ബാങ്കോക്കില്‍ നിന്ന് മൂന്ന് വിദേശ ഗിബ്ബണ്‍ കുരങ്ങുകളെ കടത്താൻ ശ്രമിച്ചതിന് കഴിഞ്ഞ ദിവസം അറസ്റ്റിലായ ബെംഗളൂരു സ്വദേശിനി സമാനക്കേസുകളില്‍ പ്രതി.അന്വേഷണസംഘം കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടു .18 മാസം മുൻപ് ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍വെച്ച് സമാനമായ ഒരു കേസില്‍ യുവതിയെ മുൻപ് അറസ്റ്റ് ചെയ്തിട്ടുണ്ട്.ആഗസ്റ്റ് 1 നായിരുന്നു , ബാങ്കോക്കില്‍ നിന്നുള്ള വിമാനത്തില്‍ ചെക്ക്-ഇൻ ചെയ്ത ലഗേജില്‍ വെള്ളി നിറത്തിലുള്ള ഗിബ്ബണും രണ്ട് ബോർണിയൻ വെള്ള താടിയുള്ള ഗിബ്ബണുകളും കടത്താൻ ശ്രമിച്ചതിന് നജാമ സയ്യിദ് റോഷനെ ബെംഗളൂരു കസ്റ്റംസ് അറസ്റ്റ് ചെയ്തത്.
2024 ഫെബ്രുവരി 13 ന്, രണ്ട്ആഫ്രിക്കൻ റെഡ് ടെയില്‍ഡ് ഗ്വെനോണ്‍ കുരങ്ങുകളെ ബാങ്കോക്കില്‍ നിന്ന് ചെന്നൈയിലേക്ക് കൊണ്ടുവന്നതിനും ചെന്നൈ കസ്റ്റംസ് അവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.കഴിഞ്ഞ വർഷം ചെന്നൈയില്‍ നിന്ന് നജാമയെ അറസ്റ്റ് ചെയ്യുമ്ബോള്‍ അവർക്ക് മറ്റൊരു പാസ്പോർട്ട് ഉണ്ടായിരുന്നു.
അന്വേഷണത്തില്‍ കുരങ്ങുകളെ കൈമാറേണ്ടിയിരുന്നത് തമിഴ്നാട് പോലീസ് കോണ്‍സ്റ്റബിളായ എസ്. രവികുമാറിന് ആണെന്ന് കണ്ടെത്തി. 30,000 മുതല്‍ 50,000 രൂപ വരെ വിലയ്ക്ക് കുരങ്ങുകളെ എത്തിക്കാനാണ് നജാമയെ നിയമിച്ചിരുന്നത്. രവികുമാർ മൃഗങ്ങളെ സോഷ്യല്‍ മീഡിയ വഴി ലാഭകരമായ വളർത്തുമൃഗ വിപണിയില്‍ വില്‍ക്കുകയും ചെയ്തിരുന്നു. അറസ്റ്റിലായ രവികുമാർ അടുത്തിടെ ജാമ്യത്തില്‍ പുറത്തിറങ്ങി
വിദ്യാഭ്യാസ നയം പ്രഖ്യാപിച്ച് സ്റ്റാലിൻ, ഹിന്ദി വേണ്ട, പ്ലസ് വണ്‍ പരീക്ഷ ഇല്ല
തമിഴ് ഭാഷയുടെ പ്രാധാന്യത്തിന് ഊന്നല്‍ നല്കുന്ന പുതിയ വിദ്യാഭ്യാസ നയം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ.ദ്വിഭാഷാ നയത്തില്‍ മാറ്റമില്ലെന്ന് സ്റ്റാലിൻ വ്യക്തമാക്കി. കുട്ടികള്‍ ഇംഗ്ലീഷ്, തമിഴ് ഭാഷാ വിഷയങ്ങള്‍ മാത്രമേ പഠിക്കേണ്ടതുള്ളൂവെന്നും മൂന്നാം ഭാഷ വേണ്ടെന്നുമാണ് നയം. ഹിന്ദികൂടി ഉള്‍പ്പെടുത്തി ത്രിഭാഷാ വിദ്യാഭ്യാസ നയം കേന്ദ്ര സർക്കാർനടപ്പാക്കാനിരിക്കെയാണ് സ്റ്റാലിൻ നിലപാട് വ്യക്തമാക്കിയത്. പുതിയ നയം അനുസരിച്ച് പ്ലസ് വണ്ണില്‍ ഇനി പൊതുപരീക്ഷയില്ല. എട്ടാം ക്ലാസ് വരെ എല്ലാവരേയും ജയിപ്പിക്കുന്നത് തുടരും.
10, 12 ക്ലാസുകളില്‍ മാത്രമേ പരീക്ഷ നടത്തുകയുള്ളൂ. സമത്വവും യുക്തിചിന്തയും ശാസ്ത്രബോധവും കായിക പരിശീലനവും കുട്ടികള്‍ക്ക് നല്‍കും. 2022ല്‍ രൂപീകരിച്ച ജസ്റ്റിസ് ഡി. മുരുകേശൻ കമ്മിറ്റിയുടെ ശുപാർശകളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ നയം. ജൂലായ് 31ന് 5 വയസ് പൂർത്തിയായ കുട്ടികള്‍ക്ക് ഒന്നാം ക്ലാസില്‍ പ്രവേശനം നല്‍കണമെന്നതാണ് സമിതിയുടെ പ്രധാന ശുപാർശകളിലൊന്ന്.ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ച് 6 വയസ് പൂർത്തിയായാലാണ് ഒന്നാം ക്ലാസ് പ്രവേശനം. ചെന്നൈയിലെ അണ്ണാ സെൻട്രി ലൈബ്രറിയില്‍ നടന്ന ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം നേടിയ വിദ്യാർത്ഥികളെ സ്റ്റാലിൻ ആദരിച്ചു. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.