മൈസൂരു : സംസ്ഥാനത്ത് മഴക്കെടുതിയിൽമരണം രണ്ടായി. വീടിൻ്റെ മേൽക്കൂര തകർന്നാണ് വ്യത്യസ്ത സംഭവങ്ങളിലായി രണ്ടുമരണവും. ബുധനാഴ്ച പുലർച്ചെ ബെളഗാവി ജില്ലയിലെ നിങ്കാപൂർ പേട്ടിൽ മഴയിൽ തകർന്ന വീടിന്റെ മേൽക്കൂരയുടെ അടിയിൽപ്പെട്ടാണ് വയോധികൻ ശ്വാസം മുട്ടിമരിച്ചത്. വാമൻ്റാവു ബാപ്പു പവാർ (75) ആണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെ നാലോടെയാണ് സംഭവം. അഗ്നിരക്ഷാസേനയും അടിയന്തരസേവന ജീവനക്കാരുംചേർന്ന് അവശിഷ്ടങ്ങൾക്കിടയിൽനിന്ന് മൃതദേഹം പുറത്തെടുത്തു. അപകടത്തിൽ രാംദുർഗ് പോലീസ് കേസെടുത്തു.
ബെളഗാവി ജില്ലയിലെ ഗോകക്കിൽ ചൊവ്വാഴ്ചരാത്രി വീടിൻ്റെ മേൽക്കൂരതകർന്ന് വീട്ടമ്മ ഫരീദ ഖാൻവാഡെയാണ് മരിച്ചത്.ബുധനാഴ്ചയും ഗഡക്, ദാവണഗരെ, ഹാവേരി, ഉത്തര കന്നഡ, ധർവാഡ് ജില്ലകളിൽ കനത്തമഴ തുടരുകയാണ്. വെള്ളംകയറി ഈ ജില്ലകളിൽ ഏക്കർ കണക്കിന് കൃഷിയിടങ്ങൾ നശിച്ചു. ഒട്ടേറെ വീടുകൾക്ക് കേടുപാടുകൾ പറ്റി. ഗഡക്, ഹാവേരി, ധർവാഡ് ജില്ലകളിലെ സ്കൂളുകൾക്ക് ബുധനാഴ്ച അവധി നൽകിയിരുന്നു.
നാല് വര്‍ഷത്തിനിടെ മൂന്ന് ഗര്‍ഭം, ജയില്‍ ജീവിതം ഒഴിവാക്കാൻ യുവതിയുടെ അതിബുദ്ധി, ഒടുവില്‍ തന്ത്രം പാളി
ചൈനയിലെ ഷാൻസി പ്രവിശ്യയില്‍ ജയില്‍ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാൻ യുവതി നാല് വർഷത്തിനിടെ മൂന്ന് കുട്ടികള്‍ക്ക് ജന്മം നല്കി.വഞ്ചനക്കേസില്‍ ശിക്ഷിക്കപ്പെട്ട ചെൻ ഹോങ് എന്ന യുവതിയാണ് നിയമത്തിലെ പഴുതുപയോഗിച്ച് അഞ്ച് വർഷത്തെ തടവ് ശിക്ഷ അനുഭവിക്കുന്നതില്‍ നിന്ന് രക്ഷപ്പെടാൻ നിരന്തരം ഗർഭിണിയായത്. ചൈനീസ് നിയമമനുസരിച്ച്, ഗർഭിണികളായ അല്ലെങ്കില്‍ മുലയൂട്ടുന്ന സ്ത്രീകള്‍ക്ക് പ്രാദേശിക അധികാരികളുടെ മേല്‍നോട്ടത്തില്‍ ജയിലിന് പുറത്ത് ശിക്ഷ അനുഭവിക്കാം
. ചെൻ ഹോങ് ഈ വ്യവസ്ഥ മുതലെടുത്ത് നാല് വർഷത്തിനിടെ ഒരേ പുരുഷനില്‍ നിന്ന് മൂന്ന് കുട്ടികള്‍ക്ക് ജന്മം നല്കി. ഇത് അവരുടെ തടവ് ശിക്ഷ ഫലപ്രദമായി വൈകിപ്പിച്ചുവെന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.മെയ് മാസത്തില്‍ നടത്തിയ പരിശോധനയില്‍, അവള് മൂന്നാമത്തെ കുഞ്ഞിന് ജന്മം നല്‍കിയതായി അധികൃതർ കണ്ടെത്തി. ഹോങ് വിവാഹമോചിതയാണെന്ന് സമ്മതിച്ചു. അവളുടെ ആദ്യത്തെ രണ്ട് കുട്ടികള്‍ മുൻ ഭർത്താവിനൊപ്പമാണ് താമസിച്ചിരുന്നത്. അതേസമയം മൂന്നാമത്തെ കുട്ടിയെ മുൻ ഭർത്താവിന്റെ സഹോദരിക്ക് നല്കി.
ജയില്‍ ശിക്ഷ ഒഴിവാക്കാൻ ചെൻ ഗർഭം ഉപയോഗിക്കുന്നുണ്ടെന്ന് പ്രാദേശിക പ്രൊക്യുറേറ്ററേറ്റ് സംശയിക്കുകയും അവളെ ജയിലിലടയ്ക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.ഒരു വർഷത്തില്‍ താഴെ മാത്രം ശിക്ഷാ കാലാവധി ബാക്കിയുള്ളതിനാല്‍, ചെൻ ഹോങ്ങിനെ ജയിലില്‍ അടയ്ക്കുന്നതിനുപകരം തടങ്കല്‍ കേന്ദ്രത്തിലേക്ക് അയച്ചു. നിയമം മനസ്സിലാക്കാനും അത് പാലിക്കാൻ തയ്യാറാണെന്നും ഉറപ്പാക്കാൻ അധികാരികള്‍ നടപടികള്‍ സ്വീകരിച്ചു.