Home Featured ബെംഗളൂരുവില്‍ ബിഹാര്‍ സ്വദേശിനിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി ; രണ്ട് പേര്‍ അറസ്റ്റില്‍

ബെംഗളൂരുവില്‍ ബിഹാര്‍ സ്വദേശിനിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി ; രണ്ട് പേര്‍ അറസ്റ്റില്‍

by admin

ബെംഗളൂരുവില്‍ പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി . ബിഹാർ സ്വദേശിനിയായ യുവതിക്ക് നേരെ കഴിഞ്ഞ ദിവസം കെ ആർ പുര മെട്രോ സ്റ്റേഷന് സമീപത്ത് വെച്ചായിരുന്നു അതിക്രമം നടന്നത്.സഹോദരനൊപ്പം യാത്ര ചെയ്യവേ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

എറണാകുളത്തു നിന്ന് ട്രെയിനില്‍ എത്തിയ യുവതിയെ കൂട്ടികൊണ്ട് പോകാൻ വന്നതായിരുന്നു സഹോദരൻ.തുടർന്ന് ബൈക്ക് തടഞ്ഞു നിർത്തി സഹോദരനെ രണ്ടു പേർ ആക്രമിച്ചു. ശേഷം പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോവുകയുംപീഡനത്തിനിരയാക്കുകയും ചെയ്തു. സംഭവത്തില്‍ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

പെരുന്നാള്‍ ആഘോഷത്തിന് പോകവെ മൈസൂരുവില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം മൂന്നായി

പെരുന്നാള്‍ ആഘോഷത്തിന് മൈസൂരുവിലേക്ക് പോകവെ മലയാളി കുടുംബം സഞ്ചരിച്ച കാര്‍ കര്‍ണാടക ഗുണ്ടല്‍പേട്ടിലെ നഞ്ചന്‍കോട് ട്രാവലറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണം മൂന്നായി.മൈസൂര്‍ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മാറയൂര്‍ അരിമ്ബ്ര അത്തിക്കുന്ന് മന്നിയില്‍ അബ്ദുള്‍ അസീസ്(50)ചൊവ്വാഴ്ച രാത്രി മരിച്ചു. അബ്ദുള്‍അസീസിന്റെ മക്കളായ മുഹമ്മദ് ഷഹ്‌സാദ് (24), മുസ്‌കാനുല്‍ ഫിര്‍ദൗസ് (21) എന്നിവര്‍ നേരത്തേ മരിച്ചിരുന്നു.പരിക്കേറ്റ മറ്റ് ആറുപേര്‍ ആശുപത്രിയിലുണ്ട്.

കൊണ്ടോട്ടിക്കടുത്ത് മൊറയൂര്‍ അരിമ്ബ്രയിലെ വീട്ടില്‍ നിന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നോടെ മൈസൂരു കൊപ്പയിലെ ഭാര്യ രേഷ്മയുടെ വീട്ടിലേക്ക് പെരുന്നാള്‍ ആഘോഷിക്കാന്‍ പോകവെ രാവിലെ എട്ടിനായിരുന്നു അപകടം.കാര്‍ ഓടിച്ചിരുന്ന ഷഹ്‌സാദ് സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. വിദേശത്ത് നിന്ന് പെരുന്നാളിന് അവധിക്കെത്തിയതായിരുന്നു ഷഹ്‌സാദ്. കര്‍ണാടക രജിസ്‌ട്രേഷനിലുള്ള ട്രാവലറുമായാണ് കാര്‍ കൂട്ടിയിടിച്ചത്.അബ്ദുള്‍ അസീസിന്റെ മറ്റു മക്കളായ മുഹമ്മദ് അദ്‌നാന്‍ (18), മുഹമ്മദ് ആദില്‍ (16), സഹ്ദിയ സുല്‍ഫ (25), സഹ്ദിയയുടെ മക്കളായ ആദം റബീഹ് (അഞ്ച്), അയ്യത്ത് (എട്ട് മാസം), അബ്ദുള്‍ അസീസിന്റെ സഹോദരന്‍ മുഹമ്മദലിയുടെ മകന്‍ മുഹമ്മദ് ഷാനിജ് (15) എന്നിവരാണ് ഗുണ്ടല്‍പേട്ടിലെ വിവിധ ആശുപത്രികളില്‍ ികിത്സയിലുള്ളത്.

You may also like

error: Content is protected !!
Join Our WhatsApp Group