ബംഗളൂരു: നമ്മ മെട്രോയില്‍ ഒരാള്‍ ഭിക്ഷയെടുക്കുന്നതിന്റെ വിഡിയോ ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ വൈറലായി. സംഭവത്തില്‍ ബി.എം.ആർ.സി.എല്‍ അധികൃതർ അന്വേഷണം ആരംഭിച്ചു.ശനിയാഴ്ചയാണ് സംഭവം നടന്നതെന്ന് കരുതുന്നതായും ദിവസവും സമയവും ഉറപ്പുവരുത്താൻ അന്വേഷണം നടക്കുകയാണെന്നും ബാംഗ്ലൂർ മെട്രോ റെയില്‍ കോർപറേഷൻ അറിയിച്ചു. ഭിക്ഷയെടുത്തയാള്‍ ഏതു സ്റ്റേഷനില്‍നിന്നാണ് കയറിയതെന്നും സ്റ്റേഷനില്‍ പ്രവേശിക്കുന്ന സമയത്ത് ഇയാള്‍ തൊപ്പി ധരിച്ചിരുന്നതായി കരുതുന്നില്ലെന്നും അധികൃതർ പറഞ്ഞു. കഴിഞ്ഞ മൂന്നു വർഷത്തിനിടെ ഇത് രണ്ടാമത്തെ തവണയാണ് മെട്രോ ട്രെയിനില്‍ ഭിക്ഷയെടുക്കുന്ന സംഭവം ആവർത്തിക്കുന്നത്.
ചുംബനം നല്‍കി അല്ലുവിനെ സ്വീകരിച്ച് ഭാര്യ, താൻ കരയുകയല്ലെന്ന് സാമന്ത; പിന്തുണയുമായി കൂടുതല്‍ താരങ്ങള്‍
പുഷ്പ 2: ദി റൂള്‍ ചിത്രത്തിന്റെ പ്രദർശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ അല്ലു അർജുന് പിന്തുണയുമായി കൂടുതല്‍ സിനിമാ താരങ്ങള്‍.ജൂബിലി ഹില്‍സിലെ വീട്ടില്‍ തിരിച്ചെത്തിയ താരത്തെ കാണാൻ മറ്റ് താരങ്ങളായ വിജയ് ദേവരകൊണ്ട, റാണ ദഗ്ഗുബാട്ടി, നാഗചൈതന്യ നിർമാതാവ് ദില്‍ രാജു, സംവിധായകൻ കൊരട്ടാല ശിവ എന്നിവരെത്തിയിരുന്നു. ഇവരെ കൂടാതെ പിതാവ്, ഭാര്യാപിതാവ്, സഹോദരൻ അല്ലു അരവിന്ദ് എന്നിവരുമെത്തി.സാമൂഹികമാധ്യമങ്ങളിലും താരത്തിന് പിന്തുണയേറുകയാണ്.
നടി രശ്മിക മന്ദാനയും നടൻ വരുണ്‍ ധവാനും നേരത്തെ അല്ലുവിന് പിന്തുണ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ സാമന്തയും വൈകാരികമായ കുറിപ്പുമായെത്തി. ജയില്‍ മോചിതനായെത്തിയ അല്ലു അർജുനെ ഭാര്യ ആലിംഗനം ചെയ്യുന്ന വീഡിയോ പങ്കുവെച്ചാണ് സാമന്ത പിന്തുണ അറിയിച്ചത്. ഞാൻ കരയുകയൊന്നുമല്ല എന്ന കുറിപ്പോടെയാണ് ചിത്രം ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ചത്.
പുഷ്പ 2 സിനിമയിലെ ട്രെൻഡിംഗ് പാട്ടായ കിസിക്കില്‍ അല്ലു അർജുനൊപ്പം ഡാൻസ് ചെയ്ത നടി ശ്രീലീലയും പിന്തുണയുമായെത്തി. ഇന്നലെവരെ എല്ലാവരും പേടിച്ചിരുന്നുവെന്നും ശരിയായ കാര്യങ്ങള്‍ മാത്രമേ അല്ലു ചെയ്യുകയുള്ളൂവെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണെന്നും ശ്രീലീല പ്രതികരിച്ചു. പുഷ്പ 2 ന്റെ വൻ വിജയത്തിനിടെ ഇങ്ങനെയൊരു കാര്യം സംഭവിച്ചത് ദൗർഭാഗ്യകരമായിപ്പോയി. എന്നാല്‍ ഇപ്പോള്‍ അതെല്ലാം മാറിക്കിട്ടിയെന്നും നടി പറഞ്ഞു.
ഈ മാസം നാലാം തീയതി ഹൈദരാബാദിലെ സന്ധ്യ തിയേറ്ററില്‍ പുഷ്പ 2-ന്റെ റിലീസിന് അല്ലു അർജുൻ എത്തിയിരുന്നു. ഇതിനെത്തുടർന്നുണ്ടായ തിക്കിലും തിരക്കിലും 39-കാരിയായ വീട്ടമ്മ മരിക്കുകയും അവരുടെ മകന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തില്‍ അല്ലു അർജുനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് കോടതി ഇടക്കാല ജാമ്യം നല്‍കുകയും ചെയ്തിരുന്നു.