Home Featured കര്‍ണാടക പൊതുപ്രവേശന പരീക്ഷ: അഡ്മിഷന്‍ ടിക്കറ്റുകള്‍ പ്രസിദ്ധീകരിച്ചു

കര്‍ണാടക പൊതുപ്രവേശന പരീക്ഷ: അഡ്മിഷന്‍ ടിക്കറ്റുകള്‍ പ്രസിദ്ധീകരിച്ചു

by admin

കര്‍ണാടക പൊതു പ്രവേശന പരീക്ഷ (കെ.സി.ഇ.ടി) എഴുതുന്ന വിദ്യാര്‍ഥികളുടെ അഡ്മിഷന്‍ ടിക്കറ്റുകള്‍ കര്‍ണാടക എക്സാമിനേഷന്‍ അതോറിറ്റി(കെ.ഇ.എ) പ്രസിദ്ധീകരിച്ചു.മൂന്ന് ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് ഈ വര്‍ഷം പരീക്ഷയെഴുതുന്നത്.ഏപ്രില്‍ 16,17 ദിവസങ്ങളില്‍ പരീക്ഷ നടക്കും. വിദ്യാര്‍ഥികള്‍ക്ക് പേരും ലോഗിന്‍ ഐ.ഡിയും നല്‍കി അഡ്മിഷന്‍ ടിക്കറ്റുകള്‍ kea.kar.nic.in എന്ന സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാം.

പരീക്ഷാ ക്രമക്കേടുകള്‍ ഒഴിവാക്കുന്നതിന്‍റെ ഭാഗമായി ക്യു.ആര്‍ കോഡ് അടങ്ങിയ അഡ്മിഷന്‍ ടിക്കറ്റുകള്‍ ആണ് ലഭിക്കുക. കൂടാതെ ഒ.ടി.പി, മുഖം തിരിച്ചറിയല്‍ (facial recognition) എന്നിവ മുഖേനയാണ് ലോഗിന്‍ നടത്തുക.അഡ്മിഷന്‍ കാര്‍ഡുകളോടൊപ്പം സാമ്ബിള്‍ ഒ.എം.ആര്‍ ഷീറ്റും മാര്‍ഗ നിര്‍ദേശങ്ങളും ഡൗണ്‍ ലോഡ് ചെയ്തെടുക്കാം. പരീക്ഷയിലെ പിഴവുകള്‍ ഒഴിവാക്കാന്‍ പരിശീലനത്തിനായി ഈ ഒ.എം.ആര്‍ ഷീറ്റ് ഉപയോഗിക്കാമെന്നും വിദ്യാര്‍ഥികള്‍ നിർദേശങ്ങള്‍ വായിച്ചിരിക്കണമെന്നും കര്‍ണാടക പൊതു പ്രവേശന പരീക്ഷ എക്സിക്യൂട്ടിവ് ഡയറക്ടര്‍ എച്ച്‌. പ്രസന്ന പറഞ്ഞു. വിശദ വിവരങ്ങള്‍ക്ക് കെ.ഇ.എയുടെ വെബ് സൈറ്റ് സന്ദര്‍ശിക്കാം.

ജിമ്മില്‍ പോകുന്നവരുടെ സ്വപ്ന മെനു’; സോഷ്യല്‍ മീഡിയയില്‍ വൈറലായി ഒരു വിവാഹ മെനു കാര്‍ഡ്

വിവാഹ ക്ഷണക്കത്തൊരുക്കുക എന്നത് ഇന്ന്, ഇന്ത്യൻ ആഢംബര വിവാഹ മാർക്കറ്റിലെ പ്രധാന ഇനമാണ്. സ്വര്‍ണ്ണം പൂശിയ ലക്ഷങ്ങള്‍ വിലയുള്ള വിവാഹ ക്ഷണക്കത്തുകള്‍ മുതല്‍ ഒന്നിനൊന്ന് വ്യത്യസ്തമായ കൌതുകമുണർത്തുന്ന വിവാഹ ക്ഷണക്കത്തുകള്‍ വരെ ഇന്ന് വിപണിയിലും അതുവഴി സമൂഹ മാധ്യമങ്ങളിലും വൈറലാണ്.കോടികള്‍ മറിയുന്ന ഇന്ത്യന്‍ വിവാഹ വിപണിയില്‍ ചുവടുറപ്പിക്കാനുള്ള ശ്രമങ്ങളും ഇതിനിടെ വൈറലാവുന്നു. അടുത്തിടെ സമൂഹ മാധ്യമങ്ങളില്‍ വൈറലായത് ഒരു വിവാഹ മെനു കാര്‍ഡ് ഏറെ പേരുടെ ശ്രദ്ധ പിടിച്ച്‌ പറ്റി. വെറും മെനുകാര്‍ഡ് അല്ല.

വിവാഹ സദ്യയിലെ ഓരോ ഐറ്റത്തിന്‍റെയും കലോറി രേഖപ്പെടുത്തിയ കാര്‍ഡ്. അതായത് സദ്യയിലെ എല്ലാ വിഭവത്തിന്‍റെയും കലോറി കാര്‍ഡില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന്.ഇന്ത്യാ സോഷ്യല്‍ എന്ന ടാഗില്‍ റെഡ്ഡിറ്റില്‍ പങ്കുവയ്ക്കപ്പെട്ട ഒരു കാര്‍ഡാണ് വൈറലായത്. ഏറെ നാളിന് ശേഷം ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ ലഭിച്ചത് എന്ന കുറിപ്പോടെയായിരുന്നു കാര്‍ഡ് പങ്കുവയ്ക്കപ്പെട്ടത്.

പശ്ചിമ ബംഗാളിലെ ചൈറ്റി ഹാളില്‍ നടക്കുന്ന വിവാഹത്തിലേക്ക് ക്ഷണിച്ച്‌ കൊണ്ടുള്ള കാര്‍ഡില്‍, ഭക്ഷണം പാഴാക്കരുതെന്നും അതിനാല്‍ നിങ്ങള്‍ക്ക് ആവശ്യമായ കലോറിക്ക് തുല്യമായ ഭക്ഷണം കഴിക്കണമെന്നും നിർദ്ദേശിക്കുന്നു. പിന്നാലെ വെജ് – നോണ്‍വെജ് ഭക്ഷണ വിഭവങ്ങള്‍ പ്രത്യേകം അടയാളപ്പെടുത്തി ഒരോ വിഭവത്തിനും നേരെ അവ എത്ര കലോറിയാണെന്നും രേഖപ്പെടുത്തിയിരിക്കുന്നു.

സുരുചി എന്ന കാറ്ററിംഗുകാരുടെ കാര്‍ഡായിരുന്നു അത്. കാര്‍ഡില്‍ മറ്റ് ചില നിർദ്ദേശങ്ങള്‍ കൂടി രേഖപ്പെടുത്തിയിരുന്നു. ഭക്ഷണം കഴിച്ചതിന് ശേഷം ഡാന്‍സ് ഫ്ലോറില്‍ എത്ര കലോറി എരിച്ച്‌ കളയണമെന്ന് മെനു കാര്‍ഡ് ഉപയോഗിച്ച്‌ തീരുമാനിക്കാമെന്നായിരുന്നു ഒന്ന്. ഒപ്പം മറ്റ് ചില ആരോഗ്യ നിർദ്ദേശങ്ങളുമുണ്ട്. കലോറി നോക്കിയാണ് ഭക്ഷണം കഴിക്കേണ്ടത് എന്ന് തങ്ങള്‍ കരുതുന്നില്ലെന്നും എന്നാല്‍, കാര്‍ബോഹൈഡ്രേറ്റുകള്‍ അധികമായാല്‍ അത് ദോഷം ചെയ്യുമെന്നും അതിനാല്‍ അല്പം ഡാന്‍സ് കളിക്കുന്നത് നല്ലതാണെന്നും വിവാഹ മെനു കാര്‍ഡ് നിര്‍ദ്ദേശിക്കുന്നു.വിവാഹ മെനു കാര്‍ഡ് സമൂഹ മാധ്യമ ഉപയോക്താക്കളെ ഏറെ രസിപ്പിച്ചു. ജിമ്മില്‍ പോകുന്നവരുടെ സ്വപ്ന മെനു എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ കുറിച്ചത്. മറ്റ് ചിലര്‍ ദീര്‍ഘകാലത്തേക്ക് ഇത്തരം മെനു പിന്തുടരുന്നത് നല്ലതാണെന്ന് കുറിച്ചപ്പോള്‍, വല്ലപ്പോഴും മെനു തെറ്റുന്നതില്‍ കുഴപ്പമില്ലെന്ന് മറ്റ് ചിലരും കുറിച്ചു

You may also like

error: Content is protected !!
Join Our WhatsApp Group