മൈസൂരു : ശിവമോഗയിൽ ബെംഗളൂരു-ഹൊന്നവാര റോഡിലുള്ള സർക്യൂട്ട് ഹൗസിന് സമീപം ബൈക്കും മിനി ട്രക്കും കൂട്ടിയിടിച്ച് രണ്ട് മെഡിക്കൽ വിദ്യാർഥികൾ മരിച്ചു. ബുധനാഴ്ച പുലർച്ചെ അഞ്ചിനാണ് അപകടം. ഉഡുപ്പി ജില്ലയിലെ കാട്പാഡി സ്വദേശിയായ ആദിത്യ (21), ദാവണഗെരെ ജില്ലയിലെ ന്യാമതി സ്വദേശിയായ സന്ദീപ് (21) എന്നിവരാണ് മരിച്ചത്. ഇരുവരും ശിവമോഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ മൂന്നാംവർഷ എംബിബിഎസ് വിദ്യാർഥികളാണ്.
വിദ്യാർഥികൾ ഹോസ്റ്റലിലേക്ക് പോകുന്നതിനിടെ പാലുമായി വരുകയായിരുന്ന മിനി ട്രക്കുമായി ഇവരുടെ ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു.ഹെൽമറ്റ് ധരിക്കാത്തതിനാൽ ഗുരുതരമായി പരിക്കേറ്റ ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ട്രക് ഡ്രൈവർ നാരായണന് നിസ്സാര പരിക്കേറ്റു.
മാന്യമായ ജോലി, മക്കള്‍ക്ക് സൗജന്യ വിദ്യാഭ്യാസം, ഇഷ്ടംപോലെ ഭക്ഷണം; ബംഗാളികളെ തിരിച്ചുവിളിച്ച് ‘ദീദി’
ബംഗാളികളെ മമതാ സർക്കാർ മടക്കിവിളിക്കുമ്ബോള് കേരളത്തിലും ചങ്കിടിപ്പ്. ബിജെപിഭരണ സംസ്ഥാനങ്ങളില്‍ പീഡനവും കുടിയിറക്കുഭീഷണിയും നേരിടുന്നവർക്കായാണ് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനർജി ‘ശ്രമശ്രീ’ എന്നപേരില്‍ തിരിച്ചുവിളിക്കല്‍ പദ്ധതി പ്രഖ്യാപിച്ചത്.എന്നാല്‍, കേരളത്തിലുള്ളവർ ഈ ക്ഷണം സ്വീകരിച്ചാല്‍ സംസ്ഥാനം നേരിടേണ്ടിവരുക തൊഴില്ഭീഷണിയാവും.
മറ്റേതു സംസ്ഥാനത്തെക്കാളും മികച്ച കൂലി കേരളത്തില്‍ കിട്ടുന്നതിനാല്‍, ബംഗാളികളാരും മടങ്ങിപ്പോവില്ലെന്നാണ് സർക്കാർ പ്രതീക്ഷ.കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലേക്ക് 22 ലക്ഷം ബംഗാളികള്‍ കുടിയേറിയിട്ടുണ്ടെന്നാണ് കണക്ക്. ബിഹാർ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വോട്ടർപട്ടികയിലെ വെട്ടിനിരത്തല്കൂടിയാണ് മമതയുടെ തിരിച്ചുവിളിക്ക് കാരണമെന്ന് വിലയിരുത്തലുണ്ട്.കേരളത്തില്‍ 35 ലക്ഷം അതിഥിത്തൊഴിലാളികളുണ്ടെന്നാണ് കണക്ക്. ഇതില്‍ ബംഗാളികള്‍ 41 ശതമാനം വരും. കായികാധ്വാനം ഏറെയുള്ള നിർമാണരംഗത്താണ് അവർ കൂടുതലായും ജോലിചെയ്യുന്നത്-15.7 ശതമാനം പേർ. മരപ്പണി, ഫർണിച്ചർ നിർമാണരംഗത്ത് 13.22 ശതമാനം പേർ തൊഴിലെടുക്കുന്നു. ഹോട്ടല്‍, റസ്റ്ററന്റ് മുതല്‍ ജുവലറി നിർമാണംവരെ ബംഗാളി സാന്നിധ്യം ഏറേ.