ബെംഗളൂരു: പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് തീവ്രവാദ പ്രവർത്തനങ്ങൾക്ക് ജയിലിലടയ്ക്കപ്പെട്ടവരുടെ നിരീക്ഷണം ശക്തമാക്കി കർണാടക പോലീസ്. ജയിൽ തടവുകാരെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ പോലീസ് ശേഖരിക്കുന്നുണ്ട്.
ഇത്തരക്കാർ ഉൾപ്പെട്ട കുറ്റകൃത്യങ്ങൾ, കുടുംബ പശ്ചാത്തലം, ബന്ധങ്ങൾ, ജയിലിലെ പെരുമാറ്റം എന്നിവ ഉൾപ്പെടെയാണ് പോലീസ് പരിശോധിക്കുന്നത്.ബെംഗളൂരുവിലെ പരപ്പന അഗ്രഹാര സെൻട്രൽ ജയിൽ മുതൽ സംസ്ഥാനത്തുടനീളമുള്ള വിവിധ ജയിലുകളിലായി നിലവിൽ കഴിയുന്ന 120-ലധികം തീവ്രവാദ കേസുകളിലെ പ്രതികളുടെ വിവരങ്ങൾ ഇതിനകം ശേഖരിച്ചതായി പോലീസ് പറഞ്ഞു.
ഇവരുടെ സാമൂഹിക-സാമ്പത്തിക പശ്ചാത്തലം, കുടുംബ വിശദാംശങ്ങൾ, ജയിലുകളിലെ സന്ദർശകർ എന്നിവയാണ് പ്രധാനമായും നിരീക്ഷിക്കുന്നത്. സാധ്യമായ സുരക്ഷ ഭീഷണികൾ തടയുന്നതിനാണ് നടപടിയെന്ന് പോലീസ് വ്യക്തമാക്കി.
സ്വന്തം മാര്‍ക്ക് കണ്ട് വിശ്വസിക്കാനാകുന്നില്ല! തോല്‍ക്കുമെന്ന് കരുതിയപ്പോള്‍ പാസ് മാര്‍ക്ക്; വമ്ബൻ ആഘോഷമാക്കി നാട്
സിബിഎസ്ഇ പത്താം ക്ലാസ് ബോർഡ് പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും പാസ് മാര്‍ക്ക് നേടി വിജയിച്ച വിദ്യാര്‍ത്ഥിക്കായി വമ്ബൻ ആഘോഷമൊരുക്കി നാട്.മഹാരാഷ്ട്രയിലെ സോലാപൂരില്‍ നിന്നുള്ള ശിവം വാഗ്മറെ ഏറ്റവും കുറഞ്ഞ മാർക്ക് നേടിയതിന് ശേഷമുള്ള ആഘോഷങ്ങളുടെ പേരില്‍ വാർത്തകളില്‍ നിറയുകയാണ്. സിദ്ധേശ്വർ ബാലക് മന്ദിർ സ്കൂളിലെ വിദ്യാർത്ഥിയായ ശിവം എല്ലാ വിഷയങ്ങളിലും 35 ശതമാനം മാർക്കോടെയാണ് വിജയിച്ചത്. ഇത് പാസാകാൻ ആവശ്യമായ ഏറ്റവും കുറഞ്ഞ മാർക്കാണ്.
ശിവത്തിനും കുടുംബത്തിനും ഈ ഫലം വലിയ സന്തോഷം നല്കി. നാട്ടുകാർ ഈ വിജയം ഘോഷയാത്രയോടെ ആഘോഷിച്ചു, ചടങ്ങില്‍ നിന്നുള്ള വീഡിയോകളില്‍ ശിവത്തിന് പൂമാല ഇടുന്നതും മധുരം നല്‍കുന്നതും മുതിർന്നവര്‍ അനുഗ്രഹിക്കുന്നതുമൊക്കെ കാണാം. എല്ലാ വിഷയങ്ങളിലും തനിക്ക് 35 മാർക്ക് ലഭിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. അത് വലിയ ഞെട്ടലുണ്ടാക്കി എന്നാണ് ശിവം പറഞ്ഞത്. പക്ഷേ സന്തോഷവാനാണ്, അടുത്ത തവണ കൂടതല്‍ കഠിനാധ്വാനം ചെയ്യും. ഐടിഐ പഠിക്കാൻ താല്‍പ്പര്യമുണ്ടെന്നും കുട്ടി പറഞ്ഞു.
മകൻ പരീക്ഷയില്‍ തോല്‍ക്കുമെന്നാണ് കരുതിയതെന്നാണ് ശിവത്തിന്റെ അച്ഛൻ പ്രതികരിച്ചത്. പക്ഷേ അവൻ 35 മാർക്കോടെ വിജയിച്ചു. ഇത് വലിയ വിജയമാണ്, എല്ലാവരും വലിയ സന്തോഷത്തിലാണെന്നും അദ്ദേഹം പറഞ്ഞു.സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം മെയ് 13നാണ് പ്രഖ്യാപിച്ചത്. ഈ വർഷം ഇന്ത്യയിലുടനീളമായി 18 ലക്ഷത്തിലധികം വിദ്യാർത്ഥികള്‍ ഫെബ്രുവരി 15 മുതല്‍ മാർച്ച് 18 വരെ നടന്ന പത്താം ക്ലാസ് ബോർഡ് പരീക്ഷ എഴുതി.
സുതാര്യത ഉറപ്പാക്കാൻ കർശനമായ മാർഗ്ഗനിർദ്ദേശങ്ങള്‍ക്ക് കീഴിലാണ് പരീക്ഷകള്‍ നടത്തിയത്. സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലവും പ്രഖ്യാപിച്ചിരുന്നു. ഈ വർഷം 88.39 ശതമാനം വിദ്യാർത്ഥികള്‍ പരീക്ഷ പാസായി. 16 ലക്ഷത്തിലധികം വിദ്യാർത്ഥികള്‍ പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷ എഴുതിയിരുന്നു.