ബെംഗളൂരു: യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭാര്യയും വാടകഗുണ്ടകളും അറസ്റ്റില്‍. ചിക്കമംഗളൂരു താലൂക്കിലെ എൻആർ പുര താലൂക്കിലെ കരഗുണ്ടയിലെ സുദർശൻ എന്ന മുപ്പത്തഞ്ചുകാരനെ കൊലപ്പെടുത്തിയ സംഭവത്തിലാണ് പൊലീസ് പ്രതികളെ പിടികൂടിയത്.സുദർശന്റെ ഭാര്യ കമലയും മൂന്നു വാടകഗുണ്ടകളുമാണ് അറസ്റ്റിലായത്. കാമുകനൊപ്പം കഴിയാനായാണ് യുവതി ഭർത്താവിനെ ക്വട്ടേഷൻ നല്‍കി കൊലപ്പെടുത്തിയത്.കഴിഞ്ഞ വ്യാഴാഴ്ചയാണ് സുദർശനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കമലയാണ് ഭർത്താവിനെ കൊലപ്പെടുത്താനായി മൂന്ന് പേർക്ക് ക്വട്ടേഷൻ നല്‍കിയത്.
മറ്റൊരു യുവാവുമായി പ്രണയത്തിലായ കമല ഇയാളോടൊപ്പം ജീവിക്കുന്നതിനായി പത്ത് വർഷം മുൻപ് പ്രണയിച്ച് വിവാഹം കഴിച്ച ഭർത്താവിനെ കൊലപ്പെടുത്തുകയായിരുന്നു. ഇതിനായി ഭർത്താവ് സുദർശന് കമല മദ്യത്തില്‍ ഉറക്കഗുളിക കലർത്തി നല്‍കുകയായിരുന്നു.മദ്യം കഴിച്ചതിന് പിന്നാലെ ബോധരഹിതനായ സുദർശനെ മൂന്ന് വാടക കൊലയാളികള്‍ ചേർന്ന് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
തുടർന്ന് മൃതദേഹം കരഗുണ്ട ബസ് സ്റ്റാൻഡിന് സമീപം ആളില്ലാത്ത സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു. പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ഭാര്യ കമല പരസ്പര വിരുദ്ധമായ മൊഴികള്‍ നല്‍കിയിരുന്നു. മൊഴിയില്‍ സംശയം തോന്നിയ പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോള്‍ കമല കുറ്റം സമ്മതിക്കുകയായിരുന്നു.
തട്ടുകടയില്‍ പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പിയ പാചകക്കാരൻ അറസ്റ്റില്‍
ഉത്തർപ്രദേശിലെ മീററ്റില്‍ തട്ടുകടയില്‍ പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പിയ പാചകക്കാരൻ അറസ്റ്റില്‍.വഴിയാത്രക്കാരൻ റെക്കോർഡ് ചെയ്ത വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു.ഇതേ തുടർന്നാണ് പ്രതി പിടിയിലായത്.ഷോയബ് എന്നയാളാണ് അറസ്റ്റിലായത്. സംഭവത്തില്‍ പാചകക്കാരനെ നാട്ടുകാർ ചോദ്യം ചെയ്യുകയും മർദ്ദിക്കുകയും ചെയ്തു.പകർച്ചവ്യാധി പടർത്തല്‍, സാമുദായിക ഐക്യം തകർക്കല്‍, ശത്രുത വളർത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി ഇയാള്‍ക്കെതിരെ കേസെടുത്തുവെന്ന് പൊലീസ് പറഞ്ഞു. ഇത്തരം കുറ്റകൃത്യങ്ങള്‍ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് പറഞ്ഞു.