Home Featured സ്വർണം വാങ്ങാനെത്തിയ യുവതി രണ്ടുവയസ്സുള്ള മകളെ ജൂവലറിയിൽ മറന്നു.

സ്വർണം വാങ്ങാനെത്തിയ യുവതി രണ്ടുവയസ്സുള്ള മകളെ ജൂവലറിയിൽ മറന്നു.

by admin

മൈസൂരു: സ്വർണം വാങ്ങാനെത്തിയ യുവതി രണ്ടുവയസ്സുള്ള മകളെ ജൂവലറിയിൽ മറന്നു.വ്യാഴാഴ്ച‌ വൈകീട്ട് ഹാസനിലാണ് സംഭവം.ഹാസനിലെ ഗാന്ധിബസാറിലെ ജൂവലറിയിലെത്തിയ യുവതി കുട്ടിയെ റിസപ്ഷൻ കൗണ്ടിറിന് മുൻപിലിരുത്തി സ്വർണം തിരഞ്ഞെടുക്കാൻ തുടങ്ങി. തുടർന്ന് മകൾ ഒപ്പമുള്ളത് മറന്ന് മടങ്ങുകയായിരുന്നു. വീട്ടിലെത്തിയപ്പോഴാണ് മകളുടെ കാര്യം ഓർമ്മവന്നത്. ഉടൻ വീടിനടുത്തുള്ള പോലീസ് സ്റ്റേഷനിലെത്തി കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് പരാതി നൽകി. ഏറെനേരം കഴിഞ്ഞും അമ്മയെ കാണാതെ ഭയന്ന കുഞ്ഞ് ജൂവലറിക്ക് പുറത്തെത്തി കരച്ചിലാരംഭിച്ചു.

ഇതിനിടെ കുഞ്ഞിന്റെ കരച്ചിൽ കണ്ട് അതുവഴി വന്ന ഭവാനിയെന്ന വീട്ടമ്മ കുട്ടിയെ എടുത്ത് ആശ്വസിപ്പിക്കാൻ ശ്രമിച്ചു. തുടർന്ന് ഭക്ഷണം വാങ്ങി നൽകാൻ കുഞ്ഞിനെയുമെടുത്ത് അടുത്തുള്ള ഹോട്ടലിലേക്ക് പോയി.ഈ സമയം കുട്ടിയുടെ അമ്മയുടെ പരാതിയിൽ അന്വേഷണത്തിനെത്തിയ പോലീസ് കടയുടെ സിസിടിവി പരിശോധിച്ചു. കുഞ്ഞിനെ മറ്റൊരു സ്ത്രീ തട്ടിക്കൊണ്ടുപോയതാണെന്ന് കരുതി നഗരത്തിൽ തിരച്ചിൽ ആരംഭിച്ചു. എന്നാൽ, ഭക്ഷണം വാങ്ങി നൽകിയശേഷം കുഞ്ഞിനെ ഭവാനി ഹാസൻ ടൗൺ പോലീസ് സ്റ്റേഷനിൽ ഹാജരാക്കി. തുടർന്ന് ഈ വിവരം പോലീസ് യുവതിയെ അറിയിച്ച് കുഞ്ഞിനെ കൈമാറുകയായിരുന്നു.

ചുരിദാറും ടീഷര്‍ട്ടും ധരിച്ചെത്തി; ദമ്ബതികള്‍ക്ക് പ്രവേശനം നിഷേധിച്ച്‌ റസ്റ്റോറൻ്റ്; അന്വേഷണം പ്രഖ്യാപിച്ച്‌ ഡല്‍ഹി മുഖ്യമന്ത്രി

ഇന്ത്യൻ വസ്ത്രം ധരിച്ചതിന്റെ പേരില്‍ റസ്റ്റോറന്റില്‍ പ്രവേശനം നിഷേധിച്ചെന്ന ആരോപണവുമായി ദമ്ബതികള്‍.പിതംപുര മെട്രോ സ്റ്റേഷന് സമീപമുള്ള തുബാറ്റ റസ്റ്റോറൻ്റിനെതിരെയാണ് ആരോപണം. ചുരിദാറും, ടീ ഷർട്ടും പാൻ്റും ധരിച്ചതിനാല്‍ റസ്റ്റോറൻ്റിലെ പ്രവേശന കവാടത്തില്‍ തടഞ്ഞുവെന്നാണ് ദമ്ബതികളുടെ ആരോപണം. സംഭവത്തിൻ്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ മുഖ്യമന്ത്രി രേഖ ഗുപ്ത അന്വേഷണത്തിന് ഉത്തരവിട്ടു.ഓഗസ്റ്റ് മൂന്നിനാണ് സംഭവം.

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ ഒരു സ്ത്രീ ചുരിദാറും, പങ്കാളി ടീ-ഷർട്ടും പാന്റും ധരിച്ചുനില്‍ക്കുന്നതായി കാണാം. “ഞങ്ങളുടെ വസ്ത്രം ഇതാണ്, പക്ഷേ അവർ ഞങ്ങളെ തടഞ്ഞു. അല്‍പ്പ വസ്ത്രം ധരിച്ച മറ്റുള്ളവരെ അകത്തേക്ക് പ്രവേശിപ്പിച്ചു. മാനേജർ മോശമായി പെരുമാറുകയും ഇന്ത്യൻ സംസ്കാരത്തെ അപമാനിക്കുകയും ചെയ്തു,” ദമ്ബതികള്‍ വീഡിയോയില്‍ ആരോപിച്ചു.

വീഡിയോ റെക്കോർഡ് ചെയ്യുന്നയാള്‍ ഇന്ത്യൻ വസ്ത്രങ്ങള്‍ ധരിക്കുന്നത് ഇന്ത്യൻ സംസ്കാരത്തിന് എതിരാണോ എന്ന് പറയുന്നതായും കേള്‍ക്കാം. “ഇന്ത്യൻ വസ്ത്രങ്ങള്‍ ധരിക്കുന്നത് നമ്മുടെ സംസ്കാരത്തിന് എതിരാണോ? അവരുടെ വസ്ത്രങ്ങള്‍ അനുചിതമാണോ? ഇത്തരം റസ്റ്റോറന്റുകള്‍ നമ്മുടെ സംസ്കാരത്തിന് എതിരാണെങ്കില്‍ ഉടൻ അടച്ചുപൂട്ടണം.” ഇയാള്‍ പറയുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group