Home തമിഴ്നാട് തമിഴ്‌നാട്ടില്‍ നിയന്ത്രണംവിട്ട കാര്‍ മരത്തിലിടിച്ച്‌ അപകടം; എട്ട് പേര്‍ക്ക് ദാരുണാന്ത്യം

തമിഴ്‌നാട്ടില്‍ നിയന്ത്രണംവിട്ട കാര്‍ മരത്തിലിടിച്ച്‌ അപകടം; എട്ട് പേര്‍ക്ക് ദാരുണാന്ത്യം

തിരുച്ചിറപ്പള്ളി: തമിഴ്നാട് തിരുച്ചിറപ്പള്ളി മുസിരിക്ക് സമീപം നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ എട്ട് പേർക്ക് ദാരുണാന്ത്യം.ഞായറാഴ്ചയായിരുന്നു അപകടം. നാമക്കല്‍ ജില്ലയില്‍ ഒരു കുടുംബചടങ്ങില്‍ പങ്കെടുത്ത ശേഷം പത്തോളം പേർ കാറില്‍ മടങ്ങുമ്പോഴായിരുന്നു അപകടമുണ്ടായത്.നിയന്ത്രണം നഷ്ടപ്പെട്ട വാഹനം റോഡരികിലേക്ക് തെന്നിമാറി മരത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇഷ്ടികകളത്തില്‍ ജോലി ചെയ്യുന്നവർ ആണ് അപകടത്തില്‍പ്പെട്ടത്. നാമക്കലില്‍ സഹപ്രവർത്തകന്റെ വീട്ടിലെ ചടങ്ങിന് ശേഷം മടങ്ങുമ്പോള്‍ ആണ് അപകടം.

ഇടിയുടെ ആഘാതത്തില്‍ കാർ പൂർണമായും തകർന്നു.കാറിലുണ്ടായിരുന്ന മാണിക്യം, സങ്കിലി, മുരുകൻ, രാജേഷ്, പാവാടൈ എന്നിവർ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ നാല് യാത്രക്കാരെ ഉടൻതന്നെ മുസിരി സർക്കാർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ശക്തിവേല്‍, സുബ്രഹ്മണി, സീതാരാമൻ എന്നിവർ ചികിത്സയ്ക്കിടെ മരണത്തിന് കീഴടങ്ങി.ജംബുനാഥപുരം പൊലിസ് അപകടസ്ഥലത്തെത്തി തകർന്ന കാറിനുള്ളില്‍ നിന്ന് മൃതദേഹങ്ങള്‍ പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിനായി മുസിരി സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരിച്ചവരെല്ലാം തഞ്ചാവൂർ ജില്ലയിലെ തിരുക്കാട്ടുപള്ളി സ്വദേശികളും ഇഷ്ടികചൂള തൊഴിലാളികളുമാണ്.

You may also like

error: Content is protected !!
Join Our WhatsApp Group