ബംഗളൂരു: സ്പെഷല്‍ സ്കൂള്‍ വിദ്യാര്‍ഥിയായ 21കാരനെ ലൈംഗികമായി പീഡിപ്പിച്ച സ്കൂള്‍ പ്രിന്‍സിപ്പാള്‍ അറസ്റ്റില്‍. ബംഗളൂരുവിലെ ദൊബ്ബാസ്പേട്ടിലാണ് സംഭവം.

21കാരന്റെ പെരുമാറ്റത്തില്‍ അസ്വഭാവികത തോന്നിയതിനെ തുടര്‍ന്ന് കൗണ്‍സലിങ്ങിന് വിധേയമാക്കിയപ്പോഴാണ് പ്രിന്‍സിപ്പാള്‍ പീഡനത്തിനിരയാക്കിയ വിവരം പുറത്തായത്. മേയ് അഞ്ചിനായിരുന്നു സംഭവം. സ്കൂളിനോടു ചേര്‍ന്നുള്ള തന്റെ വീട്ടിലേക്ക് പ്രിന്‍സിപ്പാള്‍ കുട്ടിയെ ക്ഷണിക്കുകയും അശ്ലീല വിഡിയോകള്‍ കാണിച്ച് പീഡിപ്പിക്കുകയുമായിരുന്നു.
അറസ്റ്റിലായ പ്രിന്‍സിപ്പാളിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. മറ്റ് വിദ്യാര്‍ഥികളില്‍ നിന്ന് ഇയാളെ കുറിച്ച് പരാതികള്‍ വന്നിട്ടില്ല. 21കാനെ പീഡിപ്പിച്ചതായി പ്രിന്‍സിപ്പാള്‍ കുറ്റസമ്മതം നടത്തി.