ആപ്പിൾ തങ്ങളുടെ ഐഫോൺ ഇന്ത്യയില്‍ നിർമിക്കുമോ എന്നാണ് പലർക്കും സംശയം. ട്രമ്പ്ന്റെ എതിർപ്പ് മറികടന്ന് ടിം കുക്കും കൂട്ടരും ഐഫോണ്‍ നിർമാണം ഇന്ത്യയില്‍ വ്യാപിപ്പിക്കുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്.ആപ്പിള്‍ ഇന്ത്യയുമായുള്ള ബന്ധം തുടരുമെന്ന സൂചനയാണ് പുതിയ വാർത്ത സൂചിപ്പിക്കുന്നത്. എങ്ങനെയെന്നാല്‍ കർണാടകയിലെ ഐഫോണ്‍ കാമ്ബസില്‍ തൊഴിലാളികള്‍ക്ക് മാത്രമായി 300 എക്കറില്‍ ഡോർമിറ്ററി നിർമിക്കാനുള്ള പ്രവർത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.കർണാടകയിലെ ദേവനഹള്ളിയിലുള്ള 300 ഏക്കർ ഐഫോണ്‍ നിർമ്മാണ കാമ്ബസില്‍ ഫോക്‌സ്‌കോണാണ് ഡോർമിറ്ററി നിർമിക്കുന്നത്. ഇത് ആപ്പിളിന്റെ ഇന്ത്യയിലെ വളർന്നുവരുന്ന പ്രവർത്തനങ്ങളില്‍ പ്രധാന പങ്ക് വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ആപ്പിളിന്റെ പ്രധാന നിർമ്മാണ പങ്കാളികളില്‍ ഒരാളാണ് ഫോക്‌സ്‌കോണ്‍. ഈ കമ്ബനി ഇന്ത്യൻ പ്ലാന്റുകളില്‍ വൻതോതില്‍ നിക്ഷേപം നടത്തുന്നുണ്ട്. ഇപ്പോഴിതാ തോഴിലാളികള്‍ക്കുള്ള ഡോർമിറ്ററി പ്രവർത്തനങ്ങള്‍ക്ക് ചുക്കാൻ പിടിക്കുന്നതും ഫോക്സ്കോണ്‍ തന്നെയാണ്.ബെംഗളൂരുവിലെ കെമ്ബെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് 34 കിലോമീറ്റർ അകലെയുള്ള പ്രദേശത്തിലാണ് ഐഫോണ്‍ കാമ്ബസുള്ളത്. ദേവനഹള്ളി കാമ്ബസില്‍ നിന്ന് 2025 ജൂണില്‍ തന്നെ ഐഫോണുകളുടെ കയറ്റുമതി ആരംഭിച്ചേക്കും.
ഡിസംബറോടെ 100,000 യൂണിറ്റുകള്‍ അസംബിള്‍ ചെയ്യാനും ലക്ഷ്യമിടുന്നു. 2023-24 പാദത്തില്‍ 3,000 കോടി രൂപ ഫോക്‌സ്‌കോണ്‍ നിക്ഷേപിച്ചു. 2026-27 രണ്ടാം ഘട്ടത്തിലും സമാനമായ തുക നിക്ഷേപിക്കാനാണ് കമ്ബനിയുടെ പദ്ധതി.ഡോർമിറ്ററി സ്റ്റൈലില്‍ തൊഴിലാളികള്‍ക്ക് വാസസ്ഥലമൊരുക്കി, ഇതില്‍ ഏകദേശം 3000-ത്തിലധികം തൊഴിലാളികളെ പാർപ്പിക്കാൻ ലക്ഷ്യമിടുന്നു. മുതിർന്ന ഉദ്യേഗസ്ഥർ ഉള്‍പ്പെടാതെയുള്ള കണക്കാണിത്. ഡോർമിറ്ററി നിർമിക്കുന്നത് ഇന്ത്യയിലെ ഉദ്യോഗാർഥികള്‍ക്കും സന്തോഷവാർത്തയാണ്. കാരണം കൂടുതല്‍ തൊഴിലവസരങ്ങള്‍ ഇതിലൂടെ സാധിക്കും.
കർണാടക യൂണിറ്റില്‍ കമ്ബനി ഏകദേശം 2.56 ബില്യണ്‍ ഡോളറാണ് നിക്ഷേപിച്ചിട്ടുള്ളതെന്നാണ് വിവരം. ഫോക്സ്കോണ്‍ സ്ത്രീ തൊഴിലാളികള്‍ക്ക് അവസരം നല്‍കാനാണ് ലക്ഷ്യമിടുന്നതെന്നും ചില റിപ്പോർട്ടുകളുണ്ട്.ഡോർമിറ്ററികള്‍ക്ക് പുറമെ 6,000 മുതല്‍ 8,000 വരെ സ്ത്രീ ജീവനക്കാരെ ഉള്‍ക്കൊള്ളുന്നതിനായി കർണാടക ഹോസ്‌കോട്ടയില്‍ 900 വീടുകള്‍ പാട്ടത്തിനെടുത്തതായും റിപ്പോർട്ടുകളുണ്ട്.ഇന്ത്യയില്‍ ഐഫോണ്‍ അസംബിള്‍ ചെയ്യുന്നതില്‍ പ്രവർത്തിക്കുന്ന മറ്റ് കമ്ബനികളാണ് വിസ്ട്രോണും പെഗാട്രോണും.
ഇവരുടെ ഇന്ത്യൻ യൂണിറ്റുകള്‍ ഏറ്റെടുത്ത ടാറ്റ ഇലക്‌ട്രോണിക്സുമായും ഫോക്സ്കോണിന് ബന്ധമുണ്ട്.2025 ല്‍ ഇന്ത്യയില്‍ 25 മുതല്‍ 30 ദശലക്ഷം വരെ ഐഫോണുകള്‍ ഉത്പാദിപ്പിക്കാനാണ് ഫോക്സ്കോണിന്റെ ലക്ഷ്യം. എന്നുവച്ചാല്‍ മുൻവർഷത്തേക്കാള്‍ ഇരട്ടിയെന്ന് പറയാം. എങ്കിലും ട്രംപിന്റെ നിർദേശവും നികുതി ഈടാക്കലും ആപ്പിളിനെ സമ്മർദത്തിലാക്കുമോ എന്ന് കണ്ടറിയണം