Home Featured ബെംഗളൂരു :സ്ത്രീവേഷത്തിൽ പ്രസവവാർഡിൽ കയറി നവജാതശിശുവിനെ മോഷ്ടിക്കാൻ ശ്രമം ; ഒരാൾ അറസ്റ്റിൽ

ബെംഗളൂരു :സ്ത്രീവേഷത്തിൽ പ്രസവവാർഡിൽ കയറി നവജാതശിശുവിനെ മോഷ്ടിക്കാൻ ശ്രമം ; ഒരാൾ അറസ്റ്റിൽ

by admin

ബെംഗളൂരു : സ്ത്രീവേഷത്തിൽ ആശുപത്രിയിലെ പ്രസവവാർഡിൽ കയറി നവജാതശിശുവിനെ മോഷ്ടിക്കാൻ ശ്രമിച്ച സംഘത്തിലെ ഒരാൾ പിടിയിൽ. രണ്ടുപേർ രക്ഷപ്പെട്ടു.കർണാടകത്തിലെ രായ്ച്‌ചൂർ ഗവ. ആശുപത്രിയിൽ ബുധനാഴ്‌ച പുലർച്ചെയാണ് സംഭവം. രോഗികളും കൂട്ടിരിപ്പുകാരും ഉറങ്ങുന്ന സമയത്താണ് സംഘം കയറിയതെന്ന് പോലീസ് പറഞ്ഞു. സ്ത്രീയാണെന്നു തോന്നിപ്പിക്കാൻ സാരിയുടുത്തായിരുന്നു എത്തിയത്.ഉറങ്ങിക്കിടന്നവർക്കിടയിൽനിന്ന് നവജാതശിശുവിനെ എടുത്തയാളാണ് പിടിയിലായത്.

സമീപത്തുണ്ടായിരുന്ന കൂട്ടിരിപ്പുകാരിലൊരാൾക്ക് സംശയം തോന്നുകയും ബഹളമുണ്ടാക്കുകയുമായിരുന്നു. തുടർന്ന് ഇയാളെ പിടികൂടി രായ്ചർ മാർക്കറ്റ് പോലീസിന് കൈമാറി. അപ്പോഴേക്കും ഇയാളുടെ കൂടെയുണ്ടായിരുന്ന രണ്ടുപേരും രക്ഷപ്പെട്ടു. പിടിയിലായ ആളുടെ പേരുവിവരങ്ങൾ പോലീസ് വെളിപ്പെടുത്തിയിട്ടില്ല

പത്തു ലക്ഷം നല്‍കണം അല്ലെങ്കില്‍ മകനെയും കൊല്ലും’; സ്കൂള്‍ പ്രിന്‍സിപ്പളിനെ കൊലപ്പെടുത്തിയ വിദ്യാര്‍ത്ഥികളുടെ ഭീഷണി

ഹരിയാനയിലെ ഹിസാര്‍ ജില്ലയില്‍ സ്കൂള്‍ പ്രിന്‍സിപ്പളിനെ കുത്തികൊലപ്പെടുത്തിയ രണ്ടു വിദ്യാര്‍ത്ഥികള്‍ നേരത്തെ മകനെയും കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കി.പ്രിന്‍സിപ്പള്‍ മുടിവെട്ടി അച്ചടക്കത്തോടെ സ്കൂളിലേക്ക് വരാൻ പറ‍ഞ്ഞതില്‍ പ്രകോപിതരായ രണ്ടു വിദ്യാര്‍ത്ഥികള്‍ കൊല നടത്തുന്നതിന് മുമ്ബായി പ്രിന്‍സിപ്പളിനെ ഭീഷണിപ്പെടുത്തുന്നതിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുണ്ട്.പ്രിന്‍സിപ്പളിന്‍റെ മകനെ കൊല്ലാതിരിക്കാൻ പത്തു ലക്ഷം രൂപ നല്‍കണമെന്നാണ് വിദ്യാര്‍ത്ഥികള്‍ ഭീഷണി മുഴക്കുന്നത്.

ഹിസാറിലെ ബാസ് ബാദ്ഷാഹ്പുരിലെ കര്‍തര്‍ മെമ്മോറിയല്‍ സീനിയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്രിന്‍സിപ്പള്‍ ജഗ്ബിര്‍ സിങ് (50) ആണ് കൊല്ലപ്പെട്ടത്.ഇതേ സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികളായ രണ്ടു പേരാണ് കൊല നടത്തുന്നതിന് മുമ്ബായി ഭീഷണി മുഴക്കിയത്. പ്രിന്‍സിപ്പളിന്‍റെ മകന്‍റെ ജീവൻ അപകടത്തിലാണെന്നും അതിനാല്‍ അങ്ങനെ സംഭവിക്കാതിരിക്കാൻ പത്തു ലക്ഷം നല്‍കുന്നത് വലിയ ഒരു തുകയല്ലെന്നുമാണ് വിദ്യാര്‍ത്ഥികള്‍ വീഡിയോയില്‍ പറയുന്നത്.

മറ്റൊരു സംഘത്തിന്‍റെ പ്രേരണയാലാണ് വിദ്യാര്‍ത്ഥികള്‍ ഇത്തരത്തില്‍ ഭീഷണി മുഴക്കിയതെന്ന് വീഡിയോ പരിശോധിക്കുമ്ബോള്‍ വ്യക്തമാണെന്നും പ്രതികളായ രണ്ടു വിദ്യാര്‍ത്ഥികളെയും പിടികൂടിയാലെ വീഡിയോയുടെ കാര്യത്തിലടക്കം കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകുകയുള്ളുവെന്നും പൊലീസ് സൂപ്രണ്ട് അമിത് യാഷ്വര്‍ധൻ പറഞ്ഞു.അധ്യാപകരെ ആദരിക്കുന്ന ഗുരു പൂര്‍ണിമ ദിവസമായ വ്യാഴാഴ്ച രാവിലെ 10.30നാണ് സ്കൂളില്‍ വെച്ച്‌ വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പളിനെ കുത്തികൊന്നത്.കൊലപാതകത്തിനുശേഷം വിദ്യാര്‍ത്ഥികള്‍ കത്തി എറിഞ്ഞശേഷം ഓടി രക്ഷപ്പെടുന്നതിന്‍റെയടക്കം സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. വിദ്യാര്‍ത്ഥികള്‍ ഒന്നിലധികം തവണ പ്രിന്‍സിപ്പളിനെ കത്തി കൊണ്ട് ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ പ്രിന്‍സിപ്പളിനെ സ്കൂളിലെ മറ്റു അധ്യാപകരും ജീവനക്കാരും ചേര്‍ന്ന് ഹിസാറിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

You may also like

error: Content is protected !!
Join Our WhatsApp Group