ബംഗളൂരു: ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് സുഹൃത്ത് 15 ലക്ഷം തട്ടിയെടുത്തതിനെ തുടർന്ന് ബംഗളൂരുവില്‍ ബിരുദ വിദ്യാർഥിനി ആത്മഹത്യ ചെയ്തു.19കാരിയായ പ്രിയങ്കയെ നവംബർ 29ന് രാജാജിനഗറിലെ വീടിന്റെ ബാല്‍ക്കണിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സഹപാഠിയായ ദിഗന്ത് ഓണ്‍ലൈൻ ഗെയിമുകളില്‍ പണം നിക്ഷേപിക്കാൻ പ്രിയങ്കയെ പ്രേരിപ്പിച്ചതായാണ് റിപ്പോർട്ട്.വരുമാനം ലഭിക്കുമെന്ന് വിശ്വസിച്ച് 15 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങള്‍ പ്രിയങ്ക ദിഗന്തിന് കൈമാറി.
എന്നാല്‍ ആഭരങ്ങള്‍ ലഭിച്ചശേഷം സുഹൃത്ത് പ്രയങ്കയെ ഒഴിവാക്കാൻ തുടങ്ങി. ഒടുവില്‍ സ്വർണം തിരികെ നല്കാൻ ആവശ്യപ്പെട്ടിട്ടും വിസമ്മതിച്ചു. പ്രിയങ്ക സ്വർണം നല്‍കിയിട്ടില്ലെന്ന് പറഞ്ഞതായും ഇയാള്‍ പ്രിയങ്കയെ ഭീഷണിപ്പെടുത്തിയെന്നും പൊലീസ് പറയുന്നു.ആത്മഹത്യക്കുറിപ്പില്‍ പ്രിയങ്ക ദിഗന്തിന്റെ പേര് പരാമർശിച്ചിട്ടുണ്ട്. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തത്. പ്രിയങ്കയുടെ പിതാവ് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
അടിക്കടി തകരാറുകള്‍, പതിവായി അറ്റകുറ്റപ്പണി; ഷോറൂമിന് മുന്നില്‍ ഇലക്ട്രിക് സ്കൂട്ടര്‍ കത്തിച്ച് യുവാവ്
തന്റെ ഇലക്ട്രിക് സ്കൂട്ടറിന് തകരാറുകള്‍ പതിവാകുകയും അടിക്കടി അറ്റകുറ്റപ്പണികള്‍ നടത്തേണ്ടി വരുകയും ചെയ്തതോടെ ഇലക്ട്രിക് സ്കൂട്ടർ പെട്രോള്‍ ഒഴിച്ച് കത്തിച്ച് യുവാവ്.തമിഴ്നാട്ടിലെ അമ്ബത്തൂരിലാണ് സംഭവം. തിരുമുല്ലൈവയല്‍ സ്വദേശിയായ പാർത്ഥസാരഥി എന്ന 38 കാരനാണ് ഷോറൂമിന് മുന്നില്‍ ഇലക്ട്രിക് സ്കൂട്ടർ കത്തിച്ച് പ്രതിഷേധിച്ചത്.മൂന്ന് വർഷങ്ങള്‍ക്ക് മുമ്ബാണ് പാർത്ഥസാരഥി 1.8 ലക്ഷം രൂപ ചെലവഴിച്ച് ഏഥർ ഇലക്ട്രിക് സ്കൂട്ടർ വാങ്ങിയത്. ഒരു മാസത്തിനുള്ളില്‍ തകരാറുകള്‍ കണ്ടുത്തുടങ്ങിയെന്നും തുടർച്ചയായി സർവീസ് ചെയ്യേണ്ടി വരുന്നതായും യുവാവ് ആരോപിച്ചു.
ഓരോ മാസവും ശരാശരി 5,000 രൂപ വണ്ടിയുടെ അറ്റക്കുറ്റപണിക്കായി മാറ്റിവേക്കേണ്ട അവസ്ഥയാണെന്ന് പാർത്ഥസാരഥിയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.ഓരോ 5,000 കിലോമീറ്ററിലും ബെയറിങുകള്‍ മാറ്റിസ്ഥാപിക്കാൻ ആവശ്യപ്പെടുകയും സ്പെയർ ലഭ്യമല്ലെന്ന് ചൂണ്ടിക്കാട്ടി സർവീസ് നീട്ടിവെക്കുകയും ചെയ്തു. ബ്രേക്ക് പാഡുകളും വീല്‍ ബെയറിങുകളും ബെല്‍റ്റും മാറ്റാൻ ആവശ്യപ്പെട്ടതിനെത്തുടർന്ന് താൻ നിരാശനായി. പാർത്ഥസാരഥി പറഞ്ഞു.ഷോറൂമിലെ ജീവനക്കാർ യുവാവ് ഉന്നയിച്ച പ്രശ്നങ്ങള്‍ പരിശോധിക്കാമെന്ന് പറഞ്ഞ് സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
പാർഥസാരഥി തന്റെ സ്കൂട്ടറിന് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.തുടർന്ന് ഷോറൂമിലെ ജീവനക്കാർ പോലീസിനെ അറിയിക്കുകയും തീ അണയ്ക്കുകയുമായിരുന്നു. പിന്നീട് പോലീസ് ശക്തമായ താക്കീത് നല്‍കിയാണ് പാർത്ഥസാരഥിയെ വിട്ടയച്ചത്.അതേസമയം, വാർത്താ ഏജൻസി കമ്ബനിയുമായി ബന്ധപ്പെടാൻ ശ്രമിച്ചിട്ടും വാഹനത്തിൻ്റെ നിർമ്മാതാക്കളായ ഏഥർ എനർജി വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.