Home Featured എലി വിഷം വെച്ച മുറിയില്‍ എസി ഓണാക്കി കിടന്നുറങ്ങി; ഒരു വയസുകാരനുള്‍പ്പെടെ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

എലി വിഷം വെച്ച മുറിയില്‍ എസി ഓണാക്കി കിടന്നുറങ്ങി; ഒരു വയസുകാരനുള്‍പ്പെടെ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

by admin

ചെന്നൈ കുണ്ട്രത്തൂറില്‍ എലിവിഷം ശ്വസിച്ച്‌ ഒരു വയസുകാരന്‍ ഉള്‍പ്പെടെ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം.ചെന്നൈ സ്വദേശികളായ ഗിരിധരന്‍, പവിത്ര ദമ്ബതികളുടെ മക്കളായ സായ് സുദര്‍ശന്‍ (1), വിശാലിനി (6) എന്നിവരാണ് മരിച്ചത്.എലി വിഷം വെച്ച്‌ എസി ഓണാക്കി ഉറങ്ങാന്‍ കിടന്നതാണ് മരണത്തിന് ഇടയാക്കിയതെന്നാണ് വിവരം. കുട്ടികള്‍ക്കൊപ്പം ഉറങ്ങുകയായിരുന്ന മാതാപിതാക്കള്‍ ചികിത്സയിലാണ്. സായ് സുദര്‍ശനും സഹോദരി വിശാലിനിയും ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരിച്ചത്.

തളര്‍ച്ചയും ഛര്‍ദ്ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബന്ധുക്കളാണ് കുടുംബത്തെ ആശുപത്രിയിലെത്തിച്ചത്. സ്വകാര്യ കീടനിയന്ത്രണ കമ്ബനിയാണ് വീട്ടുകാരുടെ ആവശ്യ പ്രകാരം എലി വിഷം വെച്ചത്. പൗഡര്‍ രൂപത്തിലുള്ള എലിവിഷം എസി ഓണ്‍ ആക്കിയതോടെ അടച്ചിട്ട മുറിയിലാകെ പരക്കുകയായിരുന്നു. സംഭവത്തില്‍ കമ്ബനിക്കെതിരെ പൊലീസ് കേസെടുത്തു.

You may also like

error: Content is protected !!
Join Our WhatsApp Group