Home Featured ജാതി അധിക്ഷേപം; ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെ 18 പേര്‍ക്കെതിരേ കേസ്

ജാതി അധിക്ഷേപം; ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെ 18 പേര്‍ക്കെതിരേ കേസ്

ബെംഗളൂരു: ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ ഉൾപ്പെടെ 18 പേർക്കെതിരേ പട്ടികജാതി-പട്ടികവർഗ അതിക്രമ നിയമപ്രകാരം കേസ്. മുൻ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐ.ഐ.എസ്.സി) ഡയറക്ടർ പി. ബലറാമും ഇക്കൂട്ടത്തിലുണ്ട്.ഐഐഎസ്സിയിൽ സെന്റർ ഫോർ സസ്റ്റൈനബിൾ ടെക്നോളജിയിൽ ഫാക്കൽറ്റി അംഗമായിരുന്ന ആദിവാസി ബോവി വിഭാഗത്തിൽപ്പെട്ട പ്രൊഫ. ദുർഗപ്പയുടെ പരാതിയിലാണ് നടപടി. സിവിൽ ആൻഡ് സെഷൻസ് കോടതിയുടെ (സി.സി.എച്ച്) നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് സദാശിവ നഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

2014 ൽ തന്നെ വ്യാജ ഹണി ട്രാപ്പ് കേസിൽ കുടുക്കിയതായും തന്നെ ജാതീയമായി അധിക്ഷേപിച്ചെന്നും തുടർന്ന് സർവീസിൽ നിന്ന് പിരിച്ചുവിട്ടെന്നും ദുർഗപ്പയുടെ പരാതിയിൽ പറയുന്നു. ഐ.ഐ.എസ്.സി രൂപീകരിച്ച ലൈംഗിക പീഡന സമിതി പോലും സുപ്രീം കോടതി വിധി ലംഘിച്ചു. എൻ.ജി.ഒയിൽ നിന്ന് ഒരംഗം പോലും കമ്മിറ്റിയിൽ ഉണ്ടായിരുന്നില്ല. മാത്രമല്ല തന്നെ തിരിച്ചെടുക്കാൻ ഐ.ഐ.എസ്.സി സമ്മതിച്ചെങ്കിലും തിരിച്ചെടുത്തില്ലെന്നും ഇക്കാരണത്താൽ ഇന്ത്യയിൽ മറ്റെവിടെയും ജോലി ലഭിച്ചില്ലെന്നും പ്രൊഫ. ദുർഗപ്പ ആരോപിച്ചു.

30 ലൈംഗിക പീഡന പരാതികൾ രജിസ്റ്റർ ചെയ്തിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും പ്രൊഫ. ദുർഗപ്പ പരാതിയിൽ ആരോപിക്കുന്നു. ഐ.ഐ.എസ്.സി 2,500 കോടി രൂപയുടെ ഫണ്ട് ദുരുപയോഗം ചെയ്തതായും അദ്ദേഹം ആരോപിച്ചു.ഗോവിന്ദൻ രംഗരാജൻ, ശ്രീധർ വാര്യർ, സന്ധ്യാ വിശ്വേശ്വരൈ, ഹരി കെ.വി.എസ്, ദാസപ്പ, പി. ബലറാം, ഹേമലതാ മിഷി, കെ.ചഠോപാദ്ധ്യായ , പ്രദീപ് ഡി സാവ്കർ, മനോഹരൻ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. സംഭവത്തിൽ ഐ.ഐ.എസ്.സി.യോ ക്രിസ് ഗോപാലകൃഷ്ണനോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

വന്‍ മരങ്ങള്‍ക്കിടയിലെന്ന് ടൊവിനോ, മുട്ട പഫ്‌സിലെ മുട്ടയെന്ന് ബേസിൽ; കമന്റ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

സോഷ്യൽ മീഡിയയിൽ നടൻ ടൊവിനോ തോമസും ബേസിൽ ജോസഫും പരസ്പരം ട്രോളുന്നത് രസകരമായ കാഴ്ചയാണ്. ഇരുവരുടെയും പോസ്റ്റുകളിലെ പരസ്പരമുള്ള തമാശ നിറഞ്ഞ കമന്റുകൾക്ക് വലിയ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കാറുള്ളത്. ഇപ്പോഴിതാ അത്തരമൊരു അവസരത്തിൽ ടൊവിനോ തോമസിനെ ട്രോൾ ചെയ്യുന്ന ഒരു കമന്റുമായി എത്തിയിരിക്കുകയാണ് ബേസിൽ ജോസഫ്.

മോഹൻലാൽ നായകനായി എത്തുന്ന എമ്പുരാൻ എന്ന സിനിമയുടെ ടീസർ ലോഞ്ച് ചടങ്ങിൽ ബേസിൽ അതിഥിയായി എത്തിയിരുന്നു. ടീസർ ലോഞ്ചിൽ നിന്നുള്ള ഒരു ഫോട്ടോ ടൊവിനോ തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. മോഹൻലാലിന്റേയും മമ്മൂട്ടിയും പിന്നിലിരിക്കുന്ന ചിത്രത്തിന് ‘വൻ മരങ്ങൾക്കിടയിൽ’ എന്ന ക്യാപ്ഷനോടെയാണ് ടൊവിനോ പോസ്റ്റ് ചെയ്തിരുന്നത്. ഇതിന് താഴെയാണ് രസകരമായ കമന്റുമായി ബേസിൽ എത്തിയത്. ‘മുട്ട പഫ്‌സിലെ മുട്ട’ എന്നാണ് ബേസിൽ കമന്റ് ചെയ്തത്. വളരെ പെട്ടെന്ന് തന്നെ സമൂഹമാധ്യമങ്ങളിൽ ഇത് വൈറലാകുകയും ചെയ്തു.

ഇതിന് പിന്നാലെ രസകരമായ കമന്‍റുകളുമായി ആരാധകരുമെത്തി. രണ്ടു പേരും ഇനി സ്വയം എയറിലേക്ക് പോവുകയാണോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. ‘അടുത്ത യൂണിവേഴ്​സ് തുടങ്ങാനുള്ള പരുപാടി ആണോ’ എന്നായിരുന്നു ഒരു കമന്‍റ്. ‘ഭാവി വന്മരങ്ങളെന്നും’ കമന്‍റ് എത്തി. ഇതിന് മുൻപും ഇരുവരും പരസ്പരം സോഷ്യൽ മീഡിയയിലൂടെ ട്രോളിയിട്ടുണ്ട്.

അതേസമയം ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്യുന്ന പൊൻമാൻ ആണ് ഇനി പുറത്തിറങ്ങാനുള്ള ബേസിൽ ജോസഫ് ചിത്രം. 2025 ജനുവരി 30-നാണ് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യുക. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിച്ച ചിത്രം, ജി ആർ ഇന്ദുഗോപൻ്റെ ‘നാലഞ്ച് ചെറുപ്പക്കാർ’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ജി ആർ ഇന്ദുഗോപൻ, ജസ്റ്റിൻ മാത്യു എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ജ്യോതിഷ് ശങ്കർ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണിത്.

You may also like

error: Content is protected !!
Join Our WhatsApp Group