Home Featured ബെംഗളുരൂവില്‍ നഴ്സിംഗ് പഠനം; പെയിംഗ് ഗസ്റ്റായി താമസിച്ച്‌ ലഹരി വില്‍പ്പന; വിദ്യാര്‍ത്ഥിനി പിടിയില്‍

ബെംഗളുരൂവില്‍ നഴ്സിംഗ് പഠനം; പെയിംഗ് ഗസ്റ്റായി താമസിച്ച്‌ ലഹരി വില്‍പ്പന; വിദ്യാര്‍ത്ഥിനി പിടിയില്‍

by admin

കേരളത്തിലേക്ക് എംഡിഎംഎ ലഹരിമരുന്ന് കടത്തിയ കേസില്‍ വിദ്യാർത്ഥിനിയായ യുവതിയെ പൊലീസ് ബെംഗളൂരുവില്‍ നിന്ന് പിടികൂടി.പാലാ സ്വദേശിനിയായ അനുവിനെയാണ് തിരുവനന്തപുരത്തെ ഫോർട്ട് പൊലീസ് സ്‌റ്റേഷനും ഡാൻസാഫ് സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്. 32 ഗ്രാം എംഡിഎംഎയും കൊണ്ടുള്ള മുട്ടത്തറ സ്വദേശിയായ ഗോപകുമാറിനെ പൊലീസ് ആദ്യം പിടികൂടുകയായിരുന്നു. തിരുവനന്തപുരം ഭാഗത്തേക്ക് ലഹരിമരുന്നു കൊണ്ടുവരുന്നതിനിടെയാണ് ഗോപകുമാറിന്റെ അറസ്റ്റുണ്ടായത്.

തുടര്‍ന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് ലഹരി കടത്തില്‍ മലയാളികളും ഉള്‍പ്പെട്ട ഇടനിലക്കാർ ഉണ്ടെന്ന വിവരമെത്തിയത്.ഗോപകുമാർ നല്‍കിയ മൊഴിയിലാണ് ബെംഗളൂരുവിലെ നഴ്‌സിംഗ് വിദ്യാർത്ഥിനിയായ അനുവിന്റെ പങ്ക് വ്യക്തമാകുന്നത്. 32 ഗ്രാം എംഡിഎംഎയാണ് അനുവില്‍ നിന്നു വാങ്ങിയതെന്ന് ഗോപകുമാർ മൊഴിയില്‍ വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ ഗോപകുമാറിനെയും കൂട്ടിക്കൊണ്ടുപോയി പൊലീസ് ബെംഗളൂരുവില്‍ അന്വേഷണം നടത്തി. അനു പല സ്ഥലങ്ങളിലും പെയിംഗ് ഗസ്റ്റായി താമസിച്ചിരുന്നതുകൊണ്ടാണ് കണ്ടെത്താൻ സമയം എടുത്തത്.

അവസാനം താമസിച്ചിരുന്ന വീടിന്റെ ലൊക്കേഷൻ പിടികിട്ടിയതോടെയാണ് അവളെ പിടികൂടാൻ പൊലീസിന് കഴിഞ്ഞത്.ബെംഗളൂരുവിലേക്ക് നഴ്‌സിംഗ് പഠനത്തിനായി എത്തിയ അനു പിന്നീട് ലഹരിമരുന്നിന്റെ ഉപയോഗത്തിലേക്ക് വഴുതുകയായിരുന്നു. തുടർന്ന് ലഹരി സംഘത്തിന്റെ കണ്ണിയായി മാറിയ അവള്‍, സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട യുവാക്കളുമായി അടുത്ത സൗഹൃദം സ്ഥാപിച്ച്‌ അവരെ ക്യാരിയർമാരായി ഉപയോഗിക്കുന്ന നിലയിലേക്കും കടന്നു. ലഹരി വില്‍പ്പനക്കാർക്കായി യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതില്‍ സജീവമായി പങ്കെടുത്ത അനു, ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് ലഹരി മരുന്ന് എത്തിക്കുന്ന ശൃംഖലയുടെ ഭാഗമായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയതായി വ്യക്തമാക്കുന്നു

You may also like

error: Content is protected !!
Join Our WhatsApp Group