ബെംഗളൂരു : കോലാറിലെ തക്കാളി പാകിസ്താനിലേക്ക് കയറ്റിയയ്ക്കുന്നത് ഒഴിവാക്കുന്നു. ജമ്മുകശ്‌മീരിലെ പഹൽഗാം ആക്രമണത്തിൻ്റെ പശ്ചാത്തലത്തിലാണിത്.പാകിസ്താനിലേക്കുള്ള എല്ലാതരം കയറ്റുമതികളും കേന്ദ്രസർക്കാർ നിരോധിച്ചതായി കോലാറിലെ ടുമാറ്റോ ട്രേഡേഴ്‌സ് ആൻഡ് ഗ്രോവേഴ്സ് അസോസിയേഷൻ പ്രസിഡൻ്റ് എം. നാരായണസ്വാമി പറഞ്ഞു.പാകിസ്താനിലേക്കുള്ള തക്കാളി കയറ്റുമതി മൂന്നു വർഷമായി നിർത്തിയിരിക്കുകയായിരുന്നു.
നേപ്പാളിലേക്കും ബംഗ്ലാദേശിലേക്കുമുള്ള കയറ്റുമതി ഒരുവർഷംമുൻപ് നിർത്തി.ഇതിൽ ബംഗ്ലാദേശിലേക്കുള്ള കയറ്റുമതി ഒരു മാസത്തിനകം പുനരാരംഭിക്കുന്നുണ്ട്. പക്ഷേ, പാകിസ്താനിലേക്ക് കയറ്റുമതിയില്ല-നാരായണസ്വാമി പറഞ്ഞു. ദക്ഷിണേഷ്യയിലെ ഏറ്റവുംവലിയ രണ്ടാമത്തെ തക്കാളി ഉത്പാദനകേന്ദ്രമാണ് കോലാർ.
രാത്രി ഷിഫ്റ്റ് കഴിഞ്ഞ് വീട്ടിലെത്തിയ ഭര്‍ത്താവ് കണ്ടത് ഭാര്യയും മൂന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍മക്കളും തൂങ്ങിമരിച്ച നിലയില്‍, സംഭവം മഹാരാഷ്ട്രയില്‍
മഹാരാഷ്ട്രയില്‍ ഒരു സ്ത്രീയെയും അവരുടെ മൂന്ന് പ്രായപൂർത്തിയാകാത്ത പെണ്‍മക്കളെയും വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.രാത്രി ഷിഫ്റ്റ് കഴിഞ്ഞ് ഭർത്താവ് രാവിലെ തിരിച്ചെത്തിയപ്പോള്‍ സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ സ്ത്രീയുടെയും 13, 11, 8 വയസ്സ് പ്രായമുള്ള പെണ്‍കുട്ടികളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയതായി പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഭിവണ്ടി നഗരത്തിലാണ് സംഭവം. വീടിനുള്ളില്‍ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തതായി പൊലീസ് പറയുന്നുണ്ട്.
സംഭവത്തില്‍ അന്വേഷണം അരംഭിച്ചിട്ടുണ്ട്.രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്നതിനായി പോയ സ്ത്രീയുടെ ഭർത്താവ് രാവിലെ ജോലി കഴിഞ്ഞ് ഭീവണ്ടിയിലെ വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറംലോകം അറിഞ്ഞത്. വാതില്‍ തുറക്കാത്തത് കണ്ട് പരിശോധിച്ചപ്പോള്‍ അകത്ത് നിന്ന് പൂട്ടിയിരിക്കുന്നതായി മനസിലാക്കി. ഒരു ജനലിലൂടെ അകത്തേക്ക് നോക്കിയപ്പോഴാണ് ഭാര്യയും മൂന്ന് പെണ്‍മക്കളും തൂങ്ങി മരിച്ച നിലയില്‍ അദ്ദേഹം കണ്ടത്. ഉടനെ തന്നെ പൊലീസില്‍ വിവരം അറിയിച്ചു. ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വീടിനകത്ത് കടന്ന് മൃതദേഹങ്ങള്‍ പോസ്റ്റ്മോർട്ടം പരിശോധനയ്ക്ക് അയച്ചു.
ഇത് ആത്മഹത്യയാണോ എന്ന് ഞങ്ങള്‍ അന്വേഷിച്ചുവരികയാണ്. സ്ത്രീയും പെണ്‍മക്കളും ഒരുമിച്ച് ആത്മഹത്യ ചെയ്തതാണോ അതോ പെണ്‍കുട്ടികളെ കൊലപ്പെടുത്തി സ്ത്രീ തൂങ്ങിമരിച്ചതാണോ എന്ന കാര്യം അന്വേഷിച്ചുവരികയാണ്,’ പോലീസ് പറഞ്ഞു. ആത്മഹത്യ ചെയ്താണെന്നാണ് നിഗമനം. എന്നാല്‍ ഇതിന് പിന്നിലുള്ള കാരണങ്ങളെക്കുറിച്ച് വ്യക്തതയില്ലെന്ന് നർപോളി പൊലീസ് സ്റ്റേഷനിലെ സീനിയർ പൊലീസ് ഇൻസ്പെക്ടർ കൃഷ്ണറാവു ഖരാദെ പറഞ്ഞു. എന്നാല്‍ ഒരു കുറിപ്പ് വീട്ടില്‍ നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കുടുംബത്തിന്റെ പശ്ചാത്തലം ഉള്‍പ്പെടെ വിശദമായി പരിശോധിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.