Home കർണാടക ജഗൻ മോഹൻ റെഡ്ഡിയുടെ ബംഗളൂരുവിലെ വീട്ടിലേക്ക് പോകാൻ ശ്രമം: വൈ.എസ്. ശര്‍മ്മിളയെ പൊലീസ് തടഞ്ഞു

ജഗൻ മോഹൻ റെഡ്ഡിയുടെ ബംഗളൂരുവിലെ വീട്ടിലേക്ക് പോകാൻ ശ്രമം: വൈ.എസ്. ശര്‍മ്മിളയെ പൊലീസ് തടഞ്ഞു

ബംഗളൂരു: വൈ.എസ്. ജഗൻമോഹൻ റെഡ്ഡിയുടെ കുടുംബം താമസിക്കുന്ന, തർക്കത്തിലിരിക്കുന്ന യെലഹങ്കയിലെ ബംഗ്ലാവിലേക്ക് പോകാൻ ശ്രമിച്ച വൈ.എസ്.ശർമ്മിളയെ ബംഗളൂരു പൊലീസ് തടഞ്ഞു. കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തുവച്ചാണ് പൊലീസ് നടപടി.നവംബർ 21-ന് ദേവനഹള്ളി കോടതി പുറപ്പെടുവിച്ച ഇടക്കാല വിലക്കിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് പൊലീസ് വ്യക്തമാക്കി. ശർമ്മിളയ്ക്കും അവരുടെ പ്രതിനിധികള്‍ക്കും വസ്തുവില്‍ പ്രവേശിക്കുന്നതിനോ ഇടപെടുന്നതിനോ കോടതി വിലക്കേർപ്പെടുത്തിയിരുന്നു.

അമ്മ വൈ.എസ്. വിജയമ്മയ്ക്കും മറ്റ് കുടുംബാംഗങ്ങള്‍ക്കുമൊപ്പമാണ് ശർമ്മിള എത്തിയത്.ശർമ്മിളയുടെ മകളുടെ നവംബർ 25-ന് നിശ്ചയിച്ചിരുന്ന വിവാഹവുമായി ബന്ധപ്പെട്ടും സ്വത്തവകാശത്തെച്ചൊല്ലിയുമുള്ള കുടുംബ തർക്കങ്ങള്‍ക്കിടയാണ് പുതിയ സംഭവവികാസങ്ങള്‍. വിവാഹം ആദ്യം ബംഗളൂരുവിലെ വസതിയില്‍ നടത്താനാണ് നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് ഹൈദരാബാദിലേക്ക് മാറ്റുകയായിരുന്നു. ജഗൻ റെഡ്ഡിയും വൈ.എസ്. ശർമ്മിളയും തമ്മില്‍ ദീർഘകാലമായി സ്വത്ത് തർക്കം നിലനില്‍ക്കുന്നുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group