വിരാട് കോലിയുടെ ഉടമസ്ഥതയിലുള്ള വൺ 8 സ്ഥാപനത്തിന് നോട്ടീസ്. ബെoഗളൂരു കോർപ്പറേഷനാണ് നോട്ടീസ് നൽകിയത് സ്ഥാപനത്തിന് ഫയർഫോഴ്സിന്റെ എൻഒസിയില്ലെന്ന് കണ്ടെത്തിയിരുന്നു.പൊതുപ്രവർത്തകൻ നൽകിയ പരാതിയിലാണ് നോട്ടീസ് നൽകിയിരിക്കുന്നത്.നേരത്തെ ഒരു തവണ നോട്ടീസ് നൽകിയിരുന്നെങ്കിലും കോഹ്‌ലിയുടെ ഉടമസ്ഥതയിലുള്ള ബാർ ആൻഡ് റസ്‌റ്റോറൻ്റ് പ്രതികരിച്ചില്ലെന്നാണ് റിപ്പോർട്ട്. ഏഴ് ദിവസത്തിനകം പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും നോട്ടീസിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ഇതാദ്യമായല്ല വൺ 8 കമ്യൂണിനെതിരേ നടപടി സ്വീകരിക്കുന്നത്.
മുമ്പും വിരാട് കോഹ്ലിയുടെ സഹ ഉടമസ്ഥതയിലുള്ള പബ്ബിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. രാത്രി അനുവദനീയമായ സമയത്തിനുശേഷവും പ്രവർത്തിച്ചതിനാണ് ബെംഗളൂരു കബൺ പാർക്ക് പോലീസ് കേസെടുത്തത്. രാത്രി ഒന്നുവരെയാണ് ബെംഗളൂരുവിൽ പബ്ബുകൾക്കും റസ്റ്ററന്റുകൾക്കും പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുള്ളത്. എന്നാൽ അതിനുശേഷവും പ്രവർത്തിച്ചതായി കണ്ടെത്തിയതിനെത്തുടർന്നായിരുന്നു ഈ വർഷം ജൂലൈയിൽ നടപടിയെടുത്തത്.
ഒന്നിക്കാൻ സ്ത്രീകളിലൊരാള്‍ ലിംഗമാറ്റം നടത്തി പുരുഷനായി, ഒടുവില്‍ ആഘോഷത്തോടെ വിവാഹം
വിവാഹം കഴിക്കുന്നതിനായി സ്വവർഗദമ്ബതികളായ സ്ത്രീകളിലൊരാള്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി. ഉത്തർപ്രദേശിലെ കനൗജിലാണ് സംഭവം.ജ്യോതിയും റാണുവും കഴിഞ്ഞ മാസം 25നാണ് വിവാഹിതരായത്. റാണുവാണ് ലിംഗമാറ്റശസ്ത്രകിയ നടത്തിയത്. ശിവാംഗി എന്നായിരുന്നു ശസ്ത്രക്രിയയ്ക്ക് മുൻപ് റാണുവിന്റെ പേര്.ശിവാംഗി തന്റെ അച്ഛൻ ഇന്ദ്രഗുപ്തയുടെ ജുവലറിയില്‍ വച്ചാണ് അദ്യമായി ജ്യോതിയെ കണ്ടുമുട്ടുന്നത്. ഇരുവരും സൗഹൃദത്തിലായി. ഒടുവില്‍ ഒരു ബ്യൂട്ടിപാർലർ ആരംഭിക്കുന്നതിന് ജ്യോതി, ശിവാംഗിയോട് ഒരു കട വാടകയ്ക്ക് എടുത്ത് നല്‍കുവാൻ ആവശ്യപ്പെട്ടു. ഇരുവരുടെയും സൗഹൃദം പ്രണയത്തിലാകുകയും വിവാഹിതരാകാൻ തീരുമാനിക്കുകയും ചെയ്തു.
എന്നാല്‍ ഇരുവരും വിവാഹം കഴിക്കുന്നതില്‍ ബന്ധുക്കള്‍ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. സമൂഹത്തില്‍ നിന്ന് ഒറ്റപ്പെട്ടുപോകുമെന്ന് കുടുംബം ഭയപ്പെട്ടിരുന്നു.ഒടുവില്‍ പ്രണയം സഫലമാക്കുന്നതിന് ശിവാംഗി ലിംഗമാറ്റം നടത്താൻ തീരുമാനിക്കുകയായിരിന്നു. ലക്നൗവിലും ഡല്‍ഹിയിലുമുളള വിദഗ്ധരായ ഡോക്ടർമാരാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്. റാണുവിന് അവസാനഘട്ട ശസ്ത്രക്രിയ കൂടി അവശേഷിക്കവേയാണ് ഇരുവരും കനൗജിലെ സദർ കോട്‌വാലിയില്‍ വച്ച് ബന്ധുക്കളുടെ അനുഗ്രഹത്തോടെ വിവാഹിതരായത്.