Home Featured ബെംഗളൂരു: നടൻ വിഷ്‌ണുവർധന്റെ സ്‌മാരകം പൊളിച്ചു മാറ്റി ; പ്രതിഷേധവുമായി ആരാധകർ

ബെംഗളൂരു: നടൻ വിഷ്‌ണുവർധന്റെ സ്‌മാരകം പൊളിച്ചു മാറ്റി ; പ്രതിഷേധവുമായി ആരാധകർ

by admin

ബെംഗളൂരു: നടൻ വിഷ്‌ണുവർധന്റെ ബെംഗളൂരുവിലെ സ്‌മാരകം പൊളിച്ചുമാറ്റിയതിൽ പ്രതിഷേധവുമായി ആരാധകർ. കെങ്കേരിയിലെ അഭിമാൻ സ്റ്റുഡിയോയിലെ നടന്റെ സ്മാരകമാണ് വ്യാഴാഴ്ച രാത്രി പൊളിച്ചുമാറ്റിയത്.2009-ൽ അന്തരിച്ച നടന്റെ മൃതദേഹം അടക്കം ചെയ്ത സ്ഥലത്തെ ഈ സ്‌മാരകം പൊളിച്ചുമാറ്റിയത് കോടതി അനുമതിയോടെയാണെന്ന് പറയുന്നു. പ്രമുഖനടൻ ബാലകൃഷ്ണയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് അഭിമാൻ സ്റ്റുഡിയോ നിൽക്കുന്നത്.

വിഷ്ണുവർധൻ അന്തരിച്ചപ്പോൾ ഇവിടെ സംസ്‌കരിക്കുകയും സ്മ‌ാരകം നിർമിക്കുകയുമായിരുന്നു. പിന്നീട് വിഷ്ണു‌വർധന് സ്ഥിരമായ സ്മ‌ാരകം നിർമിക്കണമെന്ന് ആരാധകർ സർക്കാരിനോട് ആവശ്യപ്പെട്ടുവരുകയായിരുന്നെങ്കിലും നടപടിയുണ്ടായില്ല. അതിനിടെ സ്ഥലത്തെച്ചൊല്ലിയുള്ള തർക്കമുയർന്നുവരുകയായിരുന്നു.

കാണാതായ ഭാര്യയെപ്പറ്റി വിവരമില്ല, ഭര്‍ത്താവ് തൂങ്ങിമരിച്ചു

ഭാര്യയെ കാണാനില്ലെന്ന് കായംകുളം പൊലീസില്‍ പരാതി നല്‍കി രണ്ടുമാസമായിട്ടും വിവരവും ലഭിക്കാത്തതില്‍ മനംനൊന്ത് ഭർത്താവ് ജീവനൊടുക്കി.കണ്ണമ്ബള്ളി ഭാഗം വിഷ്ണു ഭവനത്തില്‍ വിനോദ് (49) ആണ് മരിച്ചത്.വിനോദിന്റെ ഭാര്യ രഞ്ജിനിയെ (45) ജൂണ്‍ 11ന് രാവിലെ 11ന് ബാങ്കില്‍ പോകുന്നെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയശേഷം ഒരു വിവരവുമില്ലായിരുന്നു. ഇവർ സെക്രട്ടറിയായ കുടുംബശ്രീ യൂണിറ്റ് കനറാ ബാങ്കില്‍ നിന്നും ഒന്നേകാല്‍ ലക്ഷത്തോളം രൂപ വായ്പ എടുത്തിരുന്നു. ഇവർക്ക് ആകെ മൂന്നു ലക്ഷത്തോളം രൂപയുടെ ബാദ്ധ്യത ഉണ്ടായിരുന്നതായി വീട്ടുകാർ പറയുന്നു.

സി.സി.ടി.വി പരിശോധിച്ചതില്‍ നിന്ന് ഇവർ ബാങ്കില്‍ പോയില്ലെന്ന് വ്യക്തമായി. ഓട്ടോറിക്ഷയില്‍ കായംകുളത്ത് വന്നിറങ്ങിയ ശേഷം റെയില്‍വേ സ്റ്റേഷൻ ഭാഗത്തേയ്ക്ക് പോകുന്ന ദ്യശ്യങ്ങള്‍ ലഭിച്ചിരുന്നു.മൊബൈല്‍ ഫോണ്‍ കൊണ്ടുപോകാത്തതിനാല്‍ ആ വഴിക്ക് അന്വേഷണം നടത്താൻ കഴിയില്ലെന്ന് പൊലീസ് പറയുന്നു. രഞ്ജിനിയെ കാണാതായതോടെ വിനോദ് മാനസികമായി തകർന്നിരുന്നു. ഭാര്യ തിരിച്ച്‌ വരണമെന്നും ബാദ്ധ്യതകള്‍ തീർക്കാമെന്നും കരഞ്ഞ് പറയുന്ന പോസ്റ്റ് വിനോദ് നവമാദ്ധ്യമങ്ങളില്‍ ഇട്ടിരുന്നു.വിനോദിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുവളപ്പില്‍ സംസ്കരിച്ചു. മക്കള്‍:വിഷ്ണു,ദേവിക.

You may also like

error: Content is protected !!
Join Our WhatsApp Group