കോയമ്ബത്തൂരില്‍ പൊറോട്ട (porota) കഴിച്ചതിന് പിന്നാലെ മെഡിക്കല്‍ കോളേജ് വിദ്യാർത്ഥിനി മരിച്ചതായി റിപ്പോർട്ട്.കോയമ്ബത്തൂർ തുടിയലൂരിനടുത്ത് തോപ്പപ്പട്ടി ഡിവിഷനിലെ പേള്ലാൻഡ്സിലെ താമസക്കാരനായ ത്യാഗരാജന്റെ മകള്‍ കീർത്തന എന്ന 22 വയസ്സുകാരിയാണ് മരിച്ചത്.കർപ്പഗം മെഡിക്കല്‍ കോളേജില്‍ രണ്ടാം വർഷ എംബിബിഎസ് പഠിക്കുകയായിരുന്നു.ഇന്നലെ രാത്രി പൊറോട്ട കഴിച്ച ശേഷം ഉറങ്ങാൻ കിടന്നു.ഇന്ന് രാവിലെ പതിവ് സമയം കഴിഞ്ഞിട്ടും കീർത്തന എണീക്കാതെ വന്നതോടെ വീട്ടുകാർ മുറിയില്‍ എത്തി നോക്കിയപ്പോഴാണ് അവശനിലയില്‍ കണ്ടെത്തിയത്.
മാതാപിതാക്കള്‍ ഉടൻ തന്നെ കോയമ്ബത്തൂർ സർക്കാർ ആശുപത്രിയില്‍ എത്തിച്ചു.എന്നാല്‍ കീർത്തനയെ കൊണ്ടുപോകുന്ന വഴിയില്‍ വച്ച് മരിച്ചു. സംഭവത്തില്‍ ദുടിയലൂർ പോലീസ് അന്വേഷണം തുടങ്ങി. ഇന്നലെ കഴിച്ച പൊറോട്ട എവിടെയാണ് തയാറാക്കിയതെന്നും ഇതില്‍ മായം ചേർത്തിട്ടുണ്ടോയെന്നും പൊലീസ് പല കോണുകളില്‍ നിന്നും അന്വേഷിക്കുന്നുണ്ട്.
വീട്ടില്‍ വൈദ്യുതി കിട്ടിയതിന്റെ ആഹ്ലാദത്തില്‍ വിളിച്ചുവരുത്തിയ കൂട്ടുകാരനൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി പാറക്കുളത്തില്‍ മുങ്ങി മരിച്ചു…
വീട്ടില്‍ വൈദ്യുതി കിട്ടിയതിന്റെ ആഹ്ലാദത്തില്‍ വിളിച്ചുവരുത്തിയ കൂട്ടുകാരനൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി പാറക്കുളത്തില്‍ മുങ്ങി മരിച്ചു. പുറമേരി നടുക്കണ്ടിയില്‍ കനകത്ത് താഴെ കുനി ശശിയുടെ മകന് സൂര്യജിത് (16) ആണ് മരിച്ചത്.വീട്ടില്‍ വൈദ്യുതി ലഭിച്ചതിന്റെ സന്തോഷത്തില്‍ സൂര്യജിത്ത് തൂണേരിയുള്ള സുഹൃത്തിനെ വിളിച്ചുവരുത്തുകയായിരുന്നുവെന്ന് പറയുന്നു. വീടിനടുത്തുള്ള പാറക്കുളത്തിലാണ് കുളിക്കാനിറങ്ങിയത്.
നീന്തല്‍ അറിയാത്ത സൂര്യജിത് കുളത്തില്‍ മുങ്ങിത്താഴുകയായിരുന്നു. ഇതോടെ, സമീപത്തുളളവരെ വിവരമറിയിച്ചു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. പുറമേരി കടത്തനാട് രാജാസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയായിരുന്നു. മൃതദേഹം വടകര ഗവ. ആശുപത്രി മോര്‍ച്ചറിയില്‍. മാതാവ്: മോനിഷ, സഹോദരി: തേജലക്ഷ്മി.