Home Featured ബെംഗളൂരു സിറ്റി സർവകലാശാലയ്ക്ക് മൻമോഹൻ സിങ്ങിൻ്റെ പേര് ; ബിൽ പാസാക്കി

ബെംഗളൂരു സിറ്റി സർവകലാശാലയ്ക്ക് മൻമോഹൻ സിങ്ങിൻ്റെ പേര് ; ബിൽ പാസാക്കി

by admin

ബെംഗളൂരു : ബെംഗളൂരു സിറ്റി സർവകലാശാലയ്ക്ക് മുൻപ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിൻ്റെ പേര് നൽകുന്നതിനുള്ള ബിൽ കർണാടക നിയമസഭ പാസാക്കി. ബെംഗളൂരു നമ്മ മെട്രോ അടക്കം നഗരത്തിൽ പ്രധാന അടിസ്ഥാനവികസന പദ്ധതികൾ ആരംഭിച്ചത് മൻമോഹൻസിങ് പ്രധാനമന്ത്രിയായിരുന്ന കാലത്താണ്. ഇതിനുള്ള ആദരസൂചകമായിട്ടുകൂടിയാണ് സർവകലാശാലയ്ക്ക് അദ്ദേഹത്തിന്റെ പേരിടുന്നത്.

നിലവിലുള്ള സർവകലാശാലയുടെ പേര് മാറ്റുന്നതിന് പകരം ഡോ. മൻമോഹൻ സിങ്ങിന്റെപേരിൽ പുതിയ സർവകലാശാല ആരംഭിക്കണമെന്ന് മുഖ്യപ്രതിപക്ഷമായ ബിജെപി ആവശ്യപ്പെട്ടെങ്കിലും സർവകലാശാലയുടെ പുനർനാമകരണവുമായി മുന്നോട്ടുപോകാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.1965-ൽ ആരംഭിച്ച ബാംഗ്ലൂർ സർവകലാശാല 2017-ൽ വിഭജിച്ചാണ് ബെംഗളൂരു സിറ്റി സർവകലാശാല തുടങ്ങിയത്. 200-ൽ ഏറെ കോളേജുകൾ ഇല്ല സർവകലാശാലയ്ക്ക് കീഴിലുണ്ട്.

പഞ്ചാബില്‍ അമ്മ കാമുകന്‍റെ കൂടെ ഒളിച്ചോടി, നിര്‍ത്താതെ കരഞ്ഞ ആറുമാസം പ്രായമുള്ള കുഞ്ഞിനെ മുത്തച്ഛനും മുത്തശ്ശിയും ചേര്‍ന്ന് കൊലപ്പെടുത്തി

പഞ്ചാബിലെ ജലന്ധറില്‍ ആറ് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മുത്തച്ഛനും മുത്തശ്ശിയും ചേർന്ന് കൊലപ്പെടുത്തി.കുഞ്ഞിന്റെ അമ്മ കാമുകനോടൊപ്പം ഒളിച്ചോടിയതിന് പിന്നാലെയായിരുന്നു കൊലപാതകം.മൂന്നാം വിവാഹത്തിന് ശേഷമായിരുന്നു കുഞ്ഞിന്റെ അമ്മ കാമുകന്റെ കൂടെ ഒളിച്ചോടിയതെന്ന് ജലന്ധർ റൂറല്‍ എസ്പി ഡി. സരബ്ജിത് സിങ് റായ് പറഞ്ഞു. കഞ്ഞിനെ വീട്ടില്‍ ഉപേക്ഷിച്ചായിരുന്നു യുവതി ഒളിച്ചോടിയത്.അമ്മയില്ലാത്തതുകൊണ്ടുതന്നെ കുഞ്ഞ് നിരന്തരമായി കരയുമായിരുന്നു.

തുടർന്ന് കുഞ്ഞിനെ പരിപാലിക്കാൻ കഴിയാതെ വന്ന യുവതിയുട പിതാവും മാതാവും ചേർന്ന് കുഞ്ഞിനെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തുകയായിരുന്നുവെന്ന് എഎൻഐ റിപ്പോർട്ട് ചെയ്തു.കൊലപാതകത്തിന് ശേഷം മൃതദേഹം ദേശീയപാതയിലെ കലുങ്കില്‍ വലിച്ചെറിയുകയായിരുന്നു. രണ്ട് പ്രതികളെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകം പുറത്തറിഞ്ഞത്. പ്രതികളെ കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതായി സരബ്ജിത് റായ് പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group