Home Uncategorized യാത്രക്കാര്‍ നേരത്തെ എത്തണം; കൊച്ചി, ബെംഗളൂരു വിമാനത്താവളങ്ങളില്‍ സുരക്ഷ ശക്തം: നിര്‍ദേശങ്ങള്‍ ഇങ്ങനെ

യാത്രക്കാര്‍ നേരത്തെ എത്തണം; കൊച്ചി, ബെംഗളൂരു വിമാനത്താവളങ്ങളില്‍ സുരക്ഷ ശക്തം: നിര്‍ദേശങ്ങള്‍ ഇങ്ങനെ

by admin

79-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച്‌ രാജ്യ തലസ്ഥാനത്തും കേരളത്തിലും സുരക്ഷ കര്‍ശനമാക്കി. രാജ്യത്തെ തന്ത്രപ്രധാനപ്പെട്ട മേഖലകളിലും വിമാനത്താവളങ്ങളിലും അതീവ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.കൊച്ചി, ബെംഗളൂരു രാജ്യാന്തര വിമാനത്താവളത്തിലും സുരക്ഷ ശക്തമാക്കി. സുരക്ഷയുടെ ഭാഗമായി സാധാരണയിലും കൂടുതല്‍ പരിശോധനകളാണ് നടത്തുന്നത്. ഓഗസ്റ്റ് 20 വരെ ആഭ്യന്തര, അന്താരാഷ്ട്ര ടെര്‍മിനലുകളില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യുരിറ്റിയുടെ (ബിസിഎഎസ്) നിര്‍ദേശ പ്രകാരമാണ് കൊച്ചി, ബെംഗളൂരു വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധന കൂടുതല്‍ കര്‍ശനമാക്കിയിരിക്കുന്നത്.

ഈ സാഹചര്യത്തില്‍ യാത്രക്കാര്‍ പതിവിലും വളരെ നേരത്തെ വിമാനത്താവളത്തില്‍ എത്തണമെന്ന് കൊച്ചി രാജ്യാന്തര വിമാനത്താവളം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. യാത്രക്കാരെയും യാത്രക്കാരുടെ ബാഗേജുകളും കര്‍ശന പരിശോധനയ്ക്കു വിധേയമാക്കും. വിമാനത്താവളത്തില്‍ സിസിടിവി നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.സാധാരണ പരിശോധനകള്‍ക്കു പുറമേ വിമാനത്തില്‍ കയറുന്നതിന് തൊട്ടു മുമ്ബ് ലാഡര്‍ പോയിന്റില്‍ യാത്രക്കാരെ വീണ്ടും പരിശോധിക്കുന്നുണ്ട്.

ഇത്തരം പരിശോധനകള്‍ക്ക് കാലതാമസമുണ്ടാകുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഇക്കാരണത്താലാണ് യാത്രക്കാര്‍ നേരത്തെ വിമാനത്താവളത്തില്‍ എത്തണമെന്ന് നിര്‍ദേശിച്ചിരിക്കുന്നത്.ബെംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലും ഈ ദിവസങ്ങളില്‍ യാത്രക്കാരുടെ തിരക്ക് വര്‍ധിക്കും. സുരക്ഷാ പരിശോധനകള്‍ക്ക് സമയം കൂടുതല്‍ എടുക്കുമെന്ന് യാത്രക്കാര്‍ക്ക് അറിയിപ്പ് നല്‍കി. ഈ വര്‍ഷം ഓഗസ്റ്റ് 15 വെള്ളിയാഴ്ചയായതിനാല്‍ ശനി, ഞായര്‍ ഉള്‍പ്പെടെ മൂന്ന് ദിനങ്ങള്‍ അവധി ലഭിക്കും.

അതിനാല്‍ യാത്രക്കാരുടെ വലിയ തിരക്കാണ് വിമാനത്താവള അധികൃതര്‍ പ്രതീക്ഷിക്കുന്നത്. അതിനാല്‍ പരിശോധനകള്‍ക്കും മറ്റു നടപടികള്‍ക്കും കൂടുതല്‍ സമയം എടുക്കും.മുന്‍കാലങ്ങളില്‍, ഈ സമയത്ത് സുരക്ഷാ ഗേറ്റുകളില്‍ നീണ്ട ക്യൂ ഉണ്ടായിട്ടുണ്ട്. നേരത്തെ എത്തിയിട്ടു പോലും നിരവധി യാത്രക്കാര്‍ക്ക് വിമാനം ലഭിച്ചില്ല. ഇക്കുറി ഇത്തരം പ്രശ്‌നങ്ങള്‍ പരമാവധി ഒഴിവാക്കാനാണ് ശ്രമം. അതിനാല്‍ യാത്രക്കാര്‍ തങ്ങളുടെ യാത്രകള്‍ ശ്രദ്ധാപൂര്‍വ്വം ആസൂത്രണം ചെയ്യാനും ചെക്ക്-ഇന്‍, സുരക്ഷാ ക്ലിയറന്‍സ് എന്നിവയ്ക്കായി അധിക സമയം കാത്തിരിക്കണമെന്നും വിമാനത്താവള അധികൃതര്‍ യാത്രക്കാരോട് അഭ്യര്‍ത്ഥിച്ചു.

ഏറ്റവും പുതിയ അപ്‌ഡേറ്റുകള്‍ക്കായി അതത് എയര്‍ലൈനുകളില്‍ ബന്ധപ്പെടണം. ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നാണ് കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളം.പഹല്‍ഗാം ഭീകരാക്രമണവും തുടര്‍ന്ന് ഓപ്പറേഷന്‍ സിന്ദൂറിനും ശേഷമുള്ള ആദ്യ സ്വാതന്ത്ര്യ ദിനമായതിനാല്‍ പഴുതുകളില്ലാത്ത വിധമുള്ള സുരക്ഷയാണ് ഈ വര്‍ഷം രാജ്യത്ത് ഏര്‍പ്പെടുത്തുന്നത്. വിമാനത്താവളങ്ങള്‍ക്കു പുറമേ റെയില്‍വേ സ്‌റ്റേഷനുകളിലും തുറമുഖങ്ങളിലും കനത്ത സുരക്ഷയായിരിക്കും

You may also like

error: Content is protected !!
Join Our WhatsApp Group