Home Featured ബെംഗളൂരു: അഭിഭാഷകന്റെ മൃതദേഹം റോഡരികില്‍ കണ്ടെത്തി.

ബെംഗളൂരു: അഭിഭാഷകന്റെ മൃതദേഹം റോഡരികില്‍ കണ്ടെത്തി.

by admin

ബെംഗളൂരു: അഭിഭാഷകന്റെ മൃതദേഹം റോഡരില്‍ കണ്ടെത്തി. ബെംഗളൂരു കെങ്കേരിയിലെ സി വി രാമൻ എസ്റ്റേറ്റില്‍ നൈസ് റോഡിന് സമീപമാണ് സംഭവം.എച്ച്‌ ജഗദീശ എന്ന അഭിഭാഷകനാണ് കൊല്ലപ്പെട്ടത്. ഉച്ചയോടെയാണ് കൊല്ലപ്പെട്ട നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രിയാകാം കൊലപാതകം നടന്നത് എന്നാണ് പൊലീസിന്റെ നിഗമനം.ദേഹമാകെ മർദനം ഏറ്റ നിലയിലാണ് മൃതശരീരം കിടന്നിരുന്നത്.

മൃതശരീരത്തിനടുത്ത് ഉണ്ടായിരുന്ന അഭിഭാഷകന്റെ കാർ പൂർണമായി തകർന്ന നിലയിലായിരുന്നു ഉണ്ടായിരുന്നത്. ഇന്നലെ പരപ്പന അഗ്രഹാര ജയിലില്‍ പോയി തിരികെ വരുന്ന വഴിയിലാണ് അഭിഭാഷകനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.

പഹല്‍ഗാം ഭീകരര്‍ വിമാനത്തില്‍ ഉണ്ടെന്ന് സംശയം; ചെന്നൈ-കൊളംബോ വിമാനത്തില്‍ പരിശോധന

പഹല്‍ഗാം ആക്രമണത്തില്‍ ഉള്‍പ്പെട്ട ഭീകരര്‍ വിമാനത്തില്‍ ഉണ്ടെന്ന സംശയത്തില്‍ ചെന്നൈ-കൊളംബോ വിമാനത്തില്‍ പരിശോധന.6 ഭീകരർ ചെന്നൈയില്‍ നിന്നുള്ള വിമാനത്തില്‍ ഉണ്ടെന്ന സംശയത്തെ തുടർന്നാണ് കൊളംബോ വിമാനത്താവളത്തില്‍ വിശദമായ പരിശോധന നടത്തിയത്. ശ്രീലങ്കൻ എയർലൈൻസ് വിമാനത്തിലാണ് പരിശോധന. അതേസമയം, യാത്രക്കാരുടെ സുരക്ഷയ്ക്കാണ് പ്രാധാന്യം നല്‍കുന്നതെന്ന് വിമാന കമ്ബനി അറിയിച്ചു. ചെന്നൈ ഏരിയ കണ്‍ട്രോള്‍ സെന്ററില്‍ നിന്നുള്ള അറിയിപ്പിനെ തുടർന്നായിരുന്നു പരിശോധന.

അതേസമയം, ശ്രീലങ്കൻ എയർലൈൻസ് വിമാനത്തിലെ പ്രത്യേക പരിശോധന കാരണം സിംഗപ്പൂരിലേക്ക് ഷെഡ്യൂള്‍ ചെയ്ത തങ്ങളുടെ വിമാനം വൈകുമെന്ന് എയർലൈൻസ് അറിയിച്ചു. ബന്ദാരനായകെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ വിമാനം സമഗ്രമായ പരിശോധനയ്ക്ക് വിധേയമാക്കിയതായി എയർലൈൻ അറിയിച്ചു. ഇന്ത്യൻ അധികൃതരുടെ അറിയിപ്പിനെത്തുടർന്നാണ് ബന്ദാരനായകെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രത്യേക തെരച്ചില്‍ നടത്തിയത്. പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ആറ് പേർ ചെന്നൈയില്‍ നിന്ന് വിമാനത്തില്‍ ഉണ്ടായിരുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധനയെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

അതേസമയം, പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്ഥാന് കനത്ത തിരിച്ചടി നല്‍കാൻ കര-നാവിക-വ്യോമ സേനകള്‍ സജ്ജമാകുകയാണ്. യുദ്ധസാഹചര്യത്തില്‍ റണ്‍വേയ്ക്ക് പകരം എക്‌സ്പ്രസ് വേ ഉപയോഗിക്കുന്നതിനുള്ള പരിശോധന യുപിയിലെ ഗംഗ അതിവേഗ പാതിയില്‍ വ്യോമസേന പൂർത്തിയാക്കി. ഗംഗാ അതിവേഗപാതയില്‍ രാത്രിയിലും യുദ്ധവിമാനങ്ങളുടെ ലാൻഡിംഗ് വ്യോമസേന നടത്തി. ആഭ്യാസപ്രകടനത്തില്‍ റഫാല്‍, സുഖോയ്-30 , മിഗ്-29, ജാഗ്വാർ, എഎൻ-32 ട്രാൻസ്പോർട്ട് എയർക്രാഫ്റ്റ്, സി-130ജെ സൂപ്പർ ഹെർക്കുലീസ് അടക്കം യുദ്ധവിമാനങ്ങള്‍ പങ്കെടുത്തു.

അതിർത്തി പ്രദേശങ്ങളോട് ചേർന്ന് വ്യോമസേനയുടെ യുദ്ധവിമാനങ്ങളുടെ നീരീക്ഷണവും തുടരുകയാണ്. വനമേഖകളിലടക്കം കർശനപരിശോധന തുടരുന്നതിനൊപ്പം നിയന്ത്രണരേഖ വഴിയുള്ള നുഴഞ്ഞുകയറ്റത്തിനെതിരെയും അതീവജാഗ്രതയിലാണ് സൈന്യം.

You may also like

error: Content is protected !!
Join Our WhatsApp Group