ എന്നിവയുമായാണ് ബിഎംആര്‍സിഎല്‍ കരാറുകളില്‍ ഏര്‍പ്പെട്ടത്. ഇതിലൂടെ പ്രതിവര്‍ഷം 25 കോടി രൂപയുടെ വര്‍ദ്ധനവാണ് പ്രതീക്ഷിക്കുന്നത്.വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള നടപടികള്‍ ടിക്കറ്റ് നിരക്കിനെ ബാധിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. നിലവില്‍, മെട്രോയുടെ നിരക്ക് ദേശീയ നിലവാരത്തിന് തുല്യമാണ്. നമ്മ മെട്രോയുടെ നിരക്ക് നേരത്തേ വര്‍ദ്ധിപ്പിച്ചിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group