ചെന്നൈയില്‍ ഭക്ഷ്യവിഷബാധയേറ്റ് യുവാവ് മരിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. വിഴുപുരം കീഴ്പെരുമ്ബാക്കത്തെ മനോജ്കുമാറാണ് (26) മരിച്ചത്.ചിക്കൻ നൂഡില്‍സ് കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റാണ് യുവാവ് മരിച്ചത്. ഹോട്ടലില്‍ നിന്ന് ചിക്കൻ നൂഡില്‍സ് കഴിച്ചതിന് ശേഷം കഴിഞ്ഞ മൂന്ന് ദിവസമായി വയറിളക്കത്തെത്തുടർന്ന് ഇയാള്‍ വീട്ടില്‍ വിശ്രമത്തില്‍ കഴിയുകയായിരുന്നു.എന്നാല്‍ വ്യാഴാഴ്ച രാത്രി ശ്വാസംമുട്ടല്‍ ഉണ്ടാവുകയും കുഴഞ്ഞുവീഴുകയുമായിരുന്നു.
മനോജിനെ ഉടൻ തന്നെ വിഴുപുരം ജില്ലാ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടർന്ന് നടത്തിയ പരിശോധനയില്‍ ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നപ്പോഴാണ് മരണ കാരണം ഭക്ഷ്യവിഷബാധയാണെന്ന് മനസിലായത്. ഇതേത്തുടർന്നാണ് സംഭവത്തില്‍ വിഴുപുരം ടൗണ്‍ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
വിജയ് പെട്ടു എന്നത് ശരിയല്ല; പ്രശാന്ത് കിഷോര്‍ തിരിച്ചെത്തും, തമിഴ്നാട്ടില്‍ നിര്‍ണായക നീക്കങ്ങള്‍
സിനിമാ അഭിനയം താല്‍ക്കാലികമായി അവസാനിപ്പിച്ച് മുഴുസമയ രാഷ്ട്രീയത്തില്‍ സജീവമായ നടന് വിജയ് സംസ്ഥാന വ്യാപകമായ യാത്ര തമിഴ്നാട്ടില്‍ സംഘടിപ്പിക്കാന്‍ പോകുകയാണ്.തമിഴ് വെട്രി കഴകം (ടിവികെ) മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി വിജയിയെ തീരുമാനിച്ചിട്ടുമുണ്ട്. അതിനിടെയാണ് കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ടത്.
ഡിഎംക, ബിജെപി എന്നീ കക്ഷികളെ രൂക്ഷമായി വിമര്‍ശിച്ച് രാഷ്ട്രീയ കളം നിറയുന്ന വിജയ് കഴിഞ്ഞ ദിവസം എഐഎഡിഎംകെയെയും തള്ളിപ്പറഞ്ഞു. അതായത്, തന്റെ രാഷ്ട്രീയ യാത്രയില്‍ സഖ്യമുണ്ടാകില്ലെന്നും തനിച്ചാകുമെന്നും വിജയ് സൂചിപ്പിക്കുന്നു. എന്നാല്‍ എല്ലാ ജനവിഭാഗത്തെയും ഉള്‍ക്കൊണ്ടു മുന്നോട്ട് പോകുമെന്നും വിജയ് പറയുന്നു. ഈ വേളയിലാണ് രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റെ അസാന്നിധ്യം ചര്‍ച്ചയാകുന്നത്…ബിജെപി, ഡിഎംകെ തുടങ്ങി പ്രധാന പാര്‍ട്ടികള്‍ക്ക് വേണ്ടി രാഷ്ട്രീയ തന്ത്രം മെനഞ്ഞ് കഴിവ് തെളിയിച്ച വ്യക്തിയാണ് പ്രശാന്ത് കിഷോര്‍. വരുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ എഐഎഡിഎംകെക്കൊപ്പം പ്രശാന്ത് കിഷോര്‍ ഉണ്ടാകുമെന്നായിരുന്നു വാര്‍ത്തകള്‍. അതിനിടെയാണ് അദ്ദേഹം വിജയുടെ ടിവികെയുമായി കരാര്‍ ഒപ്പുവച്ചത്
ടിവികെയുടെ വാര്‍ഷിക പരിപാടിയില്‍ വിജയ്ക്കൊപ്പം പ്രശാന്ത് കിഷോറും വേദിയില്‍ എത്തിയിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹം തമിഴ്നാട്ടില്‍ സജീവമല്ല. പ്രാശാന്ത് കിഷോര്‍ നടന് വിജയിയെ പാതിവഴിയില്‍ ഉപേക്ഷിച്ചോ എന്ന ചോദ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നതിനിടെയാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തി പ്രശാന്ത് കിഷോര്‍ രംഗത്തുവന്നിരിക്കുന്നത്.