Home Featured 16 സ്റ്റേഷനുകളുമായി നമ്മ മെട്രോ യെല്ലോ ലൈൻ സര്‍വീസ് നാളെ മുതല്‍; റൂട്ടും നിരക്കും അറിയാം

16 സ്റ്റേഷനുകളുമായി നമ്മ മെട്രോ യെല്ലോ ലൈൻ സര്‍വീസ് നാളെ മുതല്‍; റൂട്ടും നിരക്കും അറിയാം

by admin

വിപുലമായ മെട്രോ റെയില്‍ ശൃംഖല ഉണ്ടായിട്ടും അതിരൂക്ഷമായ ഗതാഗതകുരുക്കില്‍ വലയുകയാണ് ബംഗളൂരു നഗരം. ഗതാഗതകുരുക്ക് കാരണം ഐടി കമ്ബനികള്‍ പുതിയതായി ബംഗളൂരുവിലേക്ക് വരാൻ മടിക്കുന്നതായും ടെക്കികള്‍ നഗരം വിടാൻ തയ്യാറെടുക്കുന്നുവെന്നുമൊക്കെയുള്ള വാർത്തകള്‍ ദിനംപ്രതി വരുന്നുണ്ട്.ഇപ്പോഴിതാ, ഗതാഗത കുരുക്കിന് വലിയ ആശ്വാസം പകരുമെന്ന് പ്രതീക്ഷിക്കുന്ന നമ്മ മെട്രോ യെല്ലോ ലൈൻ പ്രവർത്തനം ആരംഭിക്കുന്നു. ആർ.വി. റോഡിനെയും (രാഗിഗുഡ്ഡ) ബൊമ്മസാന്ദ്രയെയും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് യെല്ലോ ലൈൻ. മെട്രോ ഫേസ്-2 പദ്ധതിയുടെ ഭാഗമായ യെല്ലോ ലൈനിന് 19 കിലോമീറ്ററിലധികം നീളമുണ്ട്.

16 സ്റ്റേഷനുകള്‍ : നമ്മ മെട്രോയുടെ യെല്ലോ ലൈനില്‍ 16 എലിവേറ്റഡ് സ്റ്റേഷനുകളാണുള്ളത്. ആർ.വി. റോഡ്, രാഗിഗുഡ്ഡ, ജയദേവ ആശുപത്രി, ബി.ടി.എം. ലേഔട്ട്, സെൻട്രല്‍ സില്‍ക്ക് ബോർഡ്, എച്ച്‌.എസ്.ആർ. ലേഔട്ട്, ഓക്സ്ഫഡ് കോളേജ്, ഹോംഗസാന്ദ്ര, കുഡ്‌ലു ഗേറ്റ്, സിംഗസാന്ദ്ര, ഹോസ റോഡ്, ഇലക്‌ട്രോണിക് സിറ്റി-ഐകോണപ്പന അഗ്രഹാര, ഹുസ്കൂർ റോഡ്, ഹെബ്ബഗോഡി, ബൊമ്മസാന്ദ്ര എന്നിവയാണ് ഈ സ്റ്റേഷനുകള്‍.

നമ്മ മെട്രോ ദൈർഘ്യം 96 കിലോമീറ്ററിലധികംഏകദേശം 7,160 കോടി രൂപ ചെലവിലാണ് നമ്മ മെട്രോ യെല്ലോ ലൈൻ നിർമിച്ചിരിക്കുന്നത്. യെല്ലോ ലൈൻ ഇടനാഴിയുടെ ഉദ്ഘാടനത്തോടെ, ബെംഗളൂരുവിലെ പ്രവർത്തനക്ഷമമായ മെട്രോ ശൃംഖല 96 കിലോമീറ്ററിലധികമായി വർദ്ധിച്ചു. യെല്ലോ ലൈൻ മെട്രോ പ്രതിദിനം 6 ലക്ഷത്തിലധികം യാത്രക്കാർക്ക് പ്രയോജനപ്രദമാകുമെന്നാണ് റിപ്പോർട്ട്.

സില്‍ക്ക് ബോർഡ് ജംഗ്ഷൻ, ബി.ടി.എം. ലേഔട്ട്, ഇലക്‌ട്രോണിക് സിറ്റി, ബൊമ്മസാന്ദ്ര ഇൻഡസ്ട്രിയല്‍ ഏരിയ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള യാത്രാസൗകര്യമാണ് യെല്ലോ ലൈൻ പ്രവർത്തനക്ഷമമാകുന്നതോടെ യാഥാർഥ്യമാകുന്നത്. ഇൻഫോസിസ്, ബയോകോണ്‍, ടിസിഎസ് തുടങ്ങിയ പ്രമുഖ കമ്ബനികളുടെ ആസ്ഥാനം ഈ പ്രദേശങ്ങളിലാണ്. റെസിഡൻഷ്യല്‍ ഏരിയകളെയും ടെക് പാർക്കുകളെയും വ്യവസായ മേഖലകളെയും നേരിട്ട് ബന്ധിപ്പിക്കുന്നതിലൂടെ, യെല്ലോ ലൈൻ, സില്‍ക്ക് ബോർഡ് ജംഗ്ഷനിലെ ഗതാഗതകുരുക്ക് കുറയ്ക്കുമെന്നും ആയിരക്കണക്കിന് യാത്രക്കാരുടെ യാത്രാസമയം ലാഭിക്കുമെന്നും പ്രതീക്ഷിക്കുന്നു.

സമയക്രമം : ഓഗസ്റ്റ് 11 തിങ്കളാഴ്ച മുതല്‍ യെല്ലോ ലൈനിലൂടെ നമ്മ മെട്രോ ട്രെയിനുകള്‍ ഓടിത്തുടങ്ങും. ആദ്യഘട്ടത്തില്‍, മൂന്ന് ഡ്രൈവറില്ലാ ട്രെയിനുകള്‍ രാവിലെ 5 മുതല്‍ രാത്രി 11 വരെ 25 മിനിറ്റ് ഇടവേളകളില്‍ സർവീസ് നടത്തും. ഈ മാസം തന്നെ കൂടുതല്‍ ട്രെയിനുകള്‍ ഉള്‍പ്പെടുത്തുന്നതോടെ സർവീസ് ഇടവേള 20 മിനിറ്റായി കുറയ്ക്കും.യാത്രാക്കൂലി നിലവിലുള്ള നമ്മ മെട്രോ നിരക്കുകള്‍ക്ക് അനുസരിച്ചായിരിക്കും, 10 രൂപ മുതല്‍ 90 രൂപ വരെയാണ് ഒറ്റത്തവണ യാത്രയ്ക്കുള്ള നിരക്ക്. ഉദാഹരണത്തിന്, ആർ.വി. റോഡില്‍ നിന്ന് ജയദേവയിലേക്കുള്ള യാത്രയ്ക്ക് 10 രൂപയും, ഏറ്റവും ദൈർഘ്യമേറിയ യാത്രയായ വൈറ്റ്ഫീല്‍ഡ് (പർപ്പിള്‍ ലൈൻ) മുതല്‍ ബൊമ്മസാന്ദ്ര (യെല്ലോ ലൈൻ) വരെ 90 രൂപയും ആയിരിക്കും.

You may also like

error: Content is protected !!
Join Our WhatsApp Group